ദുബായ്; ഖത്തർ, യുഎഇ, ഒമാൻ,ബഹ്റൈൻ, കുവൈറ്റ്, എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോർഡർ പേയ്മെന്റ് ദാതാക്കളായ ലുലു എക്സ്ചേഞ്ചും അതിന്റെ മുൻനിര ആപ്പായ ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) റീജണൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ ലുലു ഫിനാൻഷ്യൽസിന്റെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ ടീം കരാറിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ വിദേശനാണ്യ വിനിമയത്തിലെ മുൻനിരാ ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിൻസെർവുമായാണ് കരാറിൽ വരുന്നത്, കൂടാതെ മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയുമാണ് പങ്കാളിത്തം ഏറ്റെടുക്കുന്നത്.
ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും , എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജ്മെന്റിലെ മുതിർന്ന ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പു വെച്ചു. ......
സൗദി, ജിദ്ദയിൽ നടന്ന ഇന്റർനാഷണൽ വടം വലി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ "ഒരുമ കല്പകംചേരി " ഖത്തർ ചാപ്റ്റർ ടീമിന് QITWA യുടെ ആഭിമുഖ്യത്തിൽ ഖത്തർ അതിർത്തി യിൽ വമ്പിച്ച സ്വീകരണവും തുടർന്ന് ഐ. സി. ......
ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെയും തൃശ്ശൂർ ഐ.ഇ.എസ് എഡ്യൂക്കേഷൻ സിറ്റിയുടെയും സ്ഥാപക അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിയുടെ വിയോഗത്തിൽ ഇന്ന്അനുശോചനയോഗംചേരും. വൈകുന്നേരം7മണിക്ക് അബു ഹമൂറിലെ എം.ഇ.എസ്. ......
ദോഹ: കലാ സാംസ്കാരിക കൂട്ടായ്മയായ
മലയാളി സമാജം
സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെയും
പായസമത്സരത്തിന്റെയും പോസ്റ്ററുകൾ റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ പ്രകാശനം ചെയ്തു.
റേഡിയോ മലയാളം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ
മലയാളി സമാജം ചെയർ പേഴ്സൺ ലതാആനന്ദ് നായർ,ജനറൽ സെക്രട്ടറി സന്തോഷ് യോഹന്നാൻ,വൈസ് പ്രസിഡന്റ് ബദറുദീൻ,
പായസ മത്സര കൺവീനർമായ സിതിൻ എം ടി, വിനോദ് കുമാർ ടി. എസ്,ആർ ജെ ജിബിൻ എന്നിവർപങ്കെടുത്തു.ഒക്ടോബർ 3 ന് പോഡാർ പേൾ സ്കൂളിൽ നടക്കുന്ന 'പൊന്നോണം 2025 'ൽ 1000 തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പെടെ മൂവായിരത്തോളം പേർക്ക് സമാജം കുടുബാംഗങ്ങൾ തന്നെ ഒരുക്കുന്ന വിഭവ സമൃദ്ധ സദ്യയൊരുക്കും.
ഓഗസ്റ്റ് 29 ന് ലുലു ബർവാ സിറ്റിയിൽ വെച്ച് നടക്കുന്ന 'പിള്ളേരോണം'2025ൽ പായസ മത്സരവും, ഇല അട മത്സരവും നടക്കും. ......
ദോഹ:മുൻ മുഖ്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന സമര നായകൻ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ഐ എം സി സി ഖത്തർ കമ്മറ്റി പ്രസിഡൻ്റ്
പി. പി സുബൈർ, സെക്രട്ടറി മൻസൂർ കൊടുവള്ളി, ഖജാഞ്ചി മജീദ് ചിത്താരി എന്നിവർ
അനുശോചനം രേഖപ്പെടുത്തി. ......