ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ, സ്കൂളിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻപ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുശോചന യോഗം സംഘടിപ്പിച്ചു.എം.ഇ.എസ് മാനേജ്മെന്റ് നേതൃത്വം നൽകിയ അനുസ്മരണ സമ്മേളനത്തിൽ
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ, എ പി മണികണ്ഠൻ (ഐസിസി പ്രസിഡന്റ്), ദീപക് ഷെട്ടി (ഒഫീഷ്യേറ്റിംഗ് പ്രസിഡന്റ്, ഐസിബിഎഫ്), സി.വി. ......

ദോഹ: 2022 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തർമിഡിൽ ഈസ്റ്റിലെ ആദ്യ ഒളിമ്പിക് ആതിഥേയരാജ്യമാകാ നുള്ള തയ്യാറെപ്പിലാണ്.
2036 ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന്റെ ആതിഥേയ നഗരത്തിനായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി (ഐഒസി) നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കുകയാണെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) മാധ്യമക്കുറിപ്പിൽ പറഞ്ഞു.2022 ൽ ഫുട്ബോൾ ലോകകപ്പിനും 2024 ൽ ഏഷ്യൻ കപ്പിനും ആതിഥേയത്വം വഹിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയഖത്തർ
ഇന്തോനേഷ്യ, തുർക്കി, ഇന്ത്യ, ചിലി എന്നിരാജ്യങ്ങളുടെ ബിഡുകൾക്കൊപ്പം 2036 ലെ ഗെയിംസിന് വേദിയാകാനുള്ള മത്സരത്തിൽ ഖത്തറും പങ്കുചേരുകയാണ്.ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ കായിക അടിസ്ഥാന സൗകര്യങ്ങളുടെ 95% നിലവിൽ ഖത്തറിൽ സജ്ജമാണ്.
എല്ലാ സൗകര്യങ്ങളുടെയും 100% സന്നദ്ധത ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ ഒരു ദേശീയ പദ്ധതി ഖത്തറി നുണ്ടെന്ന് ക്യുഒസി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു. വിജയകരമായ ബിഡ് ഖത്തറിനെ പ്രധാന കായിക ഇനങ്ങളിൽ മേഖലയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനിടയിൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമാക്കും. ......
ദോഹ: വിസ്ഡം എജ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗൾഫ് സെക്ടറിൽ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2024-2025 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്കിൻ്റെ തിളക്കവുമായി ദോഹ അൽമനാർ മദ്റസ. അഞ്ചാം തരത്തിലും എട്ടാം തരത്തിലും 100 ശതമാനമാണ് വിജയം.
എട്ടാം തരത്തില്‍ അൽമനാർ മദ്റസയിലെ മുഹമ്മദ് ഇഹാൻ (2526018005) 95.75 ശതമാനം മാര്‍ക്കോടെ (383) ഒന്നാം റാങ്കും ഇജാസ് അബ്ദുള്ള ചെറുവത്ത്പൊയിൽ (2526018001) 92.75 ശതമാനം മാര്‍ക്കോടെ(371) രണ്ടാം റാങ്കും കരസ്ഥമാക്കി. ......
ദോഹ: മലയാളി വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ "ഈലാഫ്" സമ്മർക്യാമ്പ് സംഘടിപ്പിച്ചു. എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സിമൈസിമ റിസോർട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ സെഷനുകളിലായി 'കൗമാരവും കുടുംബവും', കരിയർ ഗൈഡൻസ്, ധാർമ്മിക-വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിഷയാവതരണവും ചർച്ചയും നടന്നു. ......