ദോഹ: ദോഹ സ്റ്റേഡിയത്തിൽ നിറഞ്ഞ ഫുട്ബാൾ ആരാധകരുടെ ആരവങ്ങൾ ഊർജമാക്കി പന്തുതട്ടിയ ഗ്രാൻഡ് മാൾ എഫ്.സി ‘ഖിയ ചാമ്പ്യൻസ് ലീഗ്’ ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിലേക്ക്. ഖത്തറിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായ ഖിയ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും മിന്നും പ്രകടനവുമായി കുതിച്ച ഗ്രാൻഡ് മാൾ എഫ്.സി സെമി ഫൈനലിൽ ഉജ്വല പോരാട്ടം കാഴ്ചവെച്ചാണ് ഫൈനൽ ബർത്തുറപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ദോഹ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ വമ്പൻ താരനിരയുമായി എത്തിയ ഫാൻ ഫോർ എവർ എഫ്സിയെ 3-2 തോൽപിച്ചായിരുന്നു ഗ്രാൻഡ് മാൾ എഫ്.സിയുടെ ഫൈനൽ പ്രവേശനം. ......
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും നവഭാരത ശില്പിയുമായ രാജീവ് ഗാന്ധിയുടെ 34ാം രക്ത്വസാക്ഷിത്വ ദിനത്തില്‍ ഇൻകാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഇന്‍കാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് വി.എസ് അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയില്‍ ഇന്‍കാസ് ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണയോഗത്തില്‍ രക്ഷാധികാരി കെ.കെ ഉസ്മാന് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ യുഗത്തിന് തുടക്കം കുറിച്ചതടക്കം ആധുനിക ഇന്ത്യയുടെ പുരോഗതിക്കാവശ്യമായ പല വിപ്ലവകരമായ നടപടികള്‍ ആരംഭിച്ചത് രാജീവ്ജിയുടെ ഭരണകാലത്താണെന്നത് അദ്ധേഹം തന്റെ അനുസ്മരണ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡണ്ട് സി.താജുദ്ധീന്‍, അഡ്വൈസറി ബോര്‍ഡ് അംഗം കെ.വി ബോബന്, ട്രഷറര്‍ ഈപ്പന് തോമസ്, യൂത്ത് വിംഗ് പ്രസിഡണ്ട് ദീപക് സി.ജി തുടങ്ങിയവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് നന്നംമുക്ക് ചടങ്ങില്‍ നന്ദി പറഞ്ഞു. ......
ദോഹ: ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായുള്ള ഇന്ത്യന്‍ സംഘം ഇന്ന് ഖത്തറിൽ എത്തും.
ഇന്ത്യ പാക്ക് സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക എന്ന സുപ്രധാന ദൗത്യത്തിനായാണ് സംഘം ഖത്തറില്‍ എത്തുന്നത്.എൻ സി പി
എംപി സുപ്രിയ സൂല നയിക്കുന്ന സംഘമാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. മുൻവിദേശകാര്യസഹമന്ത്രി വി മുരളീധരനും സംഘത്തോടൊപ്പമുണ്ട്. ......