വേനല്‍ക്കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു.......
ലോക കേൾവി ദിനം വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെ ഇത്തവണയും മാർച്ച് മൂന്നിന് ആചരിക്കുകയാണ്. കേൾവിക്കുറവ്, കേൾവി മെച്ചപ്പെടുത്തൽ, കേൾവി പരിരക്ഷണം എന്നിവയെപ്പറ്റിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ഇതിൻ്റെ ഭാഗമായി ആഗോള തലത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ......
ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ക്ക് ഇനി പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും റംസാൻ നാളുകൾ. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്ക്കുന്ന കാലയളവാണ് നോമ്പുകാലം.
റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജ്ജനിലയും ഉൻമേഷവും. കൂടാതെ വേനൽക്കാലം ജോലിത്തിരക്കുകൾ ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങൾ ആണ്.
റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സംമ്പുഷ്ഠമായ ആഹാരങ്ങൾ പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്ക് മുൻതൂക്കം കൊടുക്കണം.
ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴു ധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്,
മില്ലറ്റുകൾ, റാഗി, ഓട്സ് എന്നിവയാണ് ഉത്തമം. ......
കൈപ്പത്തിയിലും വിരലുകളിലും തരിപ്പ് ഉണ്ടാകുന്ന ഒരു രോഗമാണ് Carpal Tunnel Syndrome. കൂലിപ്പണിക്കാർ മുതൽ ഉദ്യോഗസ്ഥർക്കും, വീട്ടമ്മമാർക്കും വരെ ഉണ്ടായേക്കാവുന്ന ഒരു രോഗം.
എന്താണ് Carpal Tunnel Syndrome ?
കൈപ്പത്തിയ്ക്കും, വിരലുകൾക്കും സ്പർശനശേഷി നൽകുന്ന പ്രധാന ഞരമ്പിനെ മീഡിയൻ നെർവ് എന്ന് പറയുന്നു. ഈ ഞരമ്പ് കൈത്തണ്ടയിലൂടെ കൈപ്പത്തിയിലേക്ക് പോകുന്ന വഴിയാണ് കാർപൽ ടണൽ. ഈ ടണലിനുള്ളിൽ വച്ച് ഞരമ്പ് അമർന്നു പോകുമ്പോൾ ആ വ്യക്തിക്ക് കാർപൽ ടണൽ സിൻഡ്രോം എന്ന അസുഖം ഉണ്ടാകുന്നു.
ഇതെങ്ങനെ തിരിച്ചറിയാം ?
കൈപത്തിയിൽ തരിപ്പ് വരിക എന്നതാണ് പ്രധാന പ്രശ്നം. സ്പർശനശേഷി കുറവ്, വേദന, പെരുപ്പ്, കഴപ്പ്, ബലക്ഷയം എന്നിങ്ങനെയും കാണാം. ഇത് രാത്രി സമയങ്ങളിലാണ് കൂടുതൽ കാണുക. ......
തിരുവനന്തപുരം:ആധുനിക മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാനസിക സമ്മർദ്ദമാണ് (Stress). ജോലിഭാരം, ഉറക്കമില്ലായ്മ, മലിനീകരണം എന്നിവ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നു. ......
സൂക്ഷ്മാണുക്കൾ എന്ന വാക്ക് കേൾക്കുമ്പോൾ രോഗങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എന്നാൽ, ഗുണകാരികളായ ബാക്ടീരിയകൾക്ക് നമ്മുടെ ആരോഗ്യത്തിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് 'ബാസില്ലസ് സബ്ടിലിസ്' എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന ചിഹ്നമായി പ്രഖ്യാപിച്ചതിലൂടെ നാം തിരിച്ചറിയുന്നു. ......
തിരുവനന്തപുരം: അവയവ ദാന രംഗത്തെ പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ 'എൻ ബ്ലോക്ക്' (En bloc Kidney Transplant - EBKT) സാങ്കേതികവിദ്യ ആധുനിക വൈദ്യശാസ്ത്രത്തിൽ പുതിയ പ്രതീക്ഷയാകുന്നു. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകൾ പത്തു വയസ്സുകാരനിൽ വിജയകരമായി വെച്ചുപിടിപ്പിച്ച നേട്ടം, പ്രായം കുറഞ്ഞ ദാതാക്കളിൽ നിന്നുള്ള അവയവമാറ്റത്തിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് അറുതി വരുത്തിയിരിക്കുകയാണ്.
എന്താണ് 'എൻ ബ്ലോക്ക്' (EBKT) രീതി?
സാധാരണയായി ഒരു ദാതാവിൽ നിന്ന് ഒരു വൃക്കയാണ് സ്വീകർത്താവിലേക്ക് മാറ്റിവെക്കാറുള്ളത്. ......
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികൾ കനത്ത തയ്യാറെടുപ്പിലാണ്. ......
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 4ന് ലോക അർബുദ ദിനമായി ആചാരിക്കുന്നു. ‘കാൻസർ പരിചരണത്തിലെ അപര്യാപ്തതകൾ നികത്താം (Closing the care gap)’ എന്നതായിരിന്നു കഴിഞ്ഞ വർഷങ്ങളിലെ കാൻസർ ദിന സന്ദേശം.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ വരാനുള്ള സാദ്ധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ......
വായു മലിനീകരണം: ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും ഒളിഞ്ഞിരിക്കുന്ന അപകടം
നമ്മള് കാണാതെ പോകുന്ന, എന്നാല്‍ പതിയെ നമ്മെ രോഗികളാക്കുന്ന ഒരു ശത്രുവുണ്ട് - വായു മലിനീകരണം.
ശുദ്ധവായു ഒരു ആഡംബരമാകുന്ന കാലം
ഇന്നത്തെ ലോകത്ത് ശുദ്ധമായ വായു ശ്വസിക്കുക എന്നത് പല നഗരങ്ങളിലും ഒരു ആഡംബരമായി മാറിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ പുക, വ്യവസായ ചിമ്മിനികളില്‍ നിന്നുള്ള വിഷവാതകങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പൊടി, വീടിനുള്ളിലെ പാചകപ്പുക - ഇവയെല്ലാം ചേര്‍ന്ന് നാം ദിവസേന ശ്വസിക്കുന്ന വായുവിനെ പതിയെ വിഷമാക്കുന്നു. ......