ദോഹ: വില്യപ്പള്ളി യിലെ പറമ്പിൽ മഹല്ല് ഖത്തർ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. മഹല്ല് നിവാസികളുടെ കൂട്ടായ്മ വിളിച്ചറിയ്ക്കുന്നതായി.......
ദോഹ: കഴിഞ്ഞ 33 വര്ഷങ്ങളായി ഖത്തറിൽ പ്രവർത്തിക്കുന്ന മാഹിയിലെയും പരിസരപ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിയൂർ എന്നീ അഞ്ചു മഹല്ലുകളുടെ കൂട്ടായ്മയായ മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ - ഖത്തർ (M M W A QATAR) 2025 - 2027 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിസ്വാൻ ചാലക്കര (പ്രസിഡന്റ്), മിൻഹാജ് സക്കരിയ (ജനറൽ സെക്രട്ടറി), ഫാരിസ് മൊയ്ദു (ട്രഷറർ), ആഷിക് മാഹി (വൈസ് പ്രസി.), ഷാജഹാൻ (വൈസ് പ്രസി.), ഒമർ ബിൻ അബ്ദുൽ അസീസ് (ജോ. സെക്രട്ടറി), ഷെർലിദ് (ജോ. ......
ദോഹ:മനുഷ്യക്കടത്തിനെതിരെയുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനായി, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (WSIF), നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) എന്നിവയുമായി സഹകരിച്ച്, നാഷണൽ കമ്മിറ്റി ഫോർ കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് (NCCHT) ശില്പശാല സംഘടി പ്പിച്ചു.ഏഷ്യൻ സമൂഹങ്ങളുടെ പ്രതിനിധികൾക്കും കമ്മ്യൂണിറ്റി, ലേബർ സംഘടനകളിലെഅംഗങ്ങൾക്കുമായാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ബഹുമുഖ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ശില്പശാല.
മികച്ച രീതികളുടെ കൈമാറ്റം സുഗമമാക്കുക, മനുഷ്യക്കടത്തും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുക, ചൂഷണത്തിൽ നിന്നും ഡിജിറ്റൽ ഭീഷണികളിൽ നിന്നും അവരെ സംരക്ഷിക്കുക എന്നിവയിലൂടെ ഈ നിർണായക അറിവ് അവരുടെ സമൂഹങ്ങളിൽ പ്രചരിപ്പിക്കാൻ പങ്കാളികളെ പ്രാപ്തരാക്കുക എന്നിവയാണ് വർക്ക്ഷോപ്പ് ലക്ഷ്യമിടുന്നത്. ......
ദോഹ:ഐഎംസിസി ഖത്തർ നാഷണൽ കമ്മറ്റി ബർവ വില്ലേജിലെ റോട്ടാനാ റെസ്റ്റോറെന്റിൽ വെച്ച് റൈസൽ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.വൃതാനുഷ്ട്ടാനത്തിലൂടെ ലഭിക്കുന്ന ആത്മ ചൈതന്യം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്തു പിടിക്കാൻ പ്രാപ്തരാക്കണമെന്നും പട്ടിണിക്കാരന്റെ വിശപ്പ് അറിയാൻ കൂടിയാണ് വൃതമെന്നും സംഗമം അഭിപ്രായപ്പെട്ടു.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, അടയാളം ഖത്തർ പ്രസിഡണ്ട് അരുൺ, പ്രദോശ് കുമാർ, ഐസിഫ് നാഷണൽ വെൽഫെയർ സെക്രട്ടറി നൗഷാദ് അതിരുമട തുടങ്ങിയ ദോഹയിലെ വിവിധ സംഘടന നേതാക്കളും മാധ്യമ പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. പ്രസിഡണ്ട് പി. ......
ദോഹ: പ്രമുഖ വിദ്യാർത്ഥി സംഘടനയായ ഇൻസൈറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ലോഗോ പുറത്തിറക്കി. ഏപ്രിൽ 11 ന് ഖത്തർ ഫൌണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മിറ്റ് നടക്കുന്നത്. ......
ദോഹ: സുരക്ഷിതമായ ഡ്രൈവിംഗിന്റെയും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ട്രാഫിക് അവബോധ വകുപ്പുമായി സഹകരിച്ച് യൂത്ത് കമ്മിറ്റി ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പിലെ ക്യാപ്റ്റൻ മുഹമ്മദ് സയീദ് അൽഅമേരിബോധവൽക്കരണക്ലാസിൽ മുഖ്യ പ്രഭാഷണം നടത്തി.
വാഹനമോടിക്കുമ്പോൾ സുരക്ഷ ആരംഭിക്കുന്നത് ഡ്രൈവറുടെ ശാരീരിക അവസ്ഥപരിശോധിച്ചുകൊണ്ടാകണം. ക്ഷീണിതനാണെങ്കിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ക്യാപ്റ്റൻ അൽ അമേരി വിശദീകരിച്ചു. ......