ദോഹ: രാജ്യത്തുടനീളം താപനില കുതിക്കുമ്പോൾ പാർക്ക് ചെയ്ത വാഹനങ്ങൾക്കുള്ളിലെ കുട്ടികൾക്കും മുതിർന്ന വർക്കും ജീവന് ഭീഷണിയായ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനുള്ളക്യാമ്പയിൻ ആരംഭിച്ചു.ലോകാരോഗ്യ സംഘടനയുടെ (WHO) സഹകരണ കേന്ദ്രമായ ട്രോമയിലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ഹമദ് ട്രോമ സെന്ററിലെ ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം (HIPP)മാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്.
പാർക്ക് ചെയ്ത കാറിനുള്ളിലെ താപനില പെട്ടെന്ന് ഉയരും, പുറത്തെ താപനിലയേക്കാൾ വളരെ കൂടുതലാകും താപനില യെന്ന് ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാമിന്റെ കോർഡിനേറ്റർ ത്സോലർ സെകായാൻ മുന്നറിയിപ്പ് നൽകി. “മിതമായ ചൂടുള്ള lദിവസത്തിൽ പോലും, വാഹനത്തിന്റെ ഉൾഭാഗം മിനിറ്റുകൾക്കുള്ളിൽ അപകടകരമായ താപനിലയിലെത്താം. ......
ദോഹ: അൽമനാർ മദ്റസ 2024-25 അധ്യായന വർഷത്തെ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു.......
ദോഹ : വ്യക്തികളുടെ സ്വകാര്യതമാനിക്കാതെ ചിത്രംപകർത്തിയാൽകടുത്ത ശിക്ഷ ഉറപ്പാക്കി സൈബർ ക്രൈം നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയോ നിയമപരമായി പ്രഖ്യാപിക്കാത്ത സാഹചര്യങ്ങളിലോ ചിത്രങ്ങളോ വിഡിയോകളോ പ്രസിദ്ധീകരിക്കുകയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.ഭേദഗതി ചെയ്ത വ്യവസ്ഥ പ്രകാരം ലംഘകർക്ക് ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24,12,284 ഇന്ത്യൻ രൂപ) പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും അല്ലെങ്കിൽ പിഴയോ തടവോ ആണ് ശിക്ഷ.ഭേദഗതി ചെയ്ത 2014 ലെ 14–ാം നമ്പർ സൈബർ ക്രൈം നിയമത്തിലെ വ്യവസ്ഥകൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയതോടെ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ......
ദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) രാജ്യത്തെ ദേശാടനപക്ഷികളിൽ മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി പൊതുജനപങ്കാളിത്തക്യാമ്പയിