ദോഹ. ഈദുല് അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള് നിലാവ് പ്രകാശനം ചെയ്തു.......
കേരള ബിസിനസ്സ് ഫോറം ഖത്തർ ,2025-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.ദോഹ ലാ സിഗാൽ ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രസിഡണ്ടായി ഷഹീൻ മുഹമ്മദ് റാഫിയെ പ്രളിഡണ്ടായും , അബ്ദുൾ ഗഫൂർ പുതുക്കുടി ജനറൽ സെക്രട്ടറി ,
ട്രഷറർ ബിജു സി കെ യെയും. തെരഞ്ഞെടുത്തു.ഷെജി വലിയകത്ത് , വൈസ് പ്രസിഡണ്ട്, ഷിഹാബ് ഷെരീഫ് ജോയിന്റ് സെക്രട്ടറി,കുഞ്ഞുമുഹമ്മദ് അൻവർ മെംമ്പർഷിപ് ഹെഡ്, ജോൺസൺ ജോസഫ് ഇവന്റ്സ് ഹെഡ്, ഷിംന പട്ടാലി. ......
ദോഹ : ചടുല നൃത്ത ചുവടുകളുടെ അരങ്ങുണരുകയായി . ആദ്യ സീസൺ-ന്റെ വമ്പൻ വിജയത്തിന് ശേഷം ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ഗ്രൂപ്പ് ഡാൻസ് കോമ്പറ്റിഷൻ ജൂൺ 6-ന് വൈകുന്നേരം 3.30 മുതൽ നടക്കും . ......
ദോഹ:പെരുന്നാൾ അവധിക്കാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിരാജ്യത്തെ
ബീച്ചുകളും, പാർക്കുകളും പൊതു ഉദ്യാനങ്ങളും.
പൊതുജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും മുൻഗണന നൽകി. സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായിസുഖപ്രദമായ ഇരിപ്പിടങ്ങളും വിനോദ സൗകര്യങ്ങളും ഒരുക്കുക, എല്ലാവർക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ശുചീകരണ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്നിവയാണ് ക്രമീകരണങ്ങൾ.സേവനങ്ങൾ നൽകുന്നതിനുള്ള മുനിസിപ്പൽ മന്ത്രാലയത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സൗകര്യങ്ങളുടെ തയ്യാറെടുപ്പും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കാൻ മെയിന്റനൻസ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.ഈദ് അവധിക്കാലത്ത് പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പ്രവർത്തന സമയം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.അൽ ഫുർജാൻ പാർക്കുകൾ രാവിലെ 5:00 മുതൽ പുലർച്ചെ 1:00 വരെ കുടുംബങ്ങൾക്കും കുട്ടികൾക്കും തുറന്നിരിക്കും.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തുറന്ന പൊതു പാർക്കുകൾ (വേലികളില്ലാതെ) 24 മണിക്കൂറും സന്ദർശകർക്കായി തുറന്നിരിക്കും. ......
ദോഹ: പെരുന്നാൾ പൊതു അവധി ദിനങ്ങളിൽ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA).
തിരക്കേറിയ യാത്രാ കാലയളവിൽ എല്ലാ യാത്രക്കാർക്കും സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർ മുൻകൂട്ടി ഓൺലൈനായി ചെക്ക്-ഇൻ ചെയ്യാനും പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരാനും HIA ശുപാർശ ചെയ്യുന്നു. സുരക്ഷാ ക്ലിയറൻസിനും വിമാനത്താവള സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇത് മതിയായ സമയം നൽകുന്നു.വേഗത്തിലുള്ള ചെക്ക്-ഇൻ സൗകര്യത്തിനായി, ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് ചെക്ക്-ഇൻ നമ്പർ 3 ലെ സെൽഫ് സർവീസ് കിയോസ്ക്കുകളും ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും ഉപയോഗിക്കാം.താമസക്കാർക്കും പൗരന്മാർക്കും ഇ-ഗേറ്റുകൾ ഇമിഗ്രേഷൻ പ്രക്രിയ വേഗത്തിലാക്കുന്നു.
തിരക്കേറിയ യാത്രാ കാലയളവിൽ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി, കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക സുരക്ഷാ സ്ക്രീനിംഗ് പാതകൾ ലഭ്യമാകും. ......
ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സരപരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.
നിയാസ് (ഒന്നാം സ്ഥാനം), അബ്ദുൽ റഷീദ് കെ.യു, മൻസൂർ ടി.കെ, നഈം അബ്ദുറഹ്മാൻ കെ.സി, റസിൽ മൻസൂർ (രണ്ടാം സ്ഥാനം), അബൂബക്കർ ഇ.സി, അബ്ദുല്ല ബാസിൽ മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ.
സ്റ്റുഡൻ്റ്സ് ഇന്ത്യ മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ ക്വിസിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അൽത്താഫ് റഹ്മാൻ (ഒന്നാം സ്ഥാനം) ദയ്യാൻ അബ്ദുറഹീം, അജ്വദ് അഫ്സൽ, മുഹമ്മദ് റിഹാൻ (രണ്ടാം സ്ഥാനം), ഹംദാൻ ഹനീഫ്, മുഹമ്മദ് ലിബാൻ, അൻസഫ് അഫ്സൽ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്.
സന്നദ്ധസേവന രംഗത്ത് സജീവ സാന്നിധ്യമായ വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. ......
ദോഹ: പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ.ബഷീർ കെ വി( ചെയർമാൻ) എ വി അബ്ദുൽ ജലീൽ (പ്രസിഡണ്ട്) , അഷ്റഫ് പി എ നാസർ (ജനറൽ സെക്രട്ടറി) കബീർ കെ.വി ( ട്രഷറർ), ഷാജി എ.വി, സകീർ. വി.പി. ......