ദോഹ: റിയൽ എസ്റ്റേറ്റ് കോഡിംഗ് (Real Estate Coding) അഥവാ ടോക്കണൈസേഷൻ നടപ്പിലാക്കുന്നതിലൂടെ കുറഞ്ഞ മൂലധനമുള്ള സാധാരണക്കാർക്കും റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നുവരാൻ വഴിയൊരുങ്ങുമെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധനും മൂല്യനിർണ്ണയക്കാരനുമായ ഡോ. നായിഫ് മുഹമ്മദ് അൽ-ദോസരി വ്യക്തമാക്കി.പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്.പരമ്പരാഗതമായി വൻകിട നിക്ഷേപകർക്ക് മാത്രം സാധ്യമായിരുന്ന റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക്, ഇനി കുറഞ്ഞ മൂലധനമുള്ള പ്രാദേശിക-വിദേശ നിക്ഷേപകർക്കും എളുപ്പത്തിൽ കടന്നുവരാൻ ഇതിലൂടെ സാധിക്കും.
ഇത്തരം പങ്കാളിത്ത നിക്ഷേപങ്ങൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പുനൽകുന്നുണ്ട്. ......
ദോഹ: ഖത്തർ ദ്വാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ നെറ്റ്വർക്കായ 'ഇസ്ലാം വെബ്' (islamweb.net) 2026-ന്റെ ആദ്യ പകുതിയിൽ മിന്നുന്ന ഡിജിറ്റൽ വളർച്ച കൈവരിച്ചു. വിശ്വസനീയമായ ബഹുഭാഷാ ഇസ്ലാമിക വിജ്ഞാന ഉള്ളടക്കങ്ങൾ നൽകുന്ന ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിൽ ഇസ്ലാം വെബ് തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കി.ആദ്യ ആറുമാസത്തിനിടെ ഉപയോക്താക്കളുടെ (Users) എണ്ണം 146 മില്യൺ (14.6 കോടി) കടന്നു. ......
ദോഹ: വ്യക്തിഗത റിക്രൂട്ട്മെന്റുകൾക്ക് കീഴിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമയെ മാറുന്നതിനുള്ള (Change of Employer) അപേക്ഷകൾ ഇനി 'മെട്രാഷ്' (Metrash) ആപ്പ് വഴി എളുപ്പത്തിൽ സമർപ്പിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുൻ സ്പോൺസറുടെ അനുമതി ലഭിച്ച ശേഷം പൂർണ്ണമായും ഡിജിറ്റലായി ഈ സേവനം പ്രയോജനപ്പെടുത്താം.
മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിലെ 'Residences' എന്ന വിഭാഗം തിരഞ്ഞെടുക്കുക. ......
ദോഹ:ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ടെഹ്റാനിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും അവ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. ......
ദോഹ:കോംഗോ റിപ്പബ്ലിക്കിൽ (ഡി.ആർ.സി) വെടിനിർത്തൽ നിരീക്ഷണത്തിന്റെ ഭാഗമായുള്ള ആദ്യ ഫീൽഡ് പരിശോധനാ ദൗത്യത്തെ ഖത്തർ ഔദ്യോഗികമായി സ്വാഗതം ചെയ്തു. കിഴക്കൻ കോംഗോയിലെ മിനെംബ്വെ മേഖലയിലാണ് 'എൻലാർജ്ഡ് ജോയിന്റ് വെരിഫിക്കേഷൻ മെക്കാനിസം പ്ലസ്' (+EJVM) ദൗത്യം നടന്നത്. ......
ദോഹ:ഡിജിറ്റൽ കളിമുറ്റങ്ങളിൽ വീണ്ടും തന്ത്രങ്ങളുടെയും വേഗതയുടെയും പോരാട്ടച്ചൂടുയരുന്നു. ഖത്തറിലെ പ്രമുഖ ഈസ്പോർട്സ് ചാമ്പ്യൻഷിപ്പായ വിർചുവോസിറ്റി ബാറ്റിൽ ഗ്രൗണ്ട് (VBG) ഖത്തർ 2026-ന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 1 മുതൽ 30 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വിർചുവോസിറ്റിയിൽ വച്ച് നടക്കുമെന്ന് ഖത്തർ കലണ്ടർ അറിയിച്ചു. ......
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് രണ്ടാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഡിജിഎം സൂരജ് , ഏരിയ മാനേജർ ബഷീർ പരപ്പിൽ, , PR മാനേജർ സിദിഖ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
8 വിജയികൾക്ക് 3,000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 1 വിജയിക്ക് പുതിയ മോഡൽ എംജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ......
സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഒമ്പതാമത് ഔട്ട്ലെറ്റ് ഖത്തറിലെ ഷഹാനിയയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു.സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, മുഖ്യാതിഥി ഷഹാനിയ ഡയറക്ടർ ഓഫ് ഹെൽത്ത് ഇൻസ്പെക്ഷന്സ് മിസ്റ്റർ മുബാറക് അൽ ഹജ്രി,സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജർ ശ്രീ സുരേന്ദ്രനാഥ്, അസിസ്റ്റന്റ് ജനറൽ മാനേജർ– (പബ്ലിക് റിലേഷൻസ്) മിസ്റ്റർ തമർ എൽ സെയിദ്, എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ......
ദോഹ: ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തിയ ആഘോഷത്തില്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ആവേശപൂര്‍വം പങ്കെടുത്തു.
വിവിധ പരമ്പരാഗത വിനോദ മത്സരങ്ങളും കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ......