
ഇന്ത്യൻ ജനസംഖ്യയിൽ മുന്ന്കോടിയിലേറെ പൗരന്മാർ വിവിധ അന്യനാടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന ലോകത്തിലെ ഏറ്റവു വലിയ പ്രവാസ സമൂഹമാണ് ഇന്ത്യക്കാർ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭരണഘടന അനുവദിക്കുന്ന പൗരാവകശങ്ങളിൽപ്പെട്ട വോട്ടവകാശം ഇനിയും പ്രവാസ സമൂഹത്തിന് സാദ്ധ്യമാക്കാത്തത് വലിയ അനീതിയാണെന്ന് രാഷട്രീയ ഭരണ നേതൃത്വങ്ങൾ മനസ്സിലാക്കണമെന്ന് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ വൈ എസ് ഖുറേഷി IAS (Rtd) പറഞ്ഞു.
ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച എൻ ആർ ഐ വോട്ടവകാശത്തെക്കുറിച്ചുള്ള ചർച്ചയിലും പ്രത്യേക ടോക്ക് ഷോയിലും പങ്കെടുക്കുവാൻ ഖത്തറിൽ എത്തിയതാണ് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ Dr S Y ഖുറേഷി IAS.
ഇന്ത്യയിലെ തെരെഞ്ഞെടുപ്പു കമ്മീഷനും സംവിധാനങ്ങളും ശക്തമാണ്.
അപാകതകളും , കുറവുകളും ചൂണ്ടികാണിക്കുന്നത് സംവിധാനങ്ങൾ കുറ്റമറ്റതാവാനണ്.
ഇത്തരം അപാകതകളും പോരായ്മകളും, ചൂണ്ടികാണിക്കുന്നവർക്ക് നേരെ ആക്ഷേപമുന്നയിക്കുന്നത് ശരി
യായ രീതിയല്ല.
അവരെ സാങ്കേതീക തടസ്സങ്ങളുന്നയിച്ച് നിരാകരിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങൾക്ക് ചേർന്ന രീതിയല്ലെന്നും, Dr ഖുറേഷി തന്റെ അഭിമുഖത്തിൽ പറഞ്ഞു.
പാർലിമെന്റിലെ പ്രതിപക്ഷനേതാവ് ഉയർത്തിയ ആരോപണങ്ങൾ കമ്മീഷൻ അന്വേഷിക്കേണ്ടതാണെന്നും ഡോ ഖുറേഷി
അഭിമുഖത്തിൽ സംസാരിക്കവെ അടിവരയിട്ട് പറഞ്ഞു.
എല്ലാ രാഷ്ട്രീയപാർട്ടികളേയും പ്രതിപക്ഷ പാർട്ടികളേയും കേൾക്കാനും , പരാതികൾ ഉൾക്കൊള്ളാനും കമ്മീഷന് കഴിയണം.
രാജ്യത്തെ വലിയ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഭരണഘടനാ സ്ഥാപനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം തന്റെ അഭിമുഖത്തിൽ പറഞ്ഞു.
നിരവധി പുസ്തകങ്ങൾ രചിച്ചീട്ടുള്ള Dr ഖുറേഷി തന്റെ ഏറ്റവു പുതിയ പുസ്തകമായ 2025 September 15 ന് പ്രകാശനം ചെയ്ത :DEMOCRACY’S HEART LAND: INSIDE THE BATTLE FOR POWER IN SOUTH ASIA. ......
മലയാള നിരൂപണത്തിലെ സാഗരം പിൻവാങ്ങിയപ്പോൾ 'സന്ധ്യ'യിപ്പോൾ ഇരുണ്ടു തുടങ്ങി. പ്രൊഫ. എം.കെ.......
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ & റെഗുലേഷൻ) ആക്ട് 2018 ന്റെ സാദ്ധ്യതകൾ ചോദ്യം ചെയ്തുകൊണ്ട് ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബന്ധപ്പെട്ട ഹർജികളിൽ തത്പരകക്ഷികൾ ഉന്നയിച്ച പ്രധാനപ്പെട്ട ചില തടസ്സവാദങ്ങൾ എത്രത്തോളം നീതിയുക്തമാണ് അല്ലെങ്കിൽ അതിലെ മെരിറ്റ് എങ്ങനെയാണ് വിലയിരുത്തപ്പെടേണ്ടത്? ആരോഗ്യവിദഗ്ദ്ധനും ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയവുമുള്ള മുതിർന്ന ഡോ.കെ.പി. ......
തൊണ്ണൂറ് വയസ്സുണ്ട് ഫാ. ലീനസ് പുത്തൻവീട്ടിലിന്. ഒഡീഷയിലെ സാംബൽപൂർ കുച്ചിൻഡ ചർവാച്ചിൽ കാർമൽ നികേതൻ ആശ്രമത്തിലാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്.......
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി നിൽക്കവെയാണ് 2024 ഡിസംബർ 29-നുണ്ടായ അപകടത്തിൽ ഉമാ തോമസ് എം എൽ എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എറണാകുളം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയ അവർ ഗ്യാലറിക്കു മുകളിൽ പണിതുയർത്തിയ താത്ക്കാലിക വേദിയിൽ നിന്നും 20 അടി താഴേക്ക് പതിക്കുകയായിരുന്നു. ......
കേരളം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ സജ്ജമാകുന്ന സാമൂഹിക സാഹചര്യമുള്ള സംസ്ഥാനമാണ്. എന്നാൽ സേവനരംഗങ്ങളിൽ, പ്രത്യേകിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ, ഉപഭോക്താക്കളുടെ അവകാശങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ മുന്നിൽ വരാറുണ്ട്. ......
മൂന്നു പതിറ്റാണ്ടുകളൊന്നുമായിട്ടില്ല, ആ പെൺകുട്ടിക്ക് നടക്കാൻ മടി തോന്നിയിരുന്നത് അച്ഛൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിൽ വരുന്ന കാലത്തായിരുന്നു. ബി ടി എസ് റോഡിലൂടേയും ചങ്ങമ്പുഴ പാർക്കിലൂടേയും അച്ഛൻതന്നെ തോളത്തിരുത്തി നടന്നുപോയത് ഇന്നലെയെന്ന പോലെ ഓർമയുണ്ട് അവൾക്ക്. ......
''ആശമാരുടെ പ്രശ്നം പരിഹരിക്കപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനസർക്കാരാണ്. ഇവിടെ നമുക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു.......
വഖഫ് ഭേദഗതി നിയമം(ഉമീദ്) പാസായതോടെ മുനമ്പത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് പലരും കരുതിയത്, വിശിഷ്യാ ബി.ജെ.പിക്കാർ. ഇതേത്തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുവിന് മുനമ്പത്ത് സ്വീകരണം നൽകിയത്. ......
? രാജ്യം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണല്ലോ വഖഫ് എന്നത്. കുരുടന്മാർ ആനയെ കണ്ടെന്നപോലെ പലരും തങ്ങളുടേതായ വ്യാഖ്യാനങ്ങളാണ് ഈ വാക്കിന് നൽകുന്നത്. ......