ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേർസ് ഫോറം രണ്ട് വർഷം കൂടുമ്പോൾ നടത്താറുള്ള കലാ മാമാങ്കമായ "ഇ എഫ് ഹെക്സാ ടെക് സർഗോത്സവം 2025" ന് തിരശ്ശീല വീണപ്പോൾ 365 പോയിന്റുകളുമായി കൊല്ലം ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുംനി ഓവറോൾ ചാമ്പ്യൻമാരായി. 266 പോയിന്റുകളുമായി കൊച്ചിൻ യൂണിവേഴ്സിറ്റി ഖത്തർ അലുംനി അസോസിയേഷൻ രണ്ടാം സ്ഥാനത്തും 259 പോയിന്റോടെ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷൻ മൂന്നാം സ്ഥാനത്തും എത്തി.മെയ് 9, 16, 22, 23 എന്നീ തിയ്യതികളിലായിരുന്നു കേരളത്തിൽ നിന്നുള്ള എഞ്ചിനീയറിംഗ് കോളേജ് അലുംനി സംഘടനകൾ സർഗ്ഗ ശേഷിയിൽ മാറ്റുരച്ച മത്സര പരിപാടികൾ വുകൈറിലെ നോബിൾ ഇന്റർനാഷണൽ സ്കൂളിൽ അരങ്ങേറിയത്. ......
ദോഹ: ഒന്നര മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിന്റെ കലാശക്കൊട്ട് ഇന്ന് ഏഴുമണിക്ക് ദോഹ സ്റ്റേഡിയത്തിൽ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി, ഐ എസ് എൽ, ഐ ലീഗ് ടൂർണമെന്റുകളിൽ തിളങ്ങിയ ഡസൻ കണക്കിന് കളിക്കാർ അണിനിരന്ന എട്ടു ടീമുകൾ പരസ്പരം ഏറ്റുമുട്ടി അവസാന ലാപ്പിലെത്തിയ ഖിയ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് കരുത്തരായ ഗ്രാൻഡ് മാളിനെയാണ് നേരിടുന്നത്. ......
ദോഹ: ദേശീയ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ആക്സസ് സുഗമമാക്കുന്നതിനുമായി നാഷണൽ ആർക്കൈവ്സ് ഓഫ് ഖത്തർ (NAQ) മൈക്രോസോഫ്റ്റ് ഖത്തറുമായി സഹകരണ കരാറിൽ ഒപ്പുവച്ചു.ഖത്തർ നാഷണൽ വിഷൻ 2030 ന്റെ സുസ്ഥിരതയ്ക്ക് സ്ഥാപനപരമായ അറിവ് നൽകുന്നതിന് കരാർ ശക്തി പകരുമെന്ന്
NAQ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുല്ല അൽ-ബുഐനൈൻ പറഞ്ഞു.ഡിജിറ്റൽ പരിവർത്തനം, നവീകരണം, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു സംയോജിത ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തം.സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും പൊതുസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സർഗ്ഗാത്മകതയുടെ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഏറ്റെടുത്ത നൂതന സംരംഭങ്ങളുടെ തുടർച്ചയാണ് ഈ സഹകരണമെന്ന് ഡോ. ......
ദോഹ: ബലി പെരുന്നാളിന്റെ ഭാഗമായി ആടുകളെ സബ്സിഡി വിലയ്ക്ക് പൗരന്മാർക്ക് വിതരണം ചെയ്യുന്ന
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതി ക്ക് തുടക്കം കുറിച്ചു. പെരുന്നാൾദിനത്തിന്റെ നാലാം ദിവസം വരെ ബലി മൃഗങ്ങളുടെ സബ്സിടി വില്പന തുടരും. ......
റവാബി ഹൈപ്പർമാർക്കറ്റ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ആവേശകരവും പ്രതിഫലദായകവുമായ ഉപഭോക്തൃ കാമ്പെയ്ൻ - 2025 മെയ് 26 മുതൽ ഡിസംബർ 31 വരെ ഖത്തറിലെ എല്ലാ റവാബി ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും നടക്കുന്ന ‘വൺ മില്യൺ നേടൂ’ കാമ്പെയ്ൻ - അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. ഈ മഹത്തായ സംരംഭം 2026 ജനുവരി 1-ന് പ്രതിമാസ ഡിജിറ്റൽ നറുക്കെടുപ്പുകളിലൂടെയും മെഗാ നറുക്കെടുപ്പിലൂടെയും 528 ഭാഗ്യശാലികൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകും. ......
ദോഹ: കെഎംസിസി ഖത്തർ വനിതാ വിങ് സംഘടിപ്പിച്ച “വോയ്സ് ഓഫ് വിഷൻ – A Moment of Insight & Inspiration” എന്ന പ്രഭാഷണപരിപാടി തുമാമയിലെ കെഎംസിസി ഹാളിൽ മെയ് 26 നു ശ്രദ്ധേയമായ പങ്കാളിത്തത്തോടെ അരങ്ങേറി. HerImpact Season 1 പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ വുമൺസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസർ അധ്യക്ഷതയും ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും പറഞ്ഞു.കെഎംസി സി ഖത്തർ സ്റ്റേറ്റ് പ്രസിഡന്റ് ഡോ അബ്ദുൽ സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ......