ആലപ്പുഴ: കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കി ചരിത്രമെഴുതി അരോമ ചുണ്ടനും അരോമ ബോട്ട് ക്ലബ്ബും വാർത്തകളിൽ നിറയുകയാണ്. 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അരോമ ചുണ്ടൻ ജലരാജാവായത്. ......
കേരളത്തിന്റെ കന്നുകാലി ജനിതക പൈതൃകത്തിന് മറ്റൊരു പൊൻതൂവൽ. വെച്ചൂർ കന്നുകാലിക്ക് പിന്നാലെ സംസ്ഥാനത്ത് നിന്ന് ദേശീയതലത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന രണ്ടാമത്തെ തനത് കന്നുകാലി ഇനമായി പെരിയാർ കന്നുകാലി മാറി. ......
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്നു.കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പോലീസ് ഉദ്യോഗസ്ഥൻ്റേയും കടമയാണ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 62 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്‍ന്നു. ......
തിരുവനന്തപുരം: ഓണം അടുത്തുവരുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിന് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ......
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. സിപിഎം നേതാവായിരിക്കും പ്രതിപക്ഷ ഉപനേതാവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ......
തിരുവനന്തപുരം∙ താനും മകളും കുടുംബവും ഒരു ഹവാല ഇടപാടിലും ഏർപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ കണ്ടെത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണ വിജയൻ തന്റെ മകൾ ആയതിനാലാണ് കേസിൽ ഇഡിയുടെ ഭാഗത്തുനിന്ന് അസാധാരണമായ നടപടികൾ ഉണ്ടാകുന്നതെന്ന് പിണറായി ആരോപിച്ചു. ......
കൊച്ചി: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ ഒഴിവാക്കി മൈസൂരു ഡിവിഷന് കീഴിലാക്കിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാകുന്നു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നീക്കത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് കർണാടകയിലെ ബിജെപി നേതാക്കൾ രംഗത്തെത്തി. ......
ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമൊരുക്കാൻ പൂവെടുക്കാനെത്തുന്നവർക്ക് ഇത്തവണ ചെലവേറും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പൂ വരവ് കുറഞ്ഞതോടെയാണ് കേരളത്തിലെ വിപണിയിൽ പൂക്കളുടെ വില കുത്തനെ ഉയർന്നത്. ......
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനായി കിഫ്ബിയിലെ പണം ഉപയോഗിച്ചെന്ന കണ്ടെത്തലുമായി ധനവകുപ്പ്. കിഫ്ബി വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച 240 കോടിയിൽ ഏകദേശം 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനായിരുന്നുവെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.
കിഫ്ബിയുടെ പണം ഇത്തരം ആവശ്യങ്ങൾക്കായി നിയമപരമായി വിനിയോഗിക്കാമായിരുന്നോ എന്നതടക്കം വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. ......