ദോഹ: സൂഖ് വാഖിഫിൽ
ജൂലൈ 24 ന് ആരംഭിച്ച
പ്രാദേശികഈത്തപ്പഴമേളയിൽ ഇതുവരെനടന്നത് 79 ടണ്ണിലധികം ഈത്തപ്പഴത്തിന്റെ വിൽപ്പന.114പ്രാദേശിക ഫാമുകൾ പങ്കാളിത്തം lവഹിക്കുന്ന മേളയിൽ ആറു ദിവസം പിന്നിടുമ്പോൾ
36,000. സന്ദർശകരാണെത്തിയത്.മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ഫെസ്റ്റിവലിൽ ഖത്തറിലെമ്പാടുമുള്ള ഈത്തപ്പഴ ഫാമുകളും വിവിധതരം പ്രാദേശിക ഈത്തപ്പഴങ്ങളും ലഭ്യമാണ്. ......
ദോഹ:പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രവാസി വോട്ടര്‍മാര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 4എ ഫോറത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് ഒപ്പ് വച്ച് അനുബന്ധ രേഖകള്‍ സഹിതം നോരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫീസര്‍ക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ കമ്മീഷന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. ......
ദോഹ: ചൂരൽ മല ദുരന്തത്തിൽ ഇരയായവർക്കായി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും സമാഹരിച്ച തുകയായ
50 ലക്ഷംരൂപ CMDRF-ലേക്ക് സംഭാവന നൽകി.
2024 ഓഗസ്റ്റ് 3-ന് Indian Cultural Centre (ICC)-ൽ ചേർന്ന പ്രത്യേക യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ, വിവിധ സാമൂഹിക പ്രതിനിധികൾ, എംബസ്സിയുടെ കീഴിലുള്ള ICC, ICBF, ISC, IBPC തുടങ്ങിയ സംഘടനാ പ്രതിനിധികൾ lപങ്കെടുത്ത യോഗത്തിൽഎടുത്ത കൂട്ടായ തീരുമാനമായാണ് സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Indian Community Benevolent Forum (ICBF) നേതൃത്വം നൽകി, മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് Wayanad Relief Committee രൂപീകരിച്ചത്. ഖത്തറിലുടനീളം നിന്നുള്ള ഇന്ത്യൻ പ്രവാസികൾ ഈ കൂട്ടായ്മയിൽ lസഹകരിച്ചു.
സമൂഹിക സഹായ പ്രചാരണത്തിലൂടെ ശേഖരിച്ച 50 ലക്ഷം രൂപ ICBF പ്രസിഡന്റ് ഷാനവാസ് ബാവ, IBPC പ്രസിഡന്റ് താഹ മുഹമ്മദ് , നോർക്ക ഡയറക്ടർ സി.വി. ......

നാട്ടിലെ അറിയപ്പെടുന്ന കലാകാരന്മാരെ കൊണ്ടുവന്ന് ഖത്തറിലെ പുതിയ കലാകാരന്മാരേയും ഉൾപ്പെടുത്തി വിവിധ പരിപാടികൾ നടത്തുന്നതിനും, പുതിയ ഗായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ദോഹയിലെ അറിയപ്പെടുന്ന മ്യൂസിക് ഗ്രൂപ്പുകളായ, സ്റ്റാർ വോയ്സ് ഖത്തര്‍, മാപ്പിള കലാവേദി ഖത്തര്‍, കരോക്കെ ദോഹ,സ്മാര്‍ട്ട മ്യൂസിക് ഖത്തര്‍, ക്യൂപെറ്റ് എന്നീ മ്യൂസിക് ഗ്രൂപ്പുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മര്‍ഹബ ഇവന്റ് ക്ലബ്ബ് എന്ന പേരില്‍ മ്യൂസിക്കല്‍ ഇവന്റ് ക്ലബിന് രൂപം നൽകിയത്. ജി.പി. ചാലപ്പുറം ചെയമാനായുള്ള കമ്മിറ്റിയില്‍ മീഡിയ പ്ലസ് സി.ഇ.ഒ ഡോ.അമാനുള്ള വടക്കാങ്ങര ചീഫ് അഡ്വൈസറും, ICBF സെക്രട്ടറി ജാഫര്‍ തയ്യില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ബോര്‍ഡ് മെമ്പര്‍മാരും, ഫൈസല്‍ പേരാമ്പ്ര ഫൗണ്ടറുമാണ്. സിദ്ദീഖ് ചെറുവല്ലൂർ ജനറൽ സെക്രട്ടറിയായും, ശുഹൈബ് ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
ക്ലബ്ബിന്റെ തുടക്കമെന്ന നിലയില്‍ ജനപ്രിയ ഗായകനും, യുവ പ്രാസംഗികനുമായ നവാസ് പാലേരിയാണ് സപ്തംബറിൽ നടക്കുന്ന മര്‍ഹബ ഇവന്റ് ക്ലബ്ബ് ഖത്തിന്റെ ആദ്യ പരിപാടിക്കായി ദോഹയില്‍ വരുന്നത്.
പ്രോഗ്രാമിന്റെ നടത്തിപ്പിന് 16 അംഗ വനിതാ കമ്മിറ്റിയും നിലവില്‍ വന്നു.
യോഗത്തില്‍ ജി.പി. ......