ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ......
കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ 'കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്' (Kerala Flood Resilience Initiative) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചത്. ......
തിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച പോലീസ് ആസ്ഥാനത്തെ പോലീസ് ചീഫ് കണ്ട്രോള് റൂമിന്റേയും(PCCR), കാലപ്പഴക്കം കാരണം സംഭവിച്ച തോക്കുകളുപയോഗിച്ച് നിർമ്മിച്ച ത്രിമാനരൂപമായ 'ശൗര്യ' യുടേയും ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു.
പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോലീസ് ചീഫ് കണ്ട്രോള് റൂമില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേയും സി.സി.ടി.വികളുടെ കേന്ദ്രീകൃത മോണിറ്ററിംഗ് റൂം, ആട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റിക്കഗ്നിഷന്‍ കണ്ട്രോള് യൂണിറ്റ്, കേരളത്തിലെ തന്ത്രപ്രധാനമായ മേഖലകളിലെ സി.സി.ടി.വികളുടെ നിരീക്ഷണം, എല്ലാ ജില്ലയിലേയും കണ്ട്രോള് റൂം വാഹനങ്ങള്‍, ഹൈവേ പട്രോളിംഗ് വാഹനങ്ങള്‍, പിങ്ക് പട്രോളിംഗ് വാഹനങ്ങള്‍ തുടങ്ങിയവയുടെ തത്സമയ നരീക്ഷണവും നടത്തിവരുന്നു. നിലവില്‍ മൂന്ന് സബ്. ......
കൊച്ചി: ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ കേസിൽ യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ......
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. ......
തിരുവനന്തപുരം: തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾക്കും അധിക സാമ്പത്തിക ചെലവിനും കാരണമാകുന്ന മട്ടൻ ഉൾപ്പെടെയുള്ള റെഡ് മീറ്റ് ഒഴിവാക്കുന്നതാണ് പരിഗണനയിൽ. ......
തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ......
ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആയ നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കുമ്പോഴാണ് വിവരം അറിഞ്ഞത്. ......
ഓണം വിപണി ലക്ഷ്യമിട്ട് മായംചേർത്ത വെളിച്ചെണ്ണ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ നീക്കമെന്ന് റിപ്പോർട്ട്. ഉയർന്ന വിലയുള്ള ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് പകരം കുറഞ്ഞ വിലയിൽ ‘ഓണം ഓഫർ’ എന്ന പേരിലാണ് മായംചേർത്ത എണ്ണ വിപണിയിലെത്തിക്കുന്നത്. ......