തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതോടെ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ......
കൊല്ലം:സോളാർ തട്ടിപ്പ് കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ കെ.ബി. ഗണേശ്കുമാറിന്റെ ഗൂഢാലോചനയാണെന്ന് മുൻ മന്ത്രി കെ. ......
തിരുവനന്തപുരം: ആഡംബര കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന കടുത്ത ആക്ഷേപത്തെത്തുടർന്ന് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജ്ജിതമാക്കി. ആലുവ ഡിവൈ.എസ്.പി പി.പി. ......
തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ചെലവിൽ വൻ കുറവ് വരുത്തി കെഎസ്ഇബി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. ......
വാഹനങ്ങളിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയവർക്കെതിരായ നടപടികളിലൂടെ പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം മോട്ടോർ വാഹന വകുപ്പ് ഈടാക്കിയത് 5.7 കോടി രൂപ. മേയ് മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 7,360 വാഹന ഉടമകൾക്കെതിരെയാണ് പിഴ ചുമത്തിയത്. ......
കൊച്ചി: ഗിന്നസ് ലോക റെക്കോർഡിൽ ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി സേവനം അനുഷ്ഠിച്ച വ്യക്തിയായി അംഗീകരിക്കപ്പെട്ട 100 കാരനായ പി.ബി. മേനോനെ കേരള ഹൈക്കോടതി 2026 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ സീനിയർ അഭിഭാഷകനായി പ്രഖ്യാപിച്ചു.
1961 ലെ അഡ്വക്കേറ്റ്സ് ആക്ട് സെക്ഷൻ 16(2) പ്രകാരവും, 2026 ലെ ഹൈക്കോടതി ഓഫ് കേരള (ഡിസിഗ്നേഷൻ ഓഫ് സീനിയർ അഡ്വക്കേറ്റ്സ്) റൂൾസ് റൂൾ 2 പ്രകാരവും ചീഫ് ജസ്റ്റിസും ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ഈ പദവി നൽകിയിരിക്കുന്നത്.
പാലക്കാട് സ്വദേശിയായ മേനോൻ ഏകദേശം 76 വർഷമായി നിയമരംഗത്തുണ്ട്. ......
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അനുമതി തേടി മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി. ......
കൊച്ചി: നെടുമ്പാശേരിയിൽ വാഹനമിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ സജീവിനെയും സുഹൃത്തുക്കളായ നിനവ്, അമീർ, ജോയൽ എന്നിവരെയും കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. മരിച്ച ദേവികയുടെയും ഗോപികയുടെയും ബന്ധുക്കൾ പ്രതികളെ ജയിലിനു പകരം ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. ......

ഇക്കൊല്ലത്തെ രാഷ്ട്രീ ഏകതാ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള പോലീസ് ടീമംഗങ്ങളുടെ മോട്ടോര്‍സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു. പോലീസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റം കുറിച്ച 'ഓപ്പറേഷന് തൂഫാന്'ന്റെ സന്ദേശ പ്രചാരണം കൂടി ലക്ഷ്യമിട്ട്, കേരളാ പോലീസിലെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ (SOG) കമാന്‍ഡോ വിഭാഗം സേനാംഗങ്ങളാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിലുള്ളത്.
ഒക്ടോബര്‍ 31നാണ് രാജ്യത്തുടനീളം ദേശീയ ഏകതാ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആഘോഷിക്കുന്നത്. 'ലഹരിക്കെതിരെ പോരാടുക' (FIGHT AGAINST DRUGS) എന്ന സന്ദേശത്തെ ആസ്പദമാക്കി രാജ്യത്തുടനീളമുള്ള യുവാക്കളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.
നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് റാലി സംഘടിപ്പിക്കന്നത്. വിവിധ സംസ്ഥാന പോലീസ് സേനകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, കേന്ദ്ര സായുധ പോലീസ് സേനകള്‍ (CAPF), മറ്റ് കേന്ദ്ര പോലീസ് സംഘടനകള്‍ (CPO) എന്നിവരുടെ ടീമുകള്‍ അതത് സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും ആസ്ഥാനങ്ങളില്‍ നിന്നും യാത്ര ആരംഭിക്കും. ......