തിരുവനന്തപുരം:ദേശീയപാതകൾക്ക് സമീപമുള്ള നിർമ്മാണങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി സുപ്രീം കോടതിയുടെ പുതിയ ഇടക്കാല ഉത്തരവ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിൽ നടപ്പിലാക്കുന്നത് കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കും.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
ദൂരം കൂട്ടണം: ദേശീയപാതയുടെ മദ്ധ്യരേഖയിൽ നിന്ന് വീടുകൾ നിർമ്മിക്കാൻ 40 മീറ്ററും, വാണിജ്യ കെട്ടിടങ്ങൾക്ക് 75 മീറ്ററും അകലം പാലിക്കണം.
കേരളത്തിലെ സ്ഥിതി: സംസ്ഥാനത്ത് ദേശീയപാതയുടെ പരമാവധി വീതി 45 മീറ്ററാണ് (മദ്ധ്യരേഖയിൽ നിന്ന് ഇരുവശങ്ങളിലേക്കും 22.5 മീറ്റർ വീതം). ......
കൊച്ചി: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് ക്രിമിനൽ കോടതി പ്രതിക്ക് പിഴ ചുമത്തിയിട്ടുണ്ടോ ഇല്ലയോ എന്നതു നോക്കാതെ തന്നെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി (Victim Compensation Scheme) പ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
കോഡ് ഓഫ് ക്രിമിനൽ പ്രൊസീജറിലെ (CrPC) സെക്ഷൻ 357A പ്രകാരം നൽകുന്ന സാമ്പത്തിക സഹായം, കുറ്റവാളിയിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്നോ അല്ലാതെയോ നൽകുന്ന മറ്റ് നഷ്ടപരിഹാരങ്ങളിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രവും അതിനുപുറമെ നൽകേണ്ടതുമാണെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. പ്രതിക്ക് കോടതി പിഴ ശിക്ഷ വിധിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഇരയ്ക്കുള്ള നിയമപരമായ നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്നും വിധിയിലൂടെ വ്യക്തമാക്കുന്നു.
കുറ്റകൃത്യങ്ങൾ മൂലം ഗുരുതരമായ ശാരീരിക, മാനസിക, സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുന്ന ഇരകളെ പുനരധിവസിപ്പിക്കുക എന്നതാണ് വിക്ടിം കോമ്പൻസേഷൻ സ്കീമിന്റെ പ്രധാന ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ജയം ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജികളിൽ കോൺഗ്രസ് എം.എൽ.എമാരായ സജീവ് ജോസഫ് (ഇരിക്കൂർ), രാജൻ ജെ. പള്ളൻ (തൃശൂർ) എന്നിവർക്ക് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു.
നാമനിർദേശ പത്രികയിലെ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി അഡ്വ. ......
കൊച്ചി: ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകന്റെ തൊഴിൽപരമായ പ്രാപ്തിയെയും ഹർജി തയ്യാറാക്കാനുള്ള (ഡ്രാഫ്റ്റിംഗ്) ശേഷിയെയും വിമർശിച്ച വിചാരണക്കോടതിയുടെ നടപടിയിൽ കേരള ഹൈക്കോടതി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. അഭിഭാഷകന്റെ പ്രൊഫഷണൽ കഴിവിനെക്കുറിച്ച് വിചാരണക്കോടതി നടത്തിയത് തികച്ചും അനാവശ്യമായ പരാമർശങ്ങളാണെന്ന് ജസ്റ്റിസ് ഈശ്വരൻ എസ്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവർ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ......
മൂവാറ്റുപുഴ: ചപ്പാത്തി നിർമാണത്തിനിടെ യന്ത്രത്തിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ മരിച്ചു. വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് മരിച്ചത്. ......
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്നത് കോടികളുടെ സാമ്പത്തിക ക്രമക്കേടും ഗുരുതര ചട്ടലംഘനങ്ങളുമാണെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ, അന്നത്തെ മൂല്യത്തിൽ ഏകദേശം 126 കോടി രൂപ, നൽകിയതായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 82 കേസുകളിലായി 87 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8781 ആയി ഉയര്ന്നു. ......
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. ......
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ......