ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിംഗ് മെയ് 29ന്, ഐ.സി.സി അശോകാ ഹാളിൽ സംഘടിപ്പിക്കുന്ന "യൂത്ത് ബീറ്റ്സ് 2025" ൻ്റെ മുന്നോടിയായി വിപുലമായ യൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. സൽവ റോഡിലെ സാത്തർ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച കൺവെൻഷനിൽ വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം യൂത്ത് വിംഗ് ഭാരവാഹികൾ പങ്കെടുത്തു. ഇൻകാസ് ഖത്തർ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ വിവേകപൂർണ്ണമായ നേതൃത്വത്തെ പ്രശംസിച്ചു.
അൽ ഉദൈദ് വ്യോമതാവളത്തിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ്
ഖത്തർ അമീറിന്റെ നേതൃത്വത്തെ പ്രശംസിച്ച
ട്രമ്പ്അമേരിക്കയോടുള്ള ഖത്തറിന്റെപങ്കാളിത്തത്തെഅഭിനന്ദിക്കുകയുംചെയ്തത്.അൽ ഉദൈദ് താവളത്തെ ലോകത്തിലെ ഏറ്റവും മികച്ച യുഎസ് സൈനിക താവളങ്ങളിലൊന്നാണെന്നും ഖത്തർ യുഎസിന് പ്രധാന പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. ഡ്രോണുകൾ, കവചിത വാഹനങ്ങൾ, യുദ്ധ വാഹനങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഖത്തർ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ട്രംപ് പറഞ്ഞു, ഇരു രാജ്യങ്ങളും തമ്മിലുള്ള മാതൃകാപരമായ പ്രതിരോധ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.അന്താരാഷ്ട്ര കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, ഗാസ മുനമ്പിലെ സ്ഥിതി മരണത്തിന്റെയും നാശത്തിന്റെയും നാടാണെന്ന് ട്രംപ് പറഞ്ഞു. കെട്ടിടങ്ങൾ പോലും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ......

ദോഹ:ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസകണ്ണികളെ ആഘോഷിച്ച്ഐ സി സി
കാർണിവലിന് വർണ്ണാഭമായ
തുടക്കം.കാർണിവൽനഗരിയായ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽപ്രത്യേകം ഒരുക്കിയഐസിസി ഫിലിം സിറ്റിയിൽമലയാളത്തിലെയുംതമിഴിലെയുമുൾപ്പെടെപാൻഇന്ത്യൻതാരങ്ങളുടെ കട്ടൗട്ടുകൾസന്ദർശകരെയും ആരാധകരെയും വിസ്മയിപ്പിച്ചു.വൈകുന്നേരംഅഞ്ചുമണിമുതൽഒഴുകിയെത്തിയ സന്ദർശകർ കാർണിവൽ മൈതാനത്തെ വിവിധ ഭാഗങ്ങളിൽനടന്ന ലൈവ് ഗ്രൂപ്പ് ഡാൻസ്,മാജിക് ഷോ, സ്റ്റിൽറ്റ് വാക്കർമാർ,റോമിംഗ്എന്റർടെയ്നർമാർഎന്നിവരുടെ പ്രകടനംആസ്വദിച്ചുംസംഘാടകർ ഒരുക്കിയ സെൽഫികേന്ദ്രങ്ങളിൽ നിന്ന് സെൽഫി യെടുത്തും ഇന്ത്യൻറെസ്റ്റോറന്റുകളിൽ നിന്നുള്ള ലൈവ് ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങൾ രുചിച്ചും,കരകൗശല വസ്തുക്കൾ,ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ,വീട്ടുപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും നടക്കുന്ന കാർണിവൽ ബസാറിൽ കയറി ഇറങ്ങിയും വേദിയിൽ നടക്കുന്നവിവിധ ഭാഷാഗാനമേളയും വൈവിധ്യ മാർന്ന നൃത്തങ്ങളും ആസ്വദിച്ചുകൊണ്ട്ഐ സി സി കാർണിവലിന്റെ ഒന്നാംദിനംഅവിസ്മരണീയനുഭവമാക്കി.VAFI ഒരുക്കിയ "INDIA" കലാപ്രദർശനം
ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരികപൈതൃകത്തെഅടയാളപെടുത്തുന്നഫോട്ടോപ്രദർശനം
സന്ദർശകരെവിസ്മയഭരിതമാക്കി.ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ മറ്റുഭാരവാഹികൾ എം സി അംഗങ്ങൾ എന്നിവർക്കൊപ്പംഇന്ത്യൻ എംബസിയിലെ കൗൺസിലറും (HOC & കോൺസുലാർ) ഐസിസിയുടെ കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് എ. ......
ദോഹ,ഖത്തര്‍:2025 ഇല് സിബിഎസ്ഇ നടത്തിയ എ.ഐ.എസ്.എസ്.സി.ഇ. (പന്ത്രണ്ടാം ക്ലാസ്) പരീക്ഷയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. ......
ദോഹ: മിഡിൽ ഈസ്റ്റിലെ ത്രിരാഷ്ട്രസന്ദർശനത്തിനായി ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ നടന്നഅത്താഴവിരുന്നിലായി രുന്നു കൂടിക്കാഴ്ച. ......
ദോഹ,ഖത്തര്‍: 2025 ലെ സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ റഫീഖ് റഹീം വൈസ് പ്രിന്‍സിപ്പല്‍ സുജിത്കുമാര്‍ എന്നിവര്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും, സമഗ്രവും നിരന്തരവുമായ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ വിജയത്തിലേക്ക് നയിച്ച അദ്ധ്യാപകര്‍ക്കും, പ്രചോദനം നല്കിയ രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.133 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതി നൂറുശതമാനം വിജയത്തോടെ സ്കൂളിന്റെ യശസ്സുയര്‍ത്തിയത്. ......
ദോഹ: ഖത്തറിൽ നടക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ അനുമോദിക്കും.......