ദുബായ്; ഖത്തർ, യുഎഇ, ഒമാൻ,ബഹ്റൈൻ, കുവൈറ്റ്, എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോർഡർ പേയ്മെന്റ് ദാതാക്കളായ ലുലു എക്സ്ചേഞ്ചും അതിന്റെ മുൻനിര ആപ്പായ ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) റീജണൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ ലുലു ഫിനാൻഷ്യൽസിന്റെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ ടീം കരാറിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ വിദേശനാണ്യ വിനിമയത്തിലെ മുൻനിരാ ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിൻസെർവുമായാണ് കരാറിൽ വരുന്നത്, കൂടാതെ മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയുമാണ് പങ്കാളിത്തം ഏറ്റെടുക്കുന്നത്.
ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും , എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജ്മെന്റിലെ മുതിർന്ന ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പു വെച്ചു. ......
സൗദി, ജിദ്ദയിൽ നടന്ന ഇന്റർനാഷണൽ വടം വലി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ "ഒരുമ കല്പകംചേരി " ഖത്തർ ചാപ്റ്റർ ടീമിന് QITWA യുടെ ആഭിമുഖ്യത്തിൽ ഖത്തർ അതിർത്തി യിൽ വമ്പിച്ച സ്വീകരണവും തുടർന്ന് ഐ. സി. ......
ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെയും തൃശ്ശൂർ ഐ.ഇ.എസ് എഡ്യൂക്കേഷൻ സിറ്റിയുടെയും സ്ഥാപക അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിയുടെ വിയോഗത്തിൽ ഇന്ന്അനുശോചനയോഗംചേരും. വൈകുന്നേരം7മണിക്ക് അബു ഹമൂറിലെ എം.ഇ.എസ്. ......
ദോഹ: കലാ സാംസ്കാരിക കൂട്ടായ്മയായ
മലയാളി സമാജം
സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെയും
പായസമത്സരത്തിന്റെയും പോസ്റ്ററുകൾ റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ പ്രകാശനം ചെയ്തു.
റേഡിയോ മലയാളം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ
മലയാളി സമാജം ചെയർ പേഴ്സൺ ലതാആനന്ദ് നായർ,ജനറൽ സെക്രട്ടറി സന്തോഷ് യോഹന്നാൻ,വൈസ് പ്രസിഡന്റ് ബദറുദീൻ,
പായസ മത്സര കൺവീനർമായ സിതിൻ എം ടി, വിനോദ് കുമാർ ടി. എസ്,ആർ ജെ ജിബിൻ എന്നിവർപങ്കെടുത്തു.ഒക്ടോബർ 3 ന് പോഡാർ പേൾ സ്കൂളിൽ നടക്കുന്ന 'പൊന്നോണം 2025 'ൽ 1000 തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പെടെ മൂവായിരത്തോളം പേർക്ക് സമാജം കുടുബാംഗങ്ങൾ തന്നെ ഒരുക്കുന്ന വിഭവ സമൃദ്ധ സദ്യയൊരുക്കും.
ഓഗസ്റ്റ് 29 ന് ലുലു ബർവാ സിറ്റിയിൽ വെച്ച് നടക്കുന്ന 'പിള്ളേരോണം'2025ൽ പായസ മത്സരവും, ഇല അട മത്സരവും നടക്കും. ......
ദോഹ:മുൻ മുഖ്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന സമര നായകൻ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ഐ എം സി സി ഖത്തർ കമ്മറ്റി പ്രസിഡൻ്റ്
പി. പി സുബൈർ, സെക്രട്ടറി മൻസൂർ കൊടുവള്ളി, ഖജാഞ്ചി മജീദ് ചിത്താരി എന്നിവർ
അനുശോചനം രേഖപ്പെടുത്തി. ......
ദോഹ:വ്യാമായാനമേഘലയിൽഖത്തറും ഈജിപ്തും തമ്മിലുള്ള സംയുക്ത സഹകരണത്തെയും ഇരു രാജ്യങ്ങളും നടത്തിയ മഹത്തായ ശ്രമങ്ങളെയും
ഈജിപ്ത് സിവിൽ ഏവിയേഷൻ മന്ത്രി ഡോ. സമേഹ് എൽ-ഹെഫ്നി
പ്രശംസിച്ചു.കെയ്റോ യിൽ നടന്ന ചടങ്ങിൽ ഇരു
രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാങ്കേതിക സഹകരണ പദ്ധതി പ്രഖ്യാപിച്ചു.ഈജിപ്ഷ്യൻ വ്യോമാതിർത്തിക്കുള്ളിലെ വ്യോമപാതകൾ കുറയ്ക്കുക, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, ഇന്ധന ഉപഭോഗം ലാഭിക്കുക, കാർബൺ ഉദ്വമനം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കിയതിനെത്തുടർന്ന്, ഈജിപ്ത് വ്യോമാതിർത്തിയിലെ വ്യോമപാതകൾ ചുരുക്കുന്നതിനുള്ള ഖത്തർ സംരംഭത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.കെയ്റോയിൽ തിങ്കളാഴ്ച നടന്ന സംയുക്ത പത്രസമ്മേളനത്തിൽ ക്യുസിഎഎ മാനേജിംഗ് ചുമതലയുള്ള മുഹമ്മദ് ബിൻ ഫലേഹ് അൽ-ഹജ്രി, ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രി ഡോ. ......

ദോഹ : ഖത്തർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സിദ്ര മെഡിസിൻ സെപ്റ്റംബർ 26 മുതൽ 27 വരെ സിദ്ര മെഡിസിൻ ഓഡിറ്റോറിയത്തിൽ വാർഷിക വനിതാ ആരോഗ്യ സമ്മേളനം (WHC 2025) സംഘടിപ്പിക്കും.സ്ത്രീകളുടെ ആരോഗ്യത്തിലെ മുൻഗണനകൾ: ഭാവിയിലേക്കുള്ള ഒരു ദർശനം" എന്ന വിഷയത്തിൽ നടക്കുന്ന ഈ സമ്മേളനം, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ മുഴുവൻ സ്പെക്ട്രത്തിലുടനീളമുള്ള ക്ലിനിക്കൽ മികവ്, നവീകരണം, അറിവ് കൈമാറ്റം എന്നിവയ്ക്കുള്ള ഒരു സമർപ്പിത വേദിയാകും.
പ്രസവത്തിനു മുമ്പുള്ള രോഗനിർണയം, ഗർഭധാരണം, പ്രസവം, ഫെർട്ടിലിറ്റി, പ്രത്യുൽപാദന ആരോഗ്യം, സ്ത്രീകളുടെ ക്ഷേമം എന്നിവയിലെ ഉയർന്നുവരുന്ന വെല്ലുവിളികളെ സമ്മേളനം അവലോകനം ചെയ്യും.സ്ത്രീകൾക്കുള്ള രോഗനിർണയ ഉപകരണങ്ങൾ, ചികിത്സാ മാർഗങ്ങൾ, ദീർഘകാല പരിചരണ തന്ത്രങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും നിർണായക പങ്ക് എന്നിവയും പരിശോധിക്കും.
സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള സമഗ്രവും ബഹുമുഖവുമായ സമീപനത്തിന് ഈ വർഷത്തെ സമ്മേളനം ഊന്നൽ നൽകുന്നു. പ്രായപൂർത്തിയാകുന്നത് മുതൽ ആർത്തവവിരാമം വരെയും അതിനിടയിലുള്ള എല്ലാ കാര്യങ്ങളിലും, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സ്പെഷ്യലിസ്റ്റുകൾക്കിടയിൽ തുറന്ന സംഭാഷണത്തിനും സഹകരണപരമായ പഠനത്തിനും ഒരു വേദി നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായി
സിദ്ര മെഡിസിൻ ചെയർമാൻ പ്രൊഫ. ......