തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നതിനിടെ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വ്യാപകമാക്കാനാണ് തീരുമാനം.
തിരുവനന്തപുരത്ത് കാണാതായ ജോണിനായി രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിൽ ആരംഭിച്ച സംസ്ഥാനവ്യാപക ഗുണ്ടാവേട്ടയുടെ ഭാഗമായി 300 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ......
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് നാലര വർഷത്തെ പഠനകാലത്തേക്കുള്ള ഫീസ് മാത്രം ഈടാക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശം കേരളത്തിൽ നടപ്പാക്കുന്നത് വൈകുന്നു. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് നിർണയിക്കുന്ന റെഗുലേറ്ററി കമ്മിറ്റി ഇതുവരെ പുനഃസംഘടിപ്പിക്കാത്തതാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കുന്നതിന് തടസ്സമായിരിക്കുന്നത്.
എൻഎംസി ചട്ടപ്രകാരം എംബിബിഎസ് അക്കാദമിക് പഠനകാലയളവ് 54 മാസമാണ്, അതായത് നാലര വർഷം. ......
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ......
സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. ......
കുറ്റാന്വേഷണത്തിലും ജനങ്ങള്‍ക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിലും കേരള പൊലീസിന്റെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ പുതിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം. ......
മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.......
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ സ്കൂളുകളിൽ നടത്തിയ വിവാദ ‘ഫ്രീഡം ക്വിസ്’ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്. ......
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 8 മുതൽ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ......
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊലീസ്. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായുള്ള പ്രതികളുടെ ബന്ധം കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട അന്വേഷണം. ......