ദോഹ :ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ( സീഖ )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സീലിയോൺ സൊല്യൂഷൻസ് - ACE ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു.
വെള്ളിയാഴ്ച്ച വുക്കൈർ മാർവെൽ ബാഡ്മിന്റൺ അക്കാഡമിയിൽ ഉച്ചക്ക് 2 മണി മുതൽ 10 മണി വരെ നടന്ന ടൂർണമെന്റിൽ ഏഴോളം രാജ്യങ്ങളിൽ നിന്നുള്ള 140 ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു.
ഖത്തർ ബാഡ്മിന്റൺ അപെക്സ് ബോഡിയുടെ നിയന്ത്രണത്തിൽ മൂന്ന് ക്യാറ്റഗറിയിൽ ആയി സംഘടിപ്പിച്ച മല്‍സരങ്ങളിൽ കാറ്റഗറി D ഇൽ ബാഡ്മിന്റൺ സിറ്റി ക്ലബ്ബിലെ ഷഹീൻ, സുശീൽ എന്നിവരും കാറ്റഗറി E ഇൽ സ്റ്റാർ സ്പോർട്സ് ക്ലബ്ബിലെ മുഹമ്മദ് റജബ്, ഷബീർ ടി കളത്തിൽ എന്നിവരും കാറ്റഗറി എ ഇൽ മാർവെൽ ബാഡ്മിന്റൺ ക്ലബ്ബിലെ അബ്ദുൽ മാലിക്, റസൂ അഹ്മദ് എന്നിവരും വിജയികളായി. സമ്മാനദാനചടങ്ങിൽ സീഖ അലുംനി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് അധ്യക്ഷനായിരിന്നു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഓകെ പരുമല, എഞ്ചിനിയേർസ് ഫോറം പ്രസിഡന്റ് ആഷിഖ് അഹമ്മദ് , ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ, സ്പോർട്സ് സെക്രട്ടറി ലബീബ്, സീലിയൻ സൊല്യൂഷൻസ് ജനറൽ മാനേജർ സെൽവകുമാരൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി. ......
ദോഹ:എവറസ്റ്റെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കണ്ണൂരുകാരിസഫ്രീന. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ
പ്രവാസിമലയാളി വനിതയെന്ന നേട്ടംകൂടിസ്വന്തമാക്കിയാണ് തലശ്ശേരി വേങ്ങാട് സ്വദേശി സഫ്രീന ലത്തീഫിന്റെ സാഹസികവിജയം.
8848 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ ഖത്തറിലെ ആദ്യപ്രവാസിയായസഫ്രീനതുന്നിച്ചേര്ത്തത് തൻ്റെ സ്വപ്നങ്ങളാണ്.
ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന നേട്ടം സ്വന്തമാക്കിയത്. ......