ദോഹ: റോസ് സുഗന്ധമുള്ള ഇന്ത്യന്‍ ലിച്ചികള്‍ ഖത്തർ വിപണിയിലേക്ക്. റോസ് സുഗന്ധമുള്ള ആദ്യ ലിച്ചി പഞ്ചാബില്‍ നിന്നാണ് ഖത്തറിലേക്ക് കയറ്റി അയച്ചത്.
പത്താന്‍കോട്ടിലെ സുജന്‍പൂര്‍ ആസ്ഥാനമായുള്ള പ്രഭാത് സിംഗ് ആണ് പഞ്ചാബ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റേയും ലുലു ഗ്രൂപ്പിന്റേയും പിന്തുണയോടെ റോസ് ലിച്ചി ഖത്തറിലെത്തിച്ചത്. ......
ദോഹ: മത്സ്യബന്ധന വലകളിൽ കുടുങ്ങിക്കിടക്കുന്ന കടലാമകളെ സുരക്ഷിതമായി രക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) പുറത്തിറക്കി.
ദുർബല ജീവികളെ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായതും സുരക്ഷിതവുമായ നടപടിക്രമങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും സമുദ്ര പ്രേമികളെയും ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സമുദ്ര ആവാസവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ കടലാമകൾ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളിൽ നിന്ന് പലപ്പോഴും ഭീഷണി നേരിടുന്നു. ശരിയായ അറിവോടെ തയ്യാറെടുക്കുന്നത് അവയുടെ അതിജീവന സാധ്യതകളെ ഗണ്യമായി വർദ്ധിപ്പിക്കും. ......
ദോഹ: ഡിസ്ട്രിക്ട് 116-ന്റെ പ്രധാന ടോസ്റ്റ് മാസ്റ്റേഴ്സ് സമ്മേളനം 'DTAC 2025'സമാപിച്ചു.
ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ “Amplify YourVoice”എന്നതായിരുന്നു തീം. 500-ലധികം പേർ പങ്കാളിത്തം വഹിച്ച സമ്മേളനത്തിൽ
ഡിസ്ട്രിക്ട് ഡയറക്ടർ സബീന എം കെ, DTM, സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശിഅന്തരിച്ചു. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്തരിച്ചത്.......
ദോഹ: അമേരിക്കൻ സൈനിക താവളം
ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അറീയിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ഇവയുടെ സാമീപ്യം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാകുമെന്നതിനാലും ഇത്തരം വസ്തുക്കൾ വിദഗ്ധ അതോറിറ്റികൾക്ക് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയിക്കപ്പെടുന്ന തരത്തിൽ അവശിഷ്ടങ്ങൾ കണ്ടാലുടൻ 40442999 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ......
ദോഹ: ഭരണകൂടങ്ങൾ തന്നെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ശരിയായ ചരിത്രം പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ധിഷണയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതിലേക്കുള്ള ചുവടുവെപ്പാണെന്നും കെ. എം. ......
ദോഹ: അൾജീരിയയിൽ എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം സ്വന്തമാക്കി ഖത്തർ എനർജി.
നമീബിയ, ഈജിപ്ത്, സൗത്ത് ആഫ്രിക്ക തുടങ്ങി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ സ്വാധീനമുള്ള ഖത്തർ എനർജിയുടെ അൾജീരിയയിലെ പ്രൊജക്ടാണിത്. ആഫ്രിക്കൻ വൻകരയിലെ സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചതായി
ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷരീദ അൽ കഅബി പറഞ്ഞു.
കിഴക്കൻ അൾജീരിയയിലെ അഹാറ ബ്ലോക്കിലാണ് ഖത്തർ എനർജിയുടെ നേതൃത്വത്തിലുള്ള കോൺസോർഷ്യം എണ്ണ പര്യവേക്ഷണം നടത്തുക. ......
ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ ആറു വരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ ആകും സംഘടിപ്പിക്കുക. ......
ദോഹ: കുവാഖിന്റെ വനിതാ വിഭാഗമായ സ്മൈൽ കുവാഖിന്റെ നേതൃത്വത്തിൽ വനിതകൾക്കായി മാനസികാരോഗ്യ പരിപാലന ക്ലാസ് കഴിഞ്ഞദിവസം ഐസിസി മുംബൈ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ആസ്റ്റർ മെഡിക്കൽ സെന്ററിലെ സൈക്യാട്രി സ്പെഷ്യലിസ്റ്റ് ഡോ. ......