ദോഹ: ഖത്തറിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയർന്നനിരക്കിൽ താപനില ഉയരുന്നു.
വരും നാളുകളിൽരാജ്യത്ത് അനുഭവപ്പെടാനിരിക്കുന്നത് കടുത്ത ചൂട്.
രാജ്യത്തിന്റെ പല ഭാഗങ്ങളും സീസണിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനില 40°ഡിഗ്രി സെൽഷ്യസ് കടന്നു. ചില സ്ഥലങ്ങളിലും ഇന്ന് പരമാവധി താപനില 40°C ന് മുകളിലായി.
ഏപ്രിൽ 11 ന് വെള്ളിയാഴ്ച അബു സംറ അതിർത്തിയിൽ ഏറ്റവും ഉയർന്ന താപനില 42°C രേഖപെടുത്തി.പകൽ സമയത്ത് രാജ്യത്ത് വീണ്ടും ചൂടുള്ള കാലാവസ്ഥയുണ്ടാകുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD)മുന്നറിപ്പ് നൽകുന്നു.തീരത്ത് വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് വരെ കാറ്റ് 4 മുതൽ 14 നോട്ട് വേഗതയിൽ സഞ്ചരിക്കും, ചിലയിടങ്ങളിൽ 20 നോട്ട് വേഗതയിൽ വീശും. കടലിൽ, വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് വരെ 3 മുതൽ 13 നോട്ട് വേഗതയിൽ കാറ്റ് വീശും, ചിലയിടങ്ങളിൽ 18 നോട്ട് വേഗതയിൽ എത്തും.
കടൽത്തീരത്ത് തിര 1 മുതൽ 2 അടി വരെ ഉയരും, ചിലയിടങ്ങളിൽ 4 അടി വരെ ഉയരും. ......
ദോഹ: അൽ ഖരാന മേഖലയിലെ വന്യജീവി സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ട് നിയമ ലംഘനങ്ങൾ കണ്ടെത്തി. വാഹന ഡ്രൈവർ പുൽമേട്ടിൽ അതിക്രമിച്ചു കയറിയതും, ട്രക്ക് ഡ്രൈവർ തന്റെ ചരക്ക് അനുവാദമില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചതുമാണ് കണ്ടെത്തിയത്. നിയമലംഘകരെ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ......
ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടൊരുമ’ സംഗമം, ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി ശ്രദ്ധേയമായി. പ്രവാസിയജീവിതത്തിലെ തിരക്കുകൾക്കിടയിലും നാടിന്റെ ഓർമ്മകളിലേക്ക് തിരികെ പോവാനും, നാടൻ കായിക-സാംസ്കാരിക പാരമ്പര്യത്തെ പുതുക്കിയടിയുറപ്പിക്കാനും ലക്ഷ്യമിട്ട ‘നാട്ടൊരുമ’, സാമൂഹിക ചിന്തകളിലേക്കും പുതിയ ദിശകളിലേക്ക് സമൂഹത്തെ നയിച്ചു.
സമൂഹത്തെ ക്ഷയിപ്പിക്കുന്ന മഹാവിപത്തായ ലഹരി ഉപയോഗം ചെറുക്കുക എന്ന ലക്ഷ്യത്തോടെ, ‘നവബോധം’ എന്ന പേരിൽ വലിയ തലത്തിലേയ്ക്ക് കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്യാമ്പയിനിന് തുടക്കമിട്ടു. ......
ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് ഹമദ് മെഡിക്കൽ കോർപറേഷൻ, റിയാദാ മെഡിക്കൽ സെൻ്റർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ വിശിഷ്ടാതിഥിയായിരുന്നു. ......
ജിദ്ദ: സൗദിയിൽ നാല് പ്രവാസികൾ അറസ്റ്റിൽ. മസാജിങ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടവരാണ് അറസ്റ്റിലായത്.......
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (DOH) ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളം. അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട് റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ 2025ലെ പുരസ്കാരപ്പട്ടികയിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളംഅവാർഡ് നേടിയത്.സ്പെയിനിലെ മാഡ്രിഡിൽ നടന്ന ചടങ്ങിൽ ഹമദ് വിമാനത്താവള പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.
ആഗോള തലത്തിൽ ഏറ്റവും മികച്ച ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്ന വിമാനത്താവളമായി തുടർച്ചയായി മൂന്നാം വർഷവം ഹമദിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ......
ദോഹ: കാണികളിൽ അത്ഭുതവും ആവേശവും നിറച്ച്മോട്ടോജിപി ഇരു ചക്രമോട്ടോർ റേസിങ്മത്സരവേദിയായ ലുസൈൽഇന്റർനാഷണൽ സർക്യൂട്ടിൽ ഇന്ന് കടുത്ത പോരാട്ടം. ഏപ്രിൽ 10ന് ആരംഭിച്ച ബൈക്ക് റേസിങ് സാഹസിക മത്സരം നാളെ സമാപിക്കും.നിലവിലെ ചാമ്പ്യനുമായ മാർക്വേസ് റോസിയാണ് കാണികളുടെ ആവേശം.
മോട്ടോജിപി സീസണിലെയും അരങ്ങേറ്റ മത്സരത്തിന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ആതിഥേയത്വം വഹിക്കുന്നു, കുറഞ്ഞത് 2031 വരെ എല്ലാ വർഷവും ഒരു മത്സരം ഉണ്ടായിരിക്കും. ......
ദോഹ: അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് പോളിസി സ്റ്റഡീസ് സംഘടി പ്പിക്കുന്ന പത്താമത്
ഹ്യുമൻ സയൻസ് കോൺ ഫറൻസിന് നാളെ(ഏപ്രിൽ 12)തുടക്കമാകും.അൽ ദയാനിലെ വാദി അൽ ബനത്തിൽനാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ
അറബ് ലോക ത്തിനകത്തും പുറത്തുമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 41 അറബ് ഗവേഷകർ പങ്കെടുക്കും. പന്ത്രണ്ട് കോൺഫറൻസ് സെഷനുകളിലൂടെ വൈവിധ്യമാർന്ന വിഷയങ്ങളെയും സമീപനങ്ങളെയും കുറിച്ചുള്ള 34 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.സമാപന ദിവസംഅറബ് ചിന്തകനായ ഡോ. ......