കൊച്ചി:ഡി.ജി.പി എസ്. ശ്രീജിത്ത് എ.ഡി.ജി.പിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് വിദേശത്ത് യൂണിഫോമിൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തുവെന്ന
വിവാദത്തിൽ നിർണായക വഴിതിരിവ്. ......
കൊച്ചി: മുൻകൂർ ജുഡീഷ്യൽ അനുമതിയില്ലാതെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. എൻ.ഡി.പി.എസ് കേസിൽ പ്രതിയായ വ്യക്തിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കാറിൽ 1.899 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചുവെന്നാരോപിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. ......
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ കോൺഗ്രസ് പാർട്ടി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വിമർശിച്ചു. ......
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴു വർഷം മാത്രമാണ് പഴക്കമെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. ഇതോടെ 2019ൽ സ്വർണം പൂശുന്നതിനിടെ പഴയ ചെമ്പുപാളികൾ മാറ്റിയിരുന്നോ എന്ന സംശയം അന്വേഷണ സംഘത്തിൽ ശക്തമായി.
ദ്വാരപാലക ശിൽപത്തിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവും ശിൽപത്തിൽ ഉപയോഗിച്ച ചെമ്പുപാളികളുടെ കാലപ്പഴക്കവും കൃത്യമായി കണ്ടെത്തുന്നതിനാണ് സാമ്പിളുകൾ ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചത്. ......
ബ്രൂണെയിൽ അസുഖബാധിതനായി കഴിയുന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.
സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോന്റെ പുനരധിവസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്. ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുടുംബം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പകരമായി മറ്റ് പുനരവാസ ക്രമീകരണങ്ങൾ ആലോചിക്കാനാണ് സർക്കാരിന്റെ തീരുമാനം. ......
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം അണികളുടെയും ജനങ്ങളുടെയും കൃത്യമായ വിധിക്കെതിരായ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
തെറ്റ് സംഭവിച്ചത് സിപിഎം നേതൃത്വത്തിനാണെന്ന് പോളിറ്റ് ബ്യൂറോ തന്നെ പരസ്യമായി സമ്മതിക്കുകയും ഇതുസംബന്ധിച്ച രേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുത അംഗീകരിച്ച് സ്വയം തിരുത്തുന്നതിന് പകരം അണികളെയും വോട്ടർമാരെയും കുറ്റപ്പെടുത്തുന്ന പിണറായി വിജയന്റെ നിലപാട്, തെറ്റുകൾ ആവർത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.
സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ പിണറായി വിജയൻ സ്വീകരിക്കുന്ന സമീപനം പോളിറ്റ് ബ്യൂറോ പരിശോധിക്കണം. ......
ലയണൽ മെസ്സി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ വിവാദങ്ങളിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തതിനെ തുടർന്ന് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. ......
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്.
ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാര്‍ നടത്തിയ 'ശുദ്ധീകരണ' ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വെല്ലുവിളിയാണ്. ......
അമൃതപുരി :മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യനും പ്രമുഖ ആയുർവേദ പണ്ഡിതനും ഡോക്ടറുമായ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. ......
കൊച്ചി: സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെതിരെ കാന്തപുരം നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.......