തിരുവനന്തപുരം: പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ പറയുന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാകാമെന്നും അതിന് തന്നെ ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകൾക്ക് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ, നിയമപരമായ തുല്യാവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കലാണ്. ഇന്ത്യയിൽ ഭരണഘടനയും വിവിധ പ്രത്യേക നിയമങ്ങളും സ്ത്രീ ശാക്തീകരണത്തിന് ആധികാരികമായ അടിത്തറ രൂപപ്പെടുത്തുന്നു.
ഇന്ത്യൻ ഭരണഘടന: സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം
ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കുന്ന ധാരാളം വ്യവസ്ഥകളുടെ സമാഹാരമാണ്. ......
മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന് സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരും. ......
തിരുവനന്തപുരം : ബി.ജെ.പിക്ക് തലസ്ഥാനത്ത് വരാൻ പോകുന്നത് മൂന്ന് ജില്ലാകമ്മറ്റികൾ. സാധാരണഗതിയിൽ ഒരു റവന്യൂ ജില്ലയെ ഒരു ജില്ലാക്കമ്മറ്റി എന്ന നിലയ്ക്കാണ് ബി.ജെ.പി. ......
കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യത്തിലുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ
അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ......
പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായി എത്തിക്കുന്ന തിരുവാഭരണം അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടക്കുന്ന സമയത്താകും കണ്ണിന് കുളിരും, മനസ്സിന് സംതൃപ്തിയും നിറച്ച് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. മാനത്ത് മകരജ്യോതി നക്ഷത്രവും ഉദിക്കുന്നതോടെ ശരണ മന്ത്രങ്ങൾ കാനനത്തിൽ അലിഞ്ഞ് ചേരും.
അയ്യനേയും, മകരവിളക്കും ദർശിക്കാൻ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ......
ഭരണഘടനാ ശില്പികളിൽ ഒരാളും ഭാരതീയ വിദ്യാഭവൻസ്ഥാപകനുമായ ഡോ കെ എം മുൻഷിയുടെ സ്മരണാർഥം ഭാരതീയ വിദ്യാഭവൻ കോട്ടയം ഏർപ്പെടുത്തിയ ഈ വർഷത്തെ മുൻഷി അവാർഡ് പ്രശസ്ത ഭിഷഗ്വരനും വേരികോസ് ചികിത്സാരംഗത്തെ അതികായകനുമായ ഡോ എൻ രാധാകൃഷ്ണന്.
17 ന് കോട്ടയം ഭവൻസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ രാമൻകുട്ടി അവാർഡ് സമർപ്പിക്കും.ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ്, ഡോ. ......
സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവനാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാന സർക്കാർ റവന്യു ദേവസ്വം വകുപ്പും, തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്.
മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും, സംഗീതത്തിനും ഒട്ടേറെ സംഭാവനകൾ നല്കിയ അർഹതപ്പെട്ട കരങ്ങളിലാണ് ഹരിവരാസനം പുരസ്കാരം എത്തുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ......
കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകാരം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാർട്ടിക്ക് സംസ്ഥാന പദവി നൽകിയത്.......
കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചേക്കും.ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാൽ സൂചിപ്പിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.30നാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ബോബിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. ......