ദോഹ:ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ), ഖത്തർ ചാപ്റ്റർ ലോകടെലികമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ സൊസൈറ്റി ദിനം ആഘോഷിച്ചു.ഒറിക്സ് യൂണിവേഴ്സൽ കോളേജ്, ലിവർപൂൾ ജോൺ മൂറ്സ് യൂണിവേഴ്സിറ്റിയുമായിസഹകരിച്ചു നടത്തിയപരിപാടിവിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒറിക്സ് യൂണിവേഴ്സൽ കോളേജിലെ അൽ മജ്ലിസ് ഹാളിൽനടന്ന പരിപാടിയിൽ "ലിംഗസമത്വവും ഡിജിറ്റൽ പരിവർത്തനവും" എന്ന വിഷയത്തിൽ വിവിധ സെഷനുകളിലായി സംവാദങ്ങളും പ്രഭാഷണങ്ങളും നടന്നു.
ലിംഗ സമവാക്യതയും സാങ്കേതിക പുരോഗതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിനായി എഞ്ചിനീയർമാരെയും അക്കാദമികൻമാരെയും വ്യവസായ നേതാക്കളെയും വിദ്യാർത്ഥികളെയും ഒന്നിച്ചു കൊണ്ടുവന്ന ഈ പരിപാടി, പ്രാദേശികവും ആഗോളവുമായ തലത്തിൽ ലിംഗസമത്വപരമായ, ഡിജിറ്റൽ ശക്തീകരിതമായ ഭാവിയെ രൂപപ്പെടുത്താനുള്ള ശ്രമത്തിൽ ഒരു വലിയ മുന്നേറ്റമായി.
ഒറിക്സ് യൂണിവേഴ്സൽ കോളേജിലെ കമ്പ്യൂട്ടിങ്ങും ഡാറ്റാ സയൻസും ഉൾപ്പെടുന്ന സ്കൂളിന്റെ ഡീനായ ഡോ. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ ലേഡീസ് വിംഗും അൽ വക്റയിലെ ഏഷ്യൻ മെഡിക്കൽ സെന്ററും സംയുക്തമായി വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുഖത്തറിലെ വനിതകൾക്ക് ആരോഗ്യപരമായ ബോധവൽക്കരണവും മെഡിക്കൽ സേവനങ്ങളുമെത്തിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.രണ്ട് സെഷനുകളായി നടന്ന ക്യാമ്പിൽ, പ്രഗത്ഭ ഡോക്ടർമാരായ ശൈലജ പള്ളിപ്പുറത്ത് ഗൈനക്കോളജി (സ്ത്രീരോഗങ്ങൾ) അൽഫോൻസ മാത്യു ഡെർമറ്റോളജി (ത്വക് രോഗങ്ങൾ) എന്നിവയിൽ ബോധവൽക്കരണ ക്ലാസുകൾ നൽകി. ക്ലാസുകൾക്ക് ശേഷമുണ്ടായ ലാബ് പരിശോധന സൗകര്യവും കൺസൾട്ടേഷൻ സേവനങ്ങളും നിരവധി വനിതകൾ പ്രയോജനപ്പെടുത്തി.
പ്രോഗ്രാമിന് തുടക്കം കുറിച്ച് ഡോം ഖത്തർ ലേഡീസ് വിംഗ് സെക്രട്ടറി ഷംല ജഹ്ഫർ സ്വാഗതം ആശംസിച്ചു. ......

ദോഹ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ്ഖത്തർ (ഫിൻഖ്യൂ)സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ
ഐഡിയൽ ഇന്ത്യൻ സ്കൂളിലും,അൻസാരി കോംപ്ലക്സിലുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.23ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 5മണിമുതൽ നടക്കുന്ന
ആഘോഷപരിപാടികളിൽ മാനസികാ രോഗ്യ കേന്ദ്രത്തിലെ സി ഇ ഒ
ഇയാൻ ഫ്രാൻസിസ് ടുളി മുഖ്യാഥിതിയായിരിക്കും.
