കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ......
തിരുവനന്തപുരം: തിരുവോണ ദിനമായ 26നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബിവറേജസ് മദ്യവിൽപനശാലകൾ തുറക്കില്ല.......
തിരുവനന്തപുരം: മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തി മിൽമയിലെ കരാർ ജോലിയിൽനിന്ന് പിരിച്ചുവിട്ടയാളെ പി.എസ്.സി. വഴി വീണ്ടും നിയമിക്കാൻ നീക്കം നടക്കുന്നതായി പരാതി. ......
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന റോജി അഗസ്റ്റിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിലെ വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്നും വിഷയം വിചാരണക്കോടതിയായ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് സി.എസ്. ......
കൊച്ചി: വിദേശത്തേക്ക് 85 ലക്ഷം രൂപ ഹവാലയായി കടത്തിയെന്ന പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) പ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം ഊർജ്ജിതമാക്കി. ഇതോടൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയാസിന്റെ മൊഴിയെടുക്കാനും ഇ.ഡി തയ്യാറെടുക്കുകയാണ്.
പ്രധാന കണ്ടെത്തലുകൾ:
85 ലക്ഷത്തിന്റെ ഹവാല ഇടപാട്: വീണയുടെ പക്കൽ നിന്ന് ലഭിച്ച ഡയറിയിൽ സ്വന്തം കൈപ്പടയിൽ എഴുതിയ 20.05 കോടി രൂപയുടെ ചെലവ് വിവരങ്ങളിൽ നിന്നാണ് ദുബായിലെ അക്കൗണ്ടിലേക്ക് 85 ലക്ഷം രൂപ ഹവാലയായി അയച്ചതിന്റെ രേഖകൾ ലഭിച്ചത്.
ബിനാമി സിം കാർഡ് ഉപയോഗം: റിയാസിന്റെ സുഹൃത്തായ നന്ദുലാലിന്റെ പേരിലുള്ള സിം കാർഡ് വീണ വൈഫൈ റൂട്ടറായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ......
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യൂട്യൂബ്, X (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ച അഭിഭാഷകനെതിരെ കേരള ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
കൊച്ചി: കാണാതായ പതിമൂന്നുകാരിയെ തേടി കേരള പൊലീസ് എത്തിയത് നക്സൽ ഭീഷണി നിലനിൽക്കുന്ന ഒഡിഷയിലെ വിദൂര ഗ്രാമത്തിൽ. ഏകദേശം 4,000 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ച പ്രത്യേക അന്വേഷണ സംഘം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര് കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). ......
ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ശുഭയാത്ര സുരക്ഷിത യാത്ര' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 17 മുതൽ 30 വരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി (ആർ.പിഎഫ് ) ചേർന്ന് റെയിൽവേ പോലീസ് സംയുക്ത പരിശോധനകൾ നടത്തും.
ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ വർദ്ധിച്ച തിരക്കും പ്രധാന സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് സുരക്ഷ കൂട്ടുന്നത്. ......
തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണ ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകൾ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ......