ഖവാലിയും ഗസലും കോർത്തിണക്കി ക്യൂ മലയാളം യൂണിപാർട്ട് വഹീ ആസ്മാൻ വഹീ സമീൻ എന്ന പേരിൽ സംഗീതസായാഹ്നം സംഘടിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ ആകാശത്തിനും ഭൂമിക്കും ഇടയിൽ അതിരുകൾക്കതീതമായി മനുഷ്യനെ കൂട്ടിയിണക്കുന്ന സംഗീതത്തിന്റെ മാസ്മരികത ഒരുക്കാൻ വേദി ഉണർന്നത് ഭവപദം നാട്യ സംഘത്തിന്റെ സൂഫി കഥക് നൃത്തത്തോടെയായിരുന്നു.
തുടർന്ന് നടന്ന ഗസൽ, ഖവാലി വിരുന്നിന് അൽ സാബിത്ത്, ഫർസാന, ഫായിസ് എന്നീ മലയാളി ഗസൽ ഗായകർക്കൊപ്പം പാകിസ്ഥാൻ ഗായകരായ തൻവീർ ഖാൻ, റാസ ഹുസൈൻ, അക്ബർഖാൻ, ഗുലാം ഹുസൈൻ എന്നിവരും നേപ്പാളി കലാകാരന്മാരായ സന്തോഷ് ബിശ്വകർമ്മ, ജിതേന്ദ്ര പാസ്വാൻ എന്നിവരും നേതൃത്വം നൽകി.
ഐഡിയൽ സ്കൂളിലെ അൽ ഖമർ ഹാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് സംഗീതാസ്വാദകർ കാണികളായി. ......
ദോഹ: ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്നതും വളച്ചൊടിക്കുന്നതുമായ ഭരണകൂട ഭീകരതക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കെ. എം. സി. സി.......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അരോമ റെസ്റ്റോറിൽ ചേർന്ന വാർഷികപൊതുയോഗത്തിൽ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഹുബൈബ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ......
ദോഹ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. എച്ഛ് മുഹമ്മദ് കോയ ചെയർ ഫോർ ഡെവലപ്പിങ് സൊസൈറ്റീസിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയിസ് എഡ്യൂക്കേഷനൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്റർ നിലവിൽ വന്നു. ......
കുവൈറ്റ് സിറ്റി: ഹെയർ ഡ്രെസ്സർ ജോലിക്കായി കുവൈറ്റിലെത്തിയ മലയാളി യുവതി ദുരിതക്കയത്തിൽ. സ്പോൺസർ നൽകിയ കേസിൽ അകപ്പെട്ടതോടെ നാട്ടിലേക്ക് തിരികെ വരാൻ പോലുമാകാത്ത സ്ഥിതിയിലാണ് യുവതി. ......
അബൂദാബി: മലയാളത്തിൽ ആദ്യമായി അറബി-മലയാളം വിവരണാത്മക ഗ്രന്ഥ സൂചി (അനോട്ടഡ് ബിബ്ലിയോഗ്രാഫി) പുറത്തിറക്കി. മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും ഗ്രെയിസ് ബുക്സും സംയുക്തമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ രണ്ടാം സാഹിത്യ മേളയിൽ അബുദാബി ജുഡീഷ്യൽ ആൻഡ് റിലീജിയൻ ഉപദേശകൻ ശൈഖ് സയ്യിദ് അലി അൽ ഹാഷിം പ്രമുഖ വ്യവസായി ഡോ. ......
ദോഹ ഖത്തറിലെ പ്രമുഖ വ്യാപാര കേന്ദ്ര മായ അൽസുവൈസ് ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് ഗ്രുപ്പ് ആയ ജി മാക്സ് നാഷണൽ എക്സ്ചേഞ്ചു മായി സഹകരിച്ചു സംഘടിപ്പിക്കുന്ന ജി മാക്സ് ബംബർ ധമാക്ക മാർച്ച് 15 വരെ നടക്കും. മെഗാ പ്രമോഷന്റെ ഭാഗമായി ആകർഷനീയ മായ സമ്മാനങ്ങൾ ആണ് ജി മാക്സ് ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കി ഇരിക്കുന്നത്. ......
ദോഹ ഖത്തറിൽ സന്ദർശനത്തിന് എത്തിയ വില്ല്യാപ്പള്ളി അരയാക്കൂൽ താഴ മഹല്ല് നേതാക്കളായ ചിറക്കുനി മുഹമ്മദ് ഹാജി , ആനാറാത് ഹമീദ് ഹാജി, താനി ഹമീദ് ഹാജി, താഴത് മഠത്തിൽ റാബിത് എന്നിവർക്കു ഖത്തർ മനാറുൽ ഹുദാ മദ്റസ കമ്മിറ്റി അരോമ ദർബാർ ഹാളിൽ ഇൽ വെച്ചു സ്വീകരണം നൽകി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റ് നാസർഹാജി നീലിമ ഉൽഘാടനം ചെയ്തു. ......
അബുദാബി: ഹൈന്ദവ ക്ഷേത്ര അങ്കണത്തിൽ നമസ്കാരത്തറ. വുദു എടുത്ത് നമസ്കാരം നിർവ്വഹിക്കുന്ന മുക്രിപ്പോക്കർ തെയ്യം ഒരേ ചെണ്ടത്താളത്തിൽ മറ്റു തെയ്യങ്ങൾക്കൊപ്പം ആടുന്നു. ......
ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കലാ മത്സരങ്ങൾ രചനാ മത്സരങ്ങളോടെ തുടക്കം കുറിച്ചു ആദ്യ മത്സര ഇനമായ പ്രബന്ധം മലയാളം ,കവിത രചന മലയാളം പ്രിന്റ് ന്യൂസ് റിപ്പോർട്ടിങ് മത്സരങ്ങളാണ് പൂർത്തീകരിച്ചത് . ജില്ലാ ഏരിയ ഘടകങ്ങൾ വഴി രജിസ്ട്രേഷൻ നിർവഹിച്ച വാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ......