ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ ആറു മണിവരെ ഹമദ് മെഡിക്കൽ സിറ്റിയിലെ “ബ്ലഡ് ഡോണേഴ്സ് സെന്ററിൽ” വെച്ചാകും ക്യാമ്പ് നടത്തപ്പെടുക. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഒരു സജീവ കൂട്ടായ്മയായ എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം, തുമാമ ഇന്തോ-ഖത്തർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അവരുടെ പുതിയ ടീം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. പ്രധാന വ്യക്തികളും ടീം അംഗങ്ങളും പങ്കെടുത്ത ഒരു ചടങ്ങിൽ കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗം അബ്ദുൾ റഹ്മാൻ എരിയലിന് ഷംനാദ് കല്ലാർ ജേഴ്സി സമ്മാനിച്ചു.
ടീമിന്റെ ഔദ്യോഗിക സ്പോൺസറായ മെറിഡിയൻ കമ്പനി ജേഴ്സി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ......
ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച കെഎംസിസി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഖത്തറിലെ സർവ്വ മേഖലയിലും നേതൃസാന്നിധ്യമായി തിളങ്ങി നിന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ തുടർന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സർവ കക്ഷി അനുശോചന സംഗമവും പ്രാർത്ഥന സദസ്സും അബൂഹമൂറിലെ ന്യൂ ഐഡിയൽ ഇന്ത്യൻ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ......
മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു വൈകുന്നേരത്തോടെ ഒമാനിൽ ന്യൂനമർദ്ദം എത്തുമെന്നാണ് റിപ്പോർട്ട്.......
ദോഹ :ഖത്തറിൻ്റെ സമൂഹ്യ സാസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ. മുഹമ്മദ് ഈസ ( ഈസക്ക) യുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. ......
ഇന്ത്യ-ഖത്തർ ജോയിന്റ് ബിസിനസ് കൗൺസിലിന്റെ ആദ്യ യോഗം 2025 ഫെബ്രുവരി 13 ന് വെർച്വലായി നടന്നു. ഖത്തർ ചേംബറും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) സംയുക്തമായി കൗൺസിലിന് നേതൃത്വം നൽകി. ......
ദോഹ: ഖത്തറിലെ ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഷഹാനിയയിലെ ഫാമിലി പാർക്ക് റിസോർട്ടിൽ സംഘടിപ്പിച്ച ശൈത്യകാല ക്യാമ്പ്,"അസ്മഖ് കി മുഹബത്ത്", ആസ്വാദനത്തിന്റെയും ഒത്തുകൂടലിന്റെയും സംഗമമായി.കളിയും ചിരിയും കലാ കായിക വിനോദങ്ങളുമായി വിന്റർ ക്യാമ്പ് പുലരുവോളം സജീവമാക്കി സൗഹൃദ സംഘം. സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായും അല്ലാതെയും 300 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
പരിപാടിയുടെ രെജിസ്ട്രേഷൻ അഷ്റഫ് വടകര കഥാകൃത്ത് കെ പി അബൂബക്കർ കുറുമ്പയിലിനു കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മറ്റൊരു ആകർഷണമായ തട്ടുകട ശരീഫ് മേമുണ്ടയും ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കും മുതിർന്നവർക്കും ആനന്ദകരവും ആസ്വാദ്യകരവുമായ നിരവധി പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു പരിപാടി . ......
ദോഹ: ഇന്നലെ അന്തരിച്ച കെ എം സി സി ഖത്തർ സീനിയർ വൈസ് പ്രസിഡന്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻനിര നേതാവും അലി ഇന്റർനാഷണൽ ചെയർമാനുമായ കെ മുഹമ്മദ് ഈസക്ക് വൻ ജനാലിയുടെ സാന്നിധ്യത്തിൽ വിട നൽകി. ദോഹ മിസൈമർ പളളിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ......
ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച നാലാമത് എഡിഷൻ 5s ഫുട്ബോൾ ടൂർണമെന്റിൽ ജോപോൾ എഫ്.സി ജേതാക്കളായി. മുൻ ഐസിസി, ഐസിബിഎഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഫുട്ബോൾ ഇതിഹാസതാരങ്ങളുടെ പേരിൽ 10 ടീം ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ......