ദോഹ: ശാന്തിനികേതൻ അൽ മദ്രസ അൽ ഇസ്ലാമിയയിൽ നിന്നും നിന്നും കഴിഞ്ഞഅദ്ധ്യായന വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . അർഹരായ
വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ
പ്രിൻസിപ്പാൾ എം.ടി. ......
ദോഹ:തലക്ക് മീതെ സൂര്യന് കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്നഉഷ്ണകാലത്തിൽ മുൻകരുതലുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശി ക്കുന്നു.വേനൽ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും.ജൂലയ്രണ്ടാം വാരത്തിലേക്ക്കടന്ന
തോടെ ഗൾഫ് രാജ്യങ്ങൾ ചൂടിൽ വെന്തുരുകുന്നു.
ഖത്തറില്‍ പകല്‍സമയത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്നൽകുന്നു വാരാന്ത്യത്തില്‍ കാലാവസ്ഥാ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
32°C മുതല്‍ 44°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ......

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ രക്ഷാകർതൃത്വത്തിൽ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MCIT)
എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നവംബർ 25 മുതൽ 26 വരെ നടത്തുന്ന
(DECC) MWC ദോഹയുടെ ഉദ്ഘാടന പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
മൊബൈൽ ആവാസവ്യവസ്ഥയെ ഏകീകരിക്കുന്ന ആഗോള സംഘടനയായ GSMA, MCIT യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിനുള്ള തന്ത്രപരമായ കേന്ദ്രമായി ദോഹയെ സ്ഥാപിക്കുന്ന, ആഗോളതലത്തിൽ പ്രശസ്തമായ MWC പരമ്പര മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും (മെന) മേഖലയിൽ ആദ്യമായാണ് നടക്കുന്നത്.
40% ഡയറക്ടർ തലം, മുതിർന്ന എക്സിക്യൂട്ടീവുകൾ, സാങ്കേതിക നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പങ്കാളികളെ MWC25 ദോഹ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്യാധുനിക പ്രദർശനങ്ങൾ, ചലനാത്മക നെറ്റ്വർക്കിംഗ് ഇടങ്ങൾ, നൂറുകണക്കിന് ആഗോള പ്രഭാഷകർ നയിക്കുന്ന ഉയർന്ന തലത്തിലുള്ള പാനലുകൾ എന്നിവ ഈ പരിപാടിയിൽ ഉണ്ടായിരിക്കും.
"പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും രക്ഷാകർതൃത്വത്തിൽ MWC25 ദോഹയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ആഗോള ഡിജിറ്റൽ നവീകരണത്തിൽ ഖത്തറിനെ മുൻപന്തിയിൽ നിർത്തുക എന്ന ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. ......
ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൺ ഇരുപതാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സീറോ ടു ലോഞ്ച് ബിസിനസ് മീറ്റ് വേൾഡ് വൈഡ് ബിസിനസ് സെന്ററിൽ നടന്നു.
സംരംഭകത്വ മേഖലയിലെ നൂതന സാധ്യതകളെയും വെല്ലുവിളികളെയും ചർച്ച ചെയ്ത പരിപാടിയിൽ, പ്രമുഖ സംരംഭകനും ഗോ മുസാഫിർ സഹസ്ഥാപകനുമായ ഫിറോസ് നാട്ടു മുഖ്യാതിഥിയായി സംസാരിച്ചു. സംരംഭകത്വ രംഗത്തെ തന്റെ വെല്ലുവിളികൾ നിറഞ്ഞ യാത്രാ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, യുവാക്കൾക്ക് ക്രിയാത്മക സമീപനങ്ങളിലൂടെ എങ്ങനെ സംരംഭകത്വ മേഖലയിൽ ശോഭിക്കാൻ സാധിക്കുമെന്നും വിവരിച്ചു. ......
ദോഹ:ഗൾഫാർ അൽ മിസ്നാദ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസൺ സമാപിച്ചു.50-ലധികം ജീവനക്കാർപങ്കെടുത്ത
ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം സോണിയ ഗുരുപ്രസാദ് നാരായണൻ നേടി, മിക്സഡ് ഡബിൾസ് വിഭാഗത്തിൽ അപർണ പി. കൃഷ്ണയും മിഥുൻ ചന്തുവും വിജയിച്ചു. ......
ദോഹ: ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽസ് കൗൺസിൽ (ഐ ബി പി സി) ഐ ബി പി സി വിമൻ എക്സലൻസ് നെറ്റ്വർക്ക് (ഐവെൻ) ആരംഭിച്ചു. ഐബിസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ വനിതാ പ്രൊഫഷണലുകൾ, സംരംഭകർ, കമ്മ്യൂണിറ്റി നേതാക്കൾ, മറ്റ് എംബസികളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സന്ധ്യ ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദോഹ: വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെന്റ് സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കാൻനിരീക്ഷണം ശക്തമാക്കിവാണിജ്യ വ്യവസായ മന്ത്രാലയം.
2017ലെ നിയമം അനുസരിച്ച് എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ- പേയ്മെന്റ് സംവിധാനം നിർബന്ധമാണ്.വ്യവസായ സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ ഉറപ്പാക്കുന്നില്ലെങ്കിൽ 2015ലെ നിയമപ്രകാരം നിയമനടപടികൾക്ക് കാരണമാകുന്ന കുറ്റമാണ്. ഇതുപ്രകാരം 15 ദിവസത്തേക്കോ അല്ലെങ്കിൽ അതോറിറ്റി നിർണയിക്കുന്ന കാലയളവിലേക്കോ സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള ശിക്ഷക്ക് വിധേയമാണ്. ......
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Grand hypermarket 10, 20, 30 പ്രമോഷന് തുടക്കമായി. വ്യത്യസ്ത രാജ്യക്കാർ ഉൾപ്പടെയുള്ള നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന ജനപ്രിയ പ്രമോഷനാണ് 10, 20, 30 പ്രമോഷൻ.ഫ്രൂട്സ്, വെജിറ്റബ്ൾസ്, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, ഫൂട് വെയർ, ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇത്തവണ ഗ്രാൻഡ് ഔട്ട്ലറ്റ്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി മികച്ച വിലയിൽ ലഭ്യമാക്കിയിട്ടുള്ളത്.കൂടാതെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകെറ് / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട്ലെറ്റുകളിൽ നിന്നും അമ്പത് റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് 10 ഹ്യൂണ്ടായ് കാറുകളും 150000 ഖത്തർ റിയൽ മൂല്യമുള്ള ഗിഫ്റ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ ഗ്രാൻഡ് മാള്‍ JACKPOT JOURNEY മെഗാ പ്രൊമോഷൻ വഴി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ......