കൊച്ചി:നീണ്ട യാത്രാവേളകളിൽ ട്രെയിനുകളിൽ മദ്യപിച്ചെത്തി സഹയാത്രക്കാർക്ക് അസൗകര്യവും ഭീതിയും സൃഷ്ടിക്കുന്നവർക്ക് തിരിച്ചടിയായി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. റെയിൽവേ ആക്ട് 1989, സെക്ഷൻ 145(എ) വകുപ്പ് പ്രകാരം മദ്യപിച്ചെത്തുന്നവരെ ട്രെയിനിൽ നിന്നോ റെയിൽവേ പരിസരത്തു നിന്നോ പുറത്താക്കാനും പ്രോസിക്യൂട്ട് ചെയ്യാനുമുള്ള അധികാരം ഹൈക്കോടതി ശരിവെച്ചു. ......
കൊച്ചി: കുട്ടികളുടെ ജനനേന്ദ്രിയത്തിൽ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം 'പ്രാഥമിക ലൈംഗികാക്രമണം' (Penetrative Sexual Assault) അതായത് അതിക്രൂരമായ ലൈംഗികാക്രമണത്തിന്റെ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. പോക്സോ നിയമത്തിലെ സെക്ഷൻ 3(d) പ്രകാരമാണ് ഈ നിർണ്ണായക ഉത്തരവ്.
14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വ്യക്തി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ......
കൊച്ചി:പെൺവാണിഭ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ഉപഭോക്താക്കൾ കേവലം കാഴ്ചക്കാരോ സേവനം തേടിയെത്തുന്നവരോ മാത്രമല്ല, മറിച്ച് വാണിജ്യപരമായ ലൈംഗിക ചൂഷണത്തിലെ സജീവ പങ്കാളികളാണെന്ന് കേരള ഹൈക്കോടതി. വേശ്യാലയങ്ങൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്കെതിരെയും ക്രിമിനൽ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. ......
തിരുവനന്തപുരം: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. ......
ശ്രീകൃഷ്ണജയന്തി ദിനത്തിൽ നടത്താനിരുന്ന ബിജെപിയുടെ പ്രത്യേക യുവജന ഔട്ട്റീച്ച് പരിപാടി റദ്ദാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുക്കേണ്ടിയിരുന്ന ‘ജെൻസീ സംഗമ’മാണ് സംഘപരിവാർ നേതൃത്വത്തിന്റെ അതൃപ്തിയെ തുടർന്ന് ഒഴിവാക്കിയത്. ......
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുകയാണ്. കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ പരാജയത്തിന് പ്രവർത്തകരെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നതെങ്കിലും, സമാനമായി ശക്തമായ നിരവധി മണ്ഡലങ്ങൾ കൈവിട്ടതിന്റെ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ......
മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവുശിക്ഷ വിധിച്ച് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി.......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10680 പേര് അറസ്റ്റിലായി. കഴിഞ്ഞ ദിവസം, 16 കേസുകളിലായി 17 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9896 ആയി ഉയര്‍ന്നു.
ഇതുവരെ 21373.931 ഗ്രാം എം.ഡി.എം.എയും 1140.245 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒന്‍പത് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അഞ്ച് കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ......
തിരുവനന്തപുരം: ശബരിമല സീസൺ ഒഴികെയുള്ള കാലയളവിൽ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആർടിസി. ഓഗസ്റ്റ് 31ന് ടിക്കറ്റ് വിൽപനയിലൂടെ മാത്രം കോർപറേഷന് ലഭിച്ചത് 10.82 കോടി രൂപ. ......
കൊച്ചി: 131 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനയിൽ കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് മുല്ലപ്പെരിയാർ കോ-ഓർഡിനേഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകളും നിരീക്ഷണങ്ങളും നിർദേശങ്ങളും സമഗ്രമായി രേഖപ്പെടുത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് അനാവശ്യമായ ഭയം സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും, എന്നാൽ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ യാതൊരു ആശങ്കയും അവഗണിക്കരുതെന്നും മുല്ലപ്പെരിയാർ കോ-ഓർഡിനേഷൻ കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ് പറഞ്ഞു.
“മുല്ലപ്പെരിയാർ അണക്കെട്ട് 131 വർഷം പിന്നിട്ടിരിക്കുകയാണ്. ......