ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിംഗ് വാർഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ, ഇൻകാസ് ഖത്തർ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ......
ദോഹ: സഹചാരി ഖത്തർ നാഷനൽ സർഗലയത്തിന് പ്രൗഢ സമാപനം. മൂന്ന് ദിനങ്ങളിലായി 50 ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി.
വിവിധ ജില്ലകളിൽ നിന്നുള്ള ഖത്തർ മലയാളികൾ പങ്കെടുക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ മൂന്നാം എഡിഷനാണ് സമാപിച്ചത്.
ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ 160 പോയിൻറ് നേടിയാണ് മലപ്പും ചാമ്പ്യൻമാരായത്.
നിലവിലെ ചാമ്പ്യൻമാരായിരുന്ന കോഴിക്കോട് 114 പോയിൻറ് നേടി രണ്ടാം സ്ഥാനവും 105 പോയിൻറ് നേടി പാലക്കാട് മൂന്നാ സ്ഥാനവും നേടി. ......
ദോഹ: ഖത്തർ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ 2024-2025 വർഷത്തേക്കുള്ള വാർഷിക ജനറൽ ബോഡി മുനീർ നെല്ലിക്കുന്നിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുനവ്വറലി പൂരണം സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബഷീർ സ്രാങ്ക് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി മുനവ്വറലി പൂരണം യോഗത്തിൽ അവതരിപ്പിച്ചു. ......
ദോഹയിലെ അറിയപ്പെടുന്ന കുടുംബ കൂട്ടായ്മയായ സ്നേഹതീരം ഖത്തർ, ഓൾഡ് ഐഡിയൽ ഡൈനാമിക് ഹാളിൽ നൂർ എന്ന പേരിൽ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ലോകമനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രാർത്ഥനകൾ അർപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾ ആരംഭിച്ചത്.
പ്രോഗ്രാമിന്റെ മുഖ്യ പ്രായോജകരായ പവർ ഗ്രൂപ്പ് ജനറൽ മാനേജർ സി. ......
ദോഹ: സി ബി എസ് ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഏരിയയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നടുമുറ്റം മദീന ഖലീഫ ഏരിയ ആദരിച്ചു. മദീന ഖലീഫ സൌത്തിൽ വെച്ച് നടന്ന ചടങ്ങ് നടുമുറ്റം പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. ......
തിമിംഗലങ്ങളെ ഏറ്റവും അടുത്തു കാണാനും അവയുടെ ചലനങ്ങൾ നിരീക്ഷിക്കാനും ടൂറുകൾ സംഘടിപ്പിക്കുമെന്ന് ഖത്തർ ടൂറിസവും ഡിസ്കവർ ഖത്തറും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്ലേസ് വെൻഡോമിൽ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. ......