ചെമ്മാട് . ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മു്ന്നേറ്റം നടത്തുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ......
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വീത് രാഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്ത രാത്രി എന്ന ഗസൽ പരിപാടി 2025 ജനുവരി 4 ശനിയാഴ്ച വൈകീട്ട് 6 30 ന് വടകര മുനിസിപ്പൽ സാംസ്കാരിക ചത്വരത്തിൽ നടക്കും. ഗായിക ഫാത്തിമ സഫ്വാൻ വീത് രാഗിനൊപ്പം ഗാനങ്ങൾ ആലപിക്കും. റോയ് ജോർജ്, പോൾസൺ, റിസൻ, ലാലു, ജയ്സൻ, എന്നിവർ ചേർന്ന് ഓർക്കസ്ട്ര ഒരുക്കും. ......
ദോഹ: തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ജീവിതശൈലി രോഗ പരിശോധനാ കാംപയിന് സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2025 ജനുവരി 1 മുതല്‍ ജനുവരി 31 വരെയാണ് ക്യാംപ്.
ഖത്തറിലെ പ്രവാസി സമൂഹത്തില്‍, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരില്‍ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ക്യാംപ് ലക്ഷ്യമിടുന്നത്.
പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, യൂറിക് ആസിഡ് തുടങ്ങി ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ ജീവിതശൈലിയുടെ ഫലമായുണ്ടാകുന്ന എല്ലാ പ്രധാന രോഗങ്ങളും ലൈഫ് സ്റ്റൈല്‍ ഡിസീസ് (എല്‍ എസ് ഡി) പരിശോധനയില്‍ ഉള്‍പ്പെടുത്തും. ......
തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ 2024 ഡിസംബർ 28 ശനിയാഴ്ച വൈകീട്ട് ICC അശോകാ ഹാളിൽ വച്ച് അരങ്ങേറി. പ്രശസ്ത മലയാള സിനിമാ താരം ശ്രീ ഹരിപ്രശാന്ത് വർമ ആയിരുന്നു മുഖ്യ അതിഥി. സ്വാഗത ഗാനം, സെമിക്ലാസിക്കൽ ഡാൻസ്, മാർഗം കളി, കുട്ടികളുടെ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ, കോമഡി ഷോ, ക്രിസ്മസ് കരോൾ, ചുരിക ടീമിന്റെ ബാൻഡ് പ്രകടനം തുടങ്ങിയവ കൂടിയായപ്പോൾ കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെയായി മാറി ഈ ആഘോഷരാവ്.
സൗഹൃദവേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ചേർന്ന് അവിസ്മരണീയമാക്കിയ ഈ കലാസന്ധ്യക്ക് 400 ൽ പരം കലാ സ്നേഹികളും, വേദി പ്രവർത്തകരും സാക്ഷ്യം വഹിച്ചു. ഔദ്യോഗിക യോഗത്തിന് വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞപ്പോൾ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ......
ദോഹ: മുസ്ലിം ലീഗ് നേതാക്കളും തിരുവമ്പാടി അസംബ്ലി ജനപ്രതിനിധികളുമായിരുന്ന എ. വി. അബ്ദുറഹ്മാൻ ഹാജി, സി. മോയിൻകുട്ടി എന്നിവരെ കെ. എം. സി. സി.......

കൃഷി, കന്നുകാലി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഗോതമ്പ് കൃഷിമഹോത്സവം മലീഹയിലെ ഗോതമ്പ് ഫാമിൽ ആരംഭിച്ചു.
ഗോതമ്പ് ഉത്സവത്തിൽ പങ്കെടുക്കാൻ വരുന്ന സന്ദർശകർക്കു വേണ്ടി നിരവധി കഫേകളിൽ കർഷക കുടുംബങ്ങൾ സ്വന്തം കൈകൊണ്ട് കൃഷി ചെയ്ത വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നു എന്നതു് കൊണ്ട് തന്നെ ഈ കാർഷികോത്സവത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സന്ദർശകരെ കൂടുതൽ ആനന്ദിപ്പിക്കാൻ സാധിക്കുന്ന തത്സമയ സംഗീത പരിപാടികളാലും വ്യത്യസ്തമായ വിനോദ പരിപാടികൾ കൊണ്ടും ഷാർജയിലെ മലീഹയിലെ ഗോതമ്പ് ഉത്സവപറമ്പ് കാഴ്ചക്കാർക്ക് ആനന്ദകരമാക്കിയിരിക്കുന്നു
ഫെബ്രുവരി 27 വരെ നീണ്ട് നില്ക്കുന്ന ഈ കാർഷിക ഫെസ്റ്റിവൽ എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ടുള്ളതാണ്.പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും കുടുംബങ്ങൾക്കും കർഷകർക്കും അവരുടെ സാധനങ്ങൾ സന്ദർശകർക്ക് നേരിട്ട് വിൽക്കാൻ വേദിയൊരുക്കുന്നതിനും പ്രതിവാര കർഷക വിപണിയും പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 10 മണിവരെയും വാരാന്ത്യത്തിൽ വെള്ളി മുതൽ ഞായർ ദിവസങ്ങൾ വൈകുന്നേരം 4 മുതൽ രാത്രി 11 വരെയുമാണ് സന്ദർശന സമയത്തെ ക്രമപ്പെടുത്തിയിരിക്കുന്നത് യെന്ന് ബന്ധപ്പെട്ട അതികൃതർ അറിയിച്ചു.എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിനോദ പരിപാടികൾക്ക് പുറമെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് സഹായകരമാകുന്ന കാര്യങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക ഗോതമ്പ് ഉൽപന്നങ്ങളുടെ ഒന്നിലധികം വിൽപന കേന്ദ്രങ്ങൾക്കൊപ്പം വിളവെടുപ്പിൻ്റെയും പൊടിക്കുന്ന പ്രക്രിയകളുടെ തത്സമയ പ്രദർശനങ്ങളും സന്ദർശകർക്ക് ആവേശമുണ്ടാക്കുന്ന കാര്യങ്ങളാണ് .പ്രകൃതിദത്തമായ കൃഷിരീതികളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാനും ഭക്ഷ്യ സുസ്ഥലിതയിലേക്ക് എങ്ങനെ നമുക്ക് ഭാവിയ രൂപപ്പെടുത്താൻ എന്നതിനെക്കുറിച്ച് ഇൻ്ററാക്ടീവ് വർക്ക് ഷോപ്പുകളും പരിപാടിയുടെ ഭാഗമാണ്.
പ്രസ്തുത ഉത്സവത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കി കൊണ്ട് ഒരു നൂതന ഭക്ഷ്യ സംസ്കാരം ഉറപ്പുവരുത്തുന്നതിനുള്ള അറിവുകൾ പകരുന്ന പരിപാടികളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ഷാർജയിലെ കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ഖലീഫ അൽ തുനൈജി പറഞ്ഞു, "ഷാർജയുടെ ഭക്ഷ്യ സുസ്ഥിരതയും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ സംരംഭങ്ങളിലൂടെയും പരിപാടികളിലൂടെയും കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുമാണ് ഇങ്ങനെയൊരുകൃഷി കന്നുകാലി ഉത്സവം ലക്ഷ്യമിടുന്നത്".
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ആദരണീയനായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 1,900 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഗോതമ്പ് ഫാം പദ്ധതിക്ക് തുടക്കമിട്ടത്.കീടനാശിനികളിൽ നിന്നും ഹാനികരമായ വസ്തുക്കളിൽ നിന്നും മുക്തമായ ഉയർന്ന ഗുണമേന്മയുള്ള ജൈവ ഗോതമ്പ് നൽകി ആഗോളതലത്തിൽ തന്നെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുക എന്ന സന്ദേശം ലോകത്തിന് നൽകാനും കൂടിയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
2022-ൽ സ്ഥാപിതമായ ഗോതമ്പ് ഫാം, ഷാർജയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സുപ്രധാന പദ്ധതി എന്ന നിലയിൽ ഏറെ പ്രസക്തമാണ് മരുഭൂമിയിലെ ഊഷര മണലിനെ അതിജീവിച്ചുകൊണ്ടാണ് പ്രസ്തുത കൃഷി സംരംഭം എന്നത് ഏറെ പ്രസക്തമാണെന്ന് പരക്കെ വിലയിരുത്തപ്പെട്ടു. എമിറേറ്റിലെ നഗരങ്ങളുടെയും പ്രദേശങ്ങളുടെയും ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ അളവ് ഉറപ്പാക്കുന്നതിനായ് 2002 ൽ 400 ഹെക്ടർ സ്ഥലത്താണ് പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ തുടക്കം കുറിക്കപ്പെട്ടിരുന്നത്.
സാമൂഹികമായ ഒരു കൂട്ടുത്തരവാദിത്വത്തിന്റെ കൂട്ടു സംരംഭം എന്ന നിലയിലും കാർഷിക മേഖല ഉപയോഗപ്പെടുത്തിയുള്ള ഭക്ഷ്യ സുരക്ഷ പദ്ധതി എന്നുള്ള നിലയിലും ഷാർജ ഗോതമ്പ് ഫെസ്റ്റിവൽ ലോകത്തിന്റെ മുമ്പിൽ മഹത്തായ ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നുണ്ട്, അതോടൊപ്പം തന്നെ പ്രാദേശിക സംസ്കാരം ആഘോഷിക്കുകയും താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ ഒരുമയുടെ വികാരം വളർത്തുകയും ചെയ്യുന്ന ഒരു മാനവികമായ കാഴ്ചപ്പാട് ഷാർജ മലിഹയിലെ ഗോതമ്പ് ഉത്സവം പറമ്പിൽ പരിലസിച്ചു നിൽക്കുന്നതായ് സന്ദർശനത്തിൽ അനുഭവപ്പെടുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജലസേചന സംവിധാനമാണ് ഇവിടെ കൃഷിക്ക് ഉപയോഗിച്ചിരുന്നത്.
കർഷകർക്ക് സൗജന്യ നിരക്കിലാണ് വൈദ്യുതിയും വെള്ളവും നൽകിയിരുന്നത്. മാരക രാസകീടനാശിനികൾ ഇല്ലാതെ വേണം കൃഷി നടത്താനെന്ന് കൃഷിക്കാരോട് പ്രത്യേകം നിർദേശിച്ചിരുന്നു. ഈ വർഷം കൃഷി ചെയ്ത 800 ഹെക്ടറിൽ നിന്ന് 2025 ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ......