തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയെ പീഡിപ്പിച്ചതിനു പിന്നാലെ ചെന്നൈയിലെത്തിച്ചും ചൂഷണം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരി, അവരുടെ പങ്കാളി, രണ്ട് സ്പാ നടത്തിപ്പുകാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടികൾ ശക്തമാക്കി പോലീസ്. ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ ആരംഭിച്ച പരിശോധനയുടെ ഭാഗമായി അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നതിനിടെ അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ......
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹാ സജീവ്. അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന വാക്കുകൾക്കതീതമാണെന്നും അവർ പറഞ്ഞു.
ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നുവെന്ന് നൂഹാ സജീവ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ......
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെയും പുകച്ചുചാടിക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി അടൂർ പ്രകാശ് എം.പി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ......
കൊച്ചി: സി.എം.ആർ.എല്ലും വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ ചോദ്യംചെയ്യാനുള്ള നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സമൻസ് പ്രകാരം ഈ മാസം 23ന് അദ്ദേഹം ഹാജരാകുമോയെന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇ.ഡിയുടെ നീക്കം.
വെള്ളിയാഴ്ച തപാലിൽ സമൻസ് അയച്ചതിനു പിന്നാലെ തിരുവനന്തപുരത്തെ വസതിയിലും സമൻസ് പതിച്ചു. ......
കൊച്ചി: കാണാതായെന്ന് പരാതി ലഭിക്കുന്ന പ്രായപൂർത്തിയായ യുവതികളെ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വീട്ടിലേക്ക് മടങ്ങാൻ പോലീസ് നിർബന്ധിക്കരുതെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, കാണാതായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും അന്വേഷണം പൂർത്തിയാക്കുന്നതിനുമായി പോലീസ് ബന്ധപ്പെടുന്നത് പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് യുവതി നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
തന്റെ സമ്മതമില്ലാതെയാണ് വിവാഹം നടത്തിയതെന്നും, തുടർന്ന് തുടർപഠനത്തിനായി ഭർത്തൃഗൃഹം വിട്ടുപോന്നതാണെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. ......
പിണറായി വിജയനെതിരായ സിഎംആർഎൽ കേസിൽ സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. മാത്യു കുഴൽനാടനും ചാണ്ടി ഉമ്മനും പിന്നാലെ സി.ആർ. ......
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമായ പോരിലേക്ക് നീങ്ങുന്നില്ലെങ്കിലും സിപിഎം–സിപിഐ ബന്ധത്തിൽ വിള്ളൽ തുടരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയശേഷം നിയമസഭയുടെ രണ്ടാമത്തെ സമ്മേളനം പുരോഗമിക്കുമ്പോഴും എൽഡിഎഫ് പാർലമെന്ററി പാർട്ടിയോഗം ചേരാത്തത് മുന്നണിയിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപനയ്ക്ക് തുടക്കമായി. പഴങ്ങളിൽനിന്ന് നിർമിക്കുന്ന 15 ശതമാനം ആൽക്കഹോൾ വീര്യമുള്ള വൈനിന്റെ വിൽപന ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് ആരംഭിച്ചത്. ......