മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനാലും വൃക്കരോഗങ്ങൾ നമ്മുടെ സമൂഹത്തിൽ വര്‍ദ്ധിച്ച് വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തിൽ ഈ കഴിഞ്ഞ പതിറ്റാണ്ടിൽ മുപ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ......
കൊച്ചി : ഇന്ത്യയിലെ മുൻനിര ആശുപത്രികളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റി സ്ത്രീകൾക്കായി ആസ്റ്റർ വിമൻസ് ഹാർട്ട് സെന്റർ പ്രഖ്യാപിച്ചു. സ്ത്രീകളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഏറ്റവും സമഗ്രമായ കേന്ദ്രമാണ് വിമൻസ് ഹാർട്ട് സെന്റർ. ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രതിരോധം, രോഗനിർണയം, ചികിത്സ, പുനരധിവാസം, ഗവേഷണം എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ഈ സെന്റർ ഉറപ്പാക്കും.
സ്ത്രീകളിലെ ഹൃദയാഘാതം, ഗർഭാവസ്ഥയിലെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രായപൂർത്തിയായവരിലെ കോൺജെനിറ്റൽ ഹൃദ്രോഗങ്ങൾ, ഹൃദ്രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം, പ്രസവാനന്തരം, ആർത്തവവിരാമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീകൾക്കുള്ള പ്രിവന്റീവ് ഹാർട്ട് ചെക്കപ്പുകൾ എന്നിവയാണ് സെന്ററിലെ പ്രധാന സേവനങ്ങൾ. വാതരോഗ വൈകല്യങ്ങളുള്ള സ്ത്രീകളിലെ ഹൃദയാരോഗ്യം, നാഡി വൈകല്യങ്ങളും മാനസിക വെല്ലുവിളികളും നേരിടുന്ന സ്ത്രീകളിലേ ഹൃദ്രോഗ സംബന്ധമായ രോഗങ്ങളുടെ വിലയിരുത്തലുകളും നിയന്ത്രണവും സെന്ററിൽ ഉൾപ്പെടും.
"ഹൃദ്രോഗം മൂലം ഇന്ത്യയിൽ ഒരുപാട് സ്ത്രീകൾ മരിക്കുന്നുണ്ട്. ......
അടുത്ത പന്ത്രണ്ട് വർഷങ്ങൾക്കുള്ളിൽ ലോക ജനസംഖ്യയുടെ പകുതിയിലേറെയും അമിത ഭാരമുള്ളവരായി തീരുമെന്ന് വേൾഡ് ഒബീസിറ്റി ഫെഡറേഷൻ്റെ മുന്നറിയിപ്പ്. 400 കോടിയിലധികം ആളുകളെ ഇത് ബാധിക്കുമെന്നാണ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ......
കൊച്ചി: ഇന്ത്യയിൽ ആദ്യമായി മിനിമലി ഇൻവേസിവ് ലേസർ എനുക്ലിയെഷൻ ഓഫ് ദി പ്രോസ്റ്റേറ്റ് , (മിലപ് ) ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റർ മെഡ്സിറ്റി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പാലാ സ്വദേശിയായ ബേബിച്ചനാണ് (52) ഈ നൂതന ശസ്ത്രക്രിയ്ക്ക് വിധേയനായത്. ആസ്റ്റർ മെഡ്സിറ്റി ലേസർ എൻഡോ യൂറോളജി വിഭാഗം പ്രോഗ്രാം ഡയറക്ടർ ഡോ സന്ദീപ് പ്രഭാകരൻ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ശസ്ത്രക്രിയ പൂർത്തീകരിച്ച് 48മണിക്കൂറിനകം ബേബിച്ചൻ നാട്ടിലേക്ക് മടങ്ങി.
" പ്രോസ്തെറ്റിക് ഗ്രന്ഥി വീക്കമുള്ള ചെറുപ്പക്കാരിലാണ് ഈ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്രദമാകുന്നത്. മിലപ് മുഖേനയുള്ള ഇന്ത്യയിലെ ആദ്യത്തെ ശസ്ത്രക്രിയ പൂർത്തീകരിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി എൻഡോയൂറോളജി വിഭാഗം പ്രോഗ്രാം ഡയക്ടർ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.
വളരെ ചെറിയ എൻഡോസ്കോപിക് ഉപകരണങ്ങളുടെ സഹായത്താൽ ചെയുന്ന അതിനൂതനമായ ലേസർ ശസ്ത്രക്രിയയാണ് മിലപ്. ......
പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് ക്യാൻസർ . പീഡിയാട്രിക് ക്യാൻസർ താരതമ്യേന അപൂർവ്വമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു. ......
നമ്മുടെ കുട്ടികൾ ഒരു പരീക്ഷാ കാലത്തിലേക്ക് കടക്കുകയാണ്. കുട്ടികൾ വളരെ തീവ്രമായി പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്.......
ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ തോത് കേരളത്തിൽ കൂടുന്നതായി സംസ്ഥാന ആൻ്റി മൈക്രോബിയൽ രെസിസ്റ്റൻസ് സർവയലൻസ് നെറ്റ്വർക്ക് റിപ്പോർട്ട്. ബാക്ടീരിയൽ അണുബാധകൾക്കെതിരെ ആൻ്റിബയോട്ടിക്കുകളുടെ ശക്തി കുറയുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
വിവിധ ആൻ്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ അഞ്ചുശതമാനം മുതൽ 84 ശതമാനം വരെ പ്രതിരോധം കൈവരിച്ചിട്ടുണ്ട്. ......
ഇന്ത്യയുടെ ശുപാർശപ്രകാരം ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യവർഷം അഥവാ ഇന്റർനാഷണൽ ഇയർ ഓഫ് മില്ലെറ്റ് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെറുധാന്യങ്ങൾ അഥവാ മില്ലെറ്റുകൾ പോഷകങ്ങളുടെ കലവറയാണ്. ഇന്ത്യയിൽ പല ഇനത്തിൽപ്പെട്ട മില്ലെറ്റുകൾ പരമ്പരാഗതമായി കൃഷി ചെയ്യുകയും തദ്ദേശീയ ധാന്യമായി ഉപയോഗിച്ചു വരികയും ചെയ്യുകയും ചെയ്യുന്നു. ......
മുലപ്പാലിലും കീടനാശിനിയുടെ അംശമെന്ന് പഠനറിപ്പോർട്ട് പുറത്ത്. ലഖ്നൗവിലെ ക്യൂൻ മേരി ആശുപത്രി നടത്തിയ പഠനത്തിലാണ് മുലപ്പാലിലും കീടനാശിനികളുടെ അംശം കണ്ടെത്തിയത്. ......
കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാൻ ശേഷിയുള്ള റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങുന്നു. പത്തു വർഷത്തിനകം കോബ്ര എന്നു പേരിട്ടിരിക്കുന്ന റോബോട്ടിനെ വൈദ്യശാസ്ത്രരംഗത്തും ഉപയോഗപ്പെടുത്താനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. ......