ദോഹ: ഖത്തറിലെ പ്രവാസി നേതാവിൻ്റെ വീട് ആക്രമിച്ചതിൽ കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം കമ്മിറ്റി, കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റികൾ പ്രതിഷേധിച്ചു.ഖത്തറിലെ സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന കെഎംസിസിയുടെ സജീവ പ്രവർത്തകൻ ജമാൽ തൊട്ടിൽപാലത്തിന്റെ കാവിലുംപാറയിലെ പൂക്കാടുള്ള മരുതുള്ള പറമ്പത്ത് വീട് രാത്രി പത്ത് മണിയോടുകൂടി പ്രദേശത്ത് ഒരുപറ്റം ക്രിമിനൽ സംഘമെത്തി അക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ജമാലിന്റെ ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവ നടന്നു കൊണ്ടിരിക്കെ പോലീസിനെ വിളിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സംരക്ഷണം ലഭിച്ചില്ല എന്നത് പോലീസിന്റെ പക്ഷപാതപരമായ സമീപനത്തേയാണ് ചൂണ്ടികാണിക്കുന്നത്. ......
ദോഹ: എഞ്ചിനീയേഴ്സ് ഫോറം പതിനെട്ട് എൻജിനീയറിങ് കോളേജ് അലുമിനികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച "ദോഹ കേബിൾസ് ഇ എഫ് ടെന്നീസ് ടൂർണമെന്റ് 2025" വിജയകരമായി പര്യവസാനിച്ചപ്പോൾ ടി കെ എം എൻജിനീയറിങ് കോളജ് അലുംനി അസോസിയേഷന് ഇരട്ട ക്കിരീടം . പതിനാറ് ടീമുകൾ ഡബിൾസിലും ഇരുപത്തിരണ്ടു പേർ സിംഗിൾസ് വിഭാഗത്തിലും മാറ്റുരച്ചപ്പോൾ കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് അലുമിനിയായ അജയ് രാജ്കുമാർ - സലിം അബൂബക്കർ സഖ്യം ഡബിൾസിലും , അജയ് സിംഗിൾസ് വിഭാഗത്തിലും ചാമ്പ്യന്മാരായി. ഡബിൾസ് ഫൈനലിൽ കോഴിക്കോട് NIT അലുമിനിയായ മുജീബ് - പ്രമോദ് സഖ്യത്തെയാണ് 7-6, 6-3 എന്ന സ്കോറിന് ജേതാക്കൾ കീഴടക്കിയത്. ......
ദോഹ: സൂഖ് വാഖിഫിൽ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശി മാമ്പഴോത്സവം (അൽ ഹംബ പ്രദർശനം) നാളെ സമാപിക്കും.
ആദ്യ പതിപ്പിന്റെ മൂന്നു ദിവസങ്ങളിലായി
31700 സന്ദർശകരാണെ ത്തിയത്. ഫെസ്റ്റിവലിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ 29 ടൺമാമ്പഴമാണ് വിൽപ്പനനടന്നത്.ജൂലൈ 1 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മേളയിൽ 20 തരം ബംഗ്ലാദേശി മാമ്പഴങ്ങൾ ഉൾപ്പെടുന്നു. ......
ദോഹ: സ്പെയിനിലെ സെവില്ലിൽ നടന്നുകൊണ്ടിരിക്കുന്ന നാലാമത് അന്താരാഷ്ട്ര വികസന ധനസഹായ സമ്മേളനത്തി (FFD4)ൽ പങ്കാളിത്തം വഹിച്ച് ഖത്തർ. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദാണ് സെഷനിൽ ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്.
വികസനത്തിനുള്ള ധനസഹായം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ (യുഎൻ) മേൽനോട്ടത്തിലാണ് സമ്മേളനം. ......