ഫിൻഖ്യൂഅംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ചടങ്ങിൽ മികച്ച സേവനം കാഴ്ചവച്ച
നേഴ്സുമാർക്ക് ഡെയ്സി അവാർഡ്കളും ഫിൻക്യുഎയ് ഞ്ചൽ അവാർഡുകളും സമ്മാനിക്കും.സെക്കണ്ടറി, ഹയർസെക്കണ്ടറിപരീക്ഷകളിൽഉന്നത വിജയം നേടിയഫിൻഖ്യൂഅംഗങ്ങളുടെ മക്കൾക്ക്ഫിൻഖ്യൂ എജ്യുകേഷൻ എക്സലൻസിഅവാർഡ്കൾനൽകും.റിഥംബാൻഡ് ഖത്തർ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.നഴ്സ് മാരുടെ ശാക്തീകരണം;സാങ്കേതിക ക്ഷമത, നൂതന സാങ്കേതികവിദ്യ, ക്ഷേമം എന്ന പ്രമേയത്തിൽ
24ന് വെള്ളിയാഴ്ച അൻസാരികോംപ്ലക്സിൽ നടക്കുന്നഎഡ്യുകേഷൻആക്ടിവിറ്റിപ്രോഗ്രാമിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നേഴ്സിങ്ഡയറക്ടർഅഹമ്മദ്ലത്തീഫ്മുഹമ്മദ്അബുജാബിർ,സിങ്കപ്പൂർഎംബസികോൺസുലർ സുമയ്യ ബഖ് വി,ഐ ബി പി സി പ്രസിഡന്റ് താഹാമുഹമ്മദ്,പി എഫ് എസികോ-ചെയർപേഴ്സൺ ഇസ്സമുഹമ്മദ്എന്നിവർ പങ്കെടുക്കും.ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കായിസംഘടി പ്പിക്കുന്നഡി എച്ച് പി അനുവദിനമായ സെമിനാറിൽ വിവിധ വിഷയങ്ങളിൽപ്രമുഖർ ക്ലാസ്സുകൾ നയിക്കും രെജിസ്ട്രേഷനിലൂടെ 300ൽ പരം ആളുകൾ പങ്കെടുക്കുന്ന സെമിനാർ രാവിലെ 7:30മുതൽ ഉച്ചയ്ക്ക്12:30വരെ യാണ് നടക്കുക. ......
ദോഹ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയനിലയിൽ ജിം ഫിറ്റ്നസ് കേന്ദ്രമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ്ബഹുമതി നേടി ദി ടോർച്ച് ദോഹ.......
ദോഹ: ഖത്തറിലെ നോർത്ത് ഫീൽഡ് വികസനത്തിൽ നിന്നുള്ള ആദ്യ എൽഎൻജി ട്രെയിൻ 2026 യാഥാർഥ്യമാകുമെന്ന് ഖത്തർഊർജ്ജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരിദ അൽ-കാബി.
ബീജിംഗിൽ നടന്ന ലോക ഗ്യാസ്കോൺഫറൻസിലെ നേതൃത്വ സംവാദത്തിൽസംസാരിക്കുക യായിരുന്നു ഊർജ്ജകാര്യ സഹമന്ത്രി.
ഖത്തർ എൽഎൻജി ഉൽപ്പാദനം നിലവിലെ 77 മില്യൺ ടണ്ണിൽ നിന്ന് 160 മില്യൺ ആയി വർദ്ധിപ്പിക്കുമെന്ന് ഊർജ്ജകാര്യ സഹമന്ത്രി പറഞ്ഞു. ഈ വർഷം അവസാനം ടെക്സസിലെ ഗോൾഡൻ പാസ് പദ്ധതിയിൽ നിന്നുള്ള ഉത്പാദനം ഉൾപ്പെടെ ഖത്തറിന്റെ നോർത്ത് ഫീൽഡ് വിപുലീകരണത്തിൽ നിന്നുള്ള ആദ്യ എൽഎൻജി ട്രെയിൻ അടുത്ത വർഷം മധ്യത്തിൽ ഓൺലൈനിൽ വരുമെന്ന് ഊർജ്ജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരിദ അൽ-കാബി പറഞ്ഞു.
അടുത്ത വർഷം പകുതിയോടെ പ്രതിവർഷം 32 മില്യൺ ടൺ എൽഎൻജി ഉൽപാദന ശേഷിയുള്ള നോർത്ത് ഫീൽഡ് ഈസ്റ്റ് വികസനത്തിൽ നിന്നുള്ള ആദ്യത്തെ എൽഎൻജി ട്രെയിൻ ഞങ്ങൾ ആരംഭിക്കും. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ്വ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അൽ ഖുദ്വ ഇൻസ്റ്റിറ്റ്യൂട്ട് 2025 ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു.
രണ്ടാം ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി നിർവഹിച്ചു. പ്രമുഖ പണ്ഡിതൻ അബ്ബാസ് സുല്ലമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ......