ദോഹ: സീലൈൻ കടലിൽ ഒഴുക്കിൽപ്പെട്ട വാഹനത്തെസുരക്ഷിതമായി വീണ്ടെടുത്തു. ആളപായമില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
സുരക്ഷിതമായി പുറത്തെത്തിക്കാൻ, മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി വിഭാഗവും ആംബുലൻസ് സംഘങ്ങളും ചേർന്ന് സംയുക്ത ദൗത്യം നടത്തിയതായി അധികൃതർ അറിയിച്ചു.
സ്വദേശിയുടെ വാഹനം കടൽത്തീരത്ത് കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ വഴി അധികാരികൾക്ക് ഫോൺകോൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്.
മുന്കൂട്ടിയുള്ള തയ്യാറെടുപ്പും സംയുക്ത ഇടപെടലും കൊണ്ട് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ മന്ത്രാലയം അഭിനന്ദിച്ചു. ......
ദോഹ: ഇറാൻ ഇഇറാനുമായി ആണവ കരാറിലെത്താനുള്ള ശ്രമങ്ങളിൽ ഖത്തർ നിർണായക പങ്ക്സ്രായേൽ യുദ്ധം അവസാനിച്ചശേഷവും, ഇറാനുമായി ആണവ കരാറിലെത്താനുള്ള ശ്രമങ്ങളിൽ ഖത്തർ നിർണായക പങ്ക് വഹിച്ചുവരുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി.
വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു അൻസാരി.
ഗസയിലെ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ച ഡോ. ......
ദോഹ: മർകസ് ഖത്വർ ചാപ്റ്റർ ഡയറക്ടറേറ്റ് പുന: സംഘടിപ്പിച്ചു. പറവണ്ണ അബ്ദുൽ റസാഖ് മുസ്ല്യാർ (പ്രസിഡണ്ട്) അബ്ദുൽ അസീസ് സഖാഫി പാലോളി (ജന:സെക്രട്ടറി) അഹ്മദ് സഖാഫി പേരാമ്പ്ര (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിവിധ ഡിപ്പാർട്ട്മെൻറ് ഭാരവാഹികളായി സപ്പോർട്ട് & സർവീസ് കെ.വി മുഹമ്മദ് മുസ്ല്യാർ ( വൈസ് : പ്രസിഡണ്ട്) അശ്റഫ് സഖാഫി തിരുവള്ളൂർ (സെക്രട്ടറി)
പി. ......