മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ടു. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. ......
കൊടുംവെയിലും കനത്ത മഴയും അവഗണിച്ച് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാർ ഉൾപ്പെടെയുള്ള ഗിഗ് തൊഴിലാളികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സൗജന്യ വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കുന്നു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. ......
കേരളത്തിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ചാൻസലറും സംസ്ഥാന സർക്കാരും ഒത്തുതീർപ്പിലെത്തി. സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വൈസ് ചാൻസലർമാരായി ഡോ. ......
തിരുവനന്തപുരം: ഓണക്കാലത്തെ അധിക സാമ്പത്തിക ബാധ്യതകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1800 കോടി രൂപയുടെ കടപത്രങ്ങളാണ് സർക്കാർ പുതുതായി പുറത്തിറക്കുന്നത്. ......
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിലേക്ക് ആവശ്യമായ പൂജദ്രവ്യങ്ങളുടെ (procurement) പ്രക്രിയ വീണ്ടും വിവാദത്തിൽ. ഇടനിലക്കാരുടെ താളത്തിനൊത്ത് തുള്ളി ദേവസ്വം ബോർഡിന്റെ ഇ-ടെൻഡിംഗ് സംവിധാനത്തെ അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിൽക്കുന്നുവെന്ന ഗൗരവകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ......
കൊച്ചി: എം.ബി.ബി.എസ് ഫസ്റ്റ് പ്രൊഫഷണൽ ഡിഗ്രി പരീക്ഷ വിജയിക്കാൻ അനുവദിച്ചിട്ടുള്ള നാല് അവസരങ്ങളുടെ പരിധിയിൽ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ രണ്ടും ഉൾപ്പെടുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
2023-ൽ എം.ബി.ബി.എസ് കോഴ്സിന് ചേർന്ന ഒരു വിദ്യാർത്ഥി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. ......
കൊച്ചി:കടക്കെണിയിൽ പെട്ട ഭർത്താവിന്റെ ബാധ്യതകൾ തീർക്കാൻ ഭാര്യയുടെ സ്വന്തം പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. കടക്കാരിൽ നിന്ന് രക്ഷപ്പെടാനാണ് ഭർത്താവ് സ്വത്ത് തനിക്ക് കൈമാറിയതെന്ന് ഭാര്യക്ക് അറിയാമായിരുന്നെങ്കിൽ പോലും, ഡിക്രിയിൽ ഉൾപ്പെടാത്ത ഭാര്യയുടെ സ്വത്തുക്കൾ നേരിട്ട് ജപ്തി ചെയ്യാൻ നിയമമില്ലെന്ന് ജസ്റ്റിസ് ഈശ്വർ എസ്. ......
കൊച്ചി:വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കുട്ടികൾക്ക് ജീവനാംശം നൽകിയില്ലെങ്കിൽ, അതൊരു കാരണത്താൽ മാത്രം അയാൾക്കെതിരെ ക്രിമിനൽ ക്രൂരത കുറ്റം ചുമത്താനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. കുട്ടിയുടെ യഥാർത്ഥ സംരക്ഷണമോ നിയന്ത്രണോ കൈയാളാത്ത മാതാപിതാക്കൾക്ക് ജുവനൈൽ ജസ്റ്റിസ് (ജെ.ജെ.) നിയമത്തിലെ സെക്ഷൻ 75 ബാധകമല്ലെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
കുട്ടിയെ അമ്മയുടെ കൂടെയാക്കി വിദേശത്ത് ജോലിക്ക് പോയ പിതാവിനെതിരെയായിരുന്നു ഈ നിയമപോരാട്ടം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം,31 കേസുകളിലായി 32 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9839 ആയി ഉയര്‍ന്നു. ഇതുവരെ 21362.731 ഗ്രാം എം.ഡി.എം.എയും 1110.696 കി.ഗ്രാം കഞ്ചാവും 523.827 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് എട്ട് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസുകളും കോട്പ പ്രകാരം 21 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ......
തിരുവനന്തപുരം: ബാറിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ., സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബാറിൽ ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി കണ്ടെത്തിയതെന്നാണ് വിവരം. ......