
ദോഹ:അന്താരാഷ്ട്രനിലവാരത്തിൽ സജ്ജമാക്കിയ
ദോഹയിലെ ദാൽ അൽ ഹമാംപാർക്ക്പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
നവീകരിച്ച പാർക്ക് കഴിഞ്ഞദിവസമാണ്
മുനിസിപ്പാലിറ്റി മന്ത്രാലയം വീണ്ടും തുറന്നത്. പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) സഹായത്തോടെയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാർക്ക് നവീകരിച്ചത്.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി മന്ത്രാലയത്തിന്റെ 2024–2030 പദ്ധതിയിൽ ഉൾപെടുത്തിയാണ് പാർക്ക് പുതമയോടെ കൂടുതൽ സൗകര്യങ്ങൾ ക്രമീകരിച്ചത്.
കുട്ടികൾക്കായി നാല് പ്രത്യേക കളിസ്ഥലങ്ങൾ
900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ (ദാൽ അൽ ഹമാം തിയേറ്റർ).
കമ്മ്യൂണിറ്റി പരിപാടികൾക്കായി സെലിബ്രെഷൻ ഏരിയയും മൾട്ടി-പർപ്പസ് ഹാളും,390 മീറ്റർ നീളമുള്ള ഒരു ജോഗിംഗ് ട്രാക്ക്, മൂന്ന് ഔട്ട്ഡോർ ഫിറ്റ്നസ് ഏരിയകൾ, ബാസ്കറ്റ്ബോൾ കോർട്ട്,
മൂന്ന് ഫുഡ്, ഡ്രിങ്ക്സ് കിയോസ്ക്കുകളും കഫേയും,സന്ദർശകർക്കായി 220 പാർക്കിംഗ് സ്ഥലങ്ങൾഎന്നിവയോടെ യാണ് പാർക്ക് നവീകരിച്ചത്.
എല്ലാവർക്കുംഎളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർത്ഥനാ മുറികൾ
പാർക്ക് മാനേജ്മെന്റിനും അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർക്കും വേണ്ടിയുള്ള ഒരു കെട്ടിടവവും, ഭിന്ന ശേഷി ക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ
കുടുംബാംഗങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലങ്ങൾ, ആധുനിക ടോയ്ലറ്റുകൾ, വാട്ടർ ടാങ്ക്, പവർ സ്റ്റേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. ......
ദോഹ: റോമിൽ നടന്ന ഇന്റർഫെയ്ത്ത് ഡയലോഗ് രണ്ടാം പാർലമെന്ററി കോൺഫറൻസിൽ ഖത്തർ ശൂറ കൗൺസിൽ പങ്കെടുത്തു.......
നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന മുദ്രാവാക്യം ഉയർത്തി പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡൻറ് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മങ്കട മണ്ഡലം സ്വീകരണം നൽകി.
പ്രവാസി വെൽഫയർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ: താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലത്തിലെ പ്രവാസി ഗ്രന്ഥകാരൻ ഹുസൈൻ കടന്നമണ്ണ, മുതിർന്ന പത്രപ്രവർത്തകൻ ഡോ. അമ്മാനുള്ള വടക്കാങ്ങര, അറബി ഭാഷ വിദഗ്ധൻ
ഡോ. ......
കുവൈറ്റിൽ ലഹരിമരുന്ന് ശേഖരവുമായി നടി അറസ്റ്റിലായി. പ്രശസ്ത കുവൈറ്റി നടിയും അവതാരകയുമായ ശജൂൻ അൽഹാജിരിയാണ് പിടിയിലായത്.......
ദോഹ: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു. പാലക്കാട് തൃത്താല ഉള്ളന്നൂരിൽ തച്ചറകുന്നത്ത് അലിയുടെ മകൻ അനസാണ് (38) മരിച്ചത്.......
ദോഹ: മിനിസ്ട്രി ഓഫ് കൾച്ചറിൻ്റെ ആഭിമുഖ്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) യുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടി സംഘടിപ്പിച്ച "ഇന്ത്യൻ കൾച്ചറൽ ഡേ" കലാസന്ധ്യ വൈവിധ്യങ്ങളുടെ ആഘോഷമായി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് അരങ്ങേറിയത്. കലാ-സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി മുഹമ്മദ് മുഹ്സിൻ അൽശമരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം പാരസ്പര്യത്തിന്റെയും കലാസാംസ്കാരിക വിനിമയത്തിന്റെയും ചരിത്രം കൂടിയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡണ്ട് അർഷദ് ഇ. ......
ദോഹ:കുടുംബ വിസ ഉടമകൾക്ക് തൊഴിൽ വിസയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന നടപടികൾ വേഗത്തിലാക്കി മന്ത്രാലയം. വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യാതെ തന്നെ വൈദഗ്ധ്യമുള്ളവരെ കണ്ടെത്താൻ തൊഴിലുടമകൾക്ക് പ്രയോജനം ചെയ്യുന്ന
നടപടിക്രമങ്ങളും ലളിതമാക്കി.തൊഴിൽ മന്ത്രാ ലയത്തിന്റെ
ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോം വഴി “ജോയിൻ ദി ലേബർ മാർക്കറ്റ്” സേവനത്തിന് അപേക്ഷിക്കുകയാണ് പ്രഥമ ഘട്ടത്തിൽ ചെയ്യേണ്ടത്.
യോഗ്യരായ അപേക്ഷകരെ സ്വതന്ത്രമായി തൊഴിൽ ചെയ്യാൻ ഈ സേവനം പ്രാപ്തമാക്കുന്നു.
കുടുംബ റെസിഡൻസി ഉടമയ്ക്കോ തൊഴിലുടമയ്ക്കോ നേരിട്ട് ഒരു സമർപ്പിത വർക്ക് പെർമിറ്റിനായി അപേക്ഷിക്കാവന്നതാണ്.
രണ്ട് ഓപ്ഷനുകളും യോഗ്യത നേടുന്നതിന് അപേക്ഷകന് കാലാവധികഴിയാത്ത റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുകയും നാഷണൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയുംവേണം. ......