ദോഹ: ഖത്തറിലെ സമുദ്ര ജൈവവൈവിധ്യം നിലനിർത്തുന്നതിന്റെ ഭാഗമായി തിമിംഗല സ്രാവുകളുടെ (Whale Sharks) സംരക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) അറിയിച്ചു. ഓഗസ്റ്റ് 30-ലെ അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
2010 മുതൽ രാജ്യത്തെ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിപുലമായ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചു. ......
ദോഹ: സമുദ്ര ഗതാഗത മേഖലയിലെ കൂടുതൽ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റി ഖത്തർ ഗതാഗത മന്ത്രാലയം (MOT). വലിയ കപ്പലുകളുമായി ബന്ധപ്പെട്ടതും നാവികരുടെ ആവശ്യങ്ങൾക്കുള്ളതുമായ 11 പുതിയ ഇ-സേവനങ്ങളാണ് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാക്കിയിരിക്കുന്നത്.
ഇതോടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ലഭ്യമാകുന്ന മൊത്തം ഇ-സേവനങ്ങളുടെ എണ്ണം 21 ആയി ഉയർന്നു. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് യമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റശാദ് മുഹമ്മദ് അൽ അലിമിയിൽ നിന്ന് ലിഖിത സന്ദേശം ലഭിച്ചു. ......
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷൻ ഓഗസ്റ്റ് 31 മുതൽ തുടക്കമായി. സഫാരിയുടെ തന്നെ വളരെയേറെ ജനശ്രദ്ധ നേടിയ പ്രമോഷനാണ് സഫാരി 10, 20, 30 പ്രമോഷൻ.
പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷണയുൽപ്പന്നങ്ങൾ, കോസ്മെറ്റിക്സ് , ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, ഫുട്വെയർ , ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ധാന്യധാന്യങ്ങളും, തുണിത്തരങ്ങളും, ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ 10, 20, 30 പ്രമോഷൻ സഫാരി ജനങ്ങളിലേക്കെത്തിക്കുന്നത്. ......
മനാമ: ബഹ്റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനി മേഘയുടെ ഏക മകൻ ധ്യാൻ സൂര്യയാണ് മരിച്ചത്. ......
ദോഹ : കഴിഞ്ഞ ദിവസം നാട്ടിൽ നിരാത്യനായ ഡോക്ടർ വി കെ ജമാൽ ജനങ്ങളോട് ഏറ്റവും അടുത്ത്നിന്ന സാമൂഹിക ബോധമുള്ള ഒരു ജനസേവകനായ ഡോക്ടറായിരുന്നു എന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ഡോക്ടർ വി. കെ ജമാൽ അനുസ്മരണ സമ്മേളനം വിലയിരുത്തി. ......

ദോഹ:സി.ഐ.സി വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ച് വരുന്ന അല്‍ മദ്റസ അല്‍ ഇസ് ലാമിയയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്റസകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു.
ദോഹ (അബൂഹമൂർ), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂൾ (വക്റ), അല്‍ ഖോര്‍, ബിൻ ഉംറാൻ, വുകൈർ എന്നിവിടങ്ങളിലുള്ള മലയാളം മീഡിയം മദ്രസകളിലും, വക്റ, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന് തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി പ്രഗൽഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ സൌകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന മദ്രകളില്‍ ഖുർആൻ, ഹദീസ്, കർമ്മശാസ്ത്ര പാഠങ്ങൾ, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം, കുട്ടികളുടെ ഇസ്ലാമിക വ്യക്തി വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും നടത്തി വരുന്നു. എല്ലാ മദ്റസകളിലേക്കും ഗതാഗത സൗകര്യവും ലഭ്യമാണ്
പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ പത്താം ക്ലാസ് വരെ അഡ്മിഷന് ആവശ്യമുള്ളവര്‍ https://bit.ly/AMIQ2026 ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവ്ന്നതാണ്. ......
ദോഹ: ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) സംഘടിപ്പിച്ച പ്രത്യേക വിദ്യാഭ്യാസ-ബോധവത്കരണ സെഷൻ ചിന്തോദ്ദീപകമായി. “നാം കുട്ടികളെ നേതാക്കളാകാൻ പഠിപ്പിക്കുകയാണോ, അതോ അനുസരിക്കാൻ മാത്രമോ പഠിപ്പിക്കുന്നത്?” എന്ന വിഷയത്തെ ആസ്പദമാക്കി ഐസിബിഎഫ് കാഞ്ഞാനി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക-സാംസ്കാരിക സംഘടനാ ഭാരവാഹികളും നിരവധി പ്രവാസികളും പങ്കെടുത്തു.
സർട്ടിഫൈഡ് ലീഡർഷിപ്പ് ട്രെയിനറും കോച്ചും , മുൻ ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ ശ്രീമതി നിർമ്മല ഗുരു ആയിരുന്നു സെഷന്റെ റിസോഴ്സ് പേഴ്സൺ.
കുട്ടികളുടെ ചിന്താശേഷി, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ്, ഉത്തരവാദിത്വബോധം എന്നിവ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ വളർത്തൽ രീതികൾക്ക് നിർണായക പങ്കുണ്ടെന്ന് ശ്രീമതി നിർമ്മല ഗുരു തന്റെ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. ......
ദോഹ:ഐക്യരാഷ്ട്രസഭയുടെ വ്യാപാര, വികസന സമിതി (UNCTAD) സംഘടിപ്പിക്കുന്ന ഒൻപതാമത് 'വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം' (WIF) 2026 ഒക്ടോബർ 25 മുതൽ 27 വരെ ദോഹയിൽ നടക്കും. ഖത്തർ സർക്കാരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ആഗോള നിക്ഷേപം, സുസ്ഥിര വികസനം, ഭാവി സഹകരണങ്ങൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാകും.
'ഭാവിയിൽ നിക്ഷേപിക്കുക' (Investing in the Future) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. ......
ദോഹ:ദേശാടനപ്പക്ഷികളുടെ വേട്ടയാടൽ സീസൺ ആരംഭിക്കാനിരിക്കെ, ഖത്തറിലെ സൂഖ് വാഖിഫിലെ പരുന്ത് (ഫാൽക്കൺ) വിപണിയിൽ വൻ ഉണർവ്. സെപ്റ്റംബർ ആദ്യം മുതൽ ഫെബ്രുവരി പകുതി വരെ നീളുന്ന വേട്ടയാടൽ സീസൺ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചതോടെ പരുന്തുകളുടെ വിൽപ്പനയിൽ മുൻപത്തേതിനേക്കാൾ 60 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
വേട്ടക്കാലത്തിന് മുന്നോടിയായി ഖത്തരി പൗരന്മാരും സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അയൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും വൻതോതിൽ പരുന്തുകളെ വാങ്ങാൻ എത്തുന്നുണ്ട്. ......