ദോഹ : സംസ്കൃതി ഖത്തർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡോ: കുട്ടീസ് മെഡിക്കൽ സെൻ്റർ ഹെൽത്ത് കെയർ പാക്കേജ് ഫോർ സംസ്കൃതി എന്ന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ആയി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു .കുട്ടീസ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സംസ്കൃതി ഖത്തർ പ്പ്രസിഡണ്ട് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. ......
ദോഹ: കഴിഞ്ഞ ദിവസം മരണമപ്പെട്ട ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ, വിദ്യഭ്യാസ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെവി അബ്ദുല്ലക്കുട്ടിയെ അനുസ്മരിച്ച് പ്രവാസി സമൂഹം. എംഇഎസ് സ്കൂളിൽ സിജി ദോഹ ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യൻ കമ്യുണിറ്റി യിലെ പ്രമുഖരുംപങ്കെടുത്തു.
കർമ്മ നൈരന്തര്യത്തിന്റെ പര്യായമായി വിസ്മയ ജീവിതം കാഴ്ച വെച്ച അബ്ദുല്ലക്കുട്ടിയുടെ ജീവിതം പുതു തലമുറ ആവർത്തിച്ച് പഠിക്കേണ്ട പാഠപുസ്തകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ......
ദോഹ: 'ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം' എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി 'ലഹരി മഹാ വിപത്ത്' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് ഇന്ന് രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിൽ നടക്കും.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. പുതു തലമുറയുടെ ജീവിതത്തെ നാശത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുന്ന മാരകമായ സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുന്നു. ......
ദോഹ: ഖത്തർ സർവകലാശാലയിലെ (QU) പോഷകാഹാര ശാസ്ത്ര വിഭാഗം 'റമദാൻ ഫ്ലേവേഴ്സ്' പോഷിപ്പിക്കുന്ന ശരീരം, മനസ്സ്, ആത്മാവ്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.വിശുദ്ധ റമദാൻ മാസത്തിൽ സന്തുലിതവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സംവാദസദസ്സുകളും, സംശയ നിവാരണ വും, ശിൽപശാലകളും ഒരുക്കുയിരുന്നു.ആരോഗ്യകരമായ പാചക സാങ്കേതിക വിദ്യകളും, ഭക്ഷ്യ സുരക്ഷാ നിർദ്ദേശങ്ങളും
പരിചയപ്പെടുത്തിയ പരിപാടിയിൽ റമദാനിലുടനീളം പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. റമദാൻ മാസത്തിൽ മാത്രമല്ല എല്ലാ ജീവിത ഘട്ടങ്ങളിലും സജീവമായി തുടരാനും ശരിയായ പോഷകാഹാരവും ജലാംശവും എങ്ങനെ നിലനിർത്താമെന്നും ഉൾക്കാഴ്ചകൾ നൽകുന്നക്ളാസ്സുകൾക്ക് വിദഗ്ധർ നേതൃത്വം നൽകി.ശാരീരിക ക്ഷേമവും ആത്മീയ വളർച്ചയും വർദ്ധിപ്പിക്കുന്ന രീതിയിൽ റമദാൻ ആഘോഷിക്കുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും ഉപയോഗിച്ച് സമൂഹത്തെ സജ്ജമാക്കുക എന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പോഷകാഹാര ശാസ്ത്ര വിഭാഗം മേധാവി ഡോ. ......
ദോഹ: മധുരമുള്ള ബാല്യകാല ഓർമ്മകൾ പങ്കു വയ്ക്കുന്നറമദാൻ മാസത്തിലെ ഗരൻഗാവോആഘോഷപരിപാടികളുടെ നിറവിലാണ് ഖത്തറിലെ കുട്ടികളും കുടുംബങ്ങളും. വിശുദ്ധ റമദാൻ മാസത്തിന്റെ പകുതിയിൽ നടക്കുന്ന വാർഷിക പരിപാടിയായ ഗാരൻഗാവോ അറബ് മേഖലയിലെ കുട്ടികളുടെ പാരമ്പരാഗത ഉത്സവമാണ്. പുണ്യമാസത്തിന്റെ പകുതി നോമ്പെടുത്ത കുട്ടികൾ വർണാഭമായ വിരുന്നായാണ് ആഘോഷങ്ങൾ നടത്തുന്നത്. ......
ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷണൽ ഖത്തർ റീജിയൺ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇരുപത് വർഷങ്ങളായി ഖത്തറിൽ നിറസാന്നിധ്യമായ ഫോക്കസ് ഖത്തർ, സ്നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും സന്ദേശമുയർത്തി ആയിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇന്ത്യൻ കൾച്ചറൽ സെൻററിൽ നടന്ന ഇഫ്താർ മീറ്റിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. ......
ദോഹ : സംസ്കൃതിഖത്തർ ബിൻ ഒമ്രാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഇഫ്താർ വിരുന്നും ബർവ്വ അവന്യുവിലെ വൈബ്രന്റ് ഹാളിൽ വെച്ചു നടത്തപെട്ടു. പരിപാടിയുടെ ഉൽഘാടനം സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം നിർവഹിച്ചു. ......