തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപനയ്ക്ക് തുടക്കമായി. പഴങ്ങളിൽനിന്ന് നിർമിക്കുന്ന 15 ശതമാനം ആൽക്കഹോൾ വീര്യമുള്ള വൈനിന്റെ വിൽപന ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് ആരംഭിച്ചത്. ......
കള്ളപ്പണ ഇടപാടിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകിയതിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ.......
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില് ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ......
കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടറിന് പിന്നിൽ ആഡംബര കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ച കേസിൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി സുഹൈൽ സജീവ്, മറ്റ് പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി നിരസിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയിലും (ഡി.എ), ക്ഷാമാശ്വാസത്തിലും (ഡി.ആർ) 2 ശതമാനം വർധന അനുവദിച്ചു. ഇതോടെ സർക്കാർ ജീവനക്കാരുടെ ഡി.എ നിരക്ക് 37 ശതമാനമായി ഉയരും.
നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പമാണ് വർധിപ്പിച്ച ആനുകൂല്യം ലഭിക്കുക. ......
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ തിരുവനന്തപുരത്തെ ബേക്കറി ജംക്ഷനിലുള്ള വസതിയിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി. വീട്ടിൽ ആരുമില്ലാതിരുന്നതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുള്ള രണ്ടു പേജുള്ള സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി. ......
കൊച്ചി:രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ചുകൊണ്ട് സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. കേസിൽ ചോദ്യം ചെയ്യലിനായി ഈ മാസം 23-ന് രാവിലെ 11 മണിക്ക് കൊച്ചി കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ......
കൊച്ചി: മതാന്തര പ്രണയബന്ധത്തിലുള്ള പ്രായപൂർത്തിയായ യുവതിക്കും പങ്കാളിക്കും പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയോ പ്രണയബന്ധത്തിലും തൊഴിൽസാധ്യതകളിലും ഇടപെടുകയോ ചെയ്യരുതെന്ന് മാതാപിതാക്കൾക്ക് കോടതി നിർദേശം നൽകി.
മാതാപിതാക്കൾ മൊബൈൽ ഫോൺ കൈവശപ്പെടുത്തി യുവതിയെ തടഞ്ഞുവച്ചിരിക്കുകയാണെന്നും പ്രണയബന്ധത്തിൽ ഇടപെടുകയാണെന്നും ആരോപിച്ച് പങ്കാളി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വിവിധ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ......
മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.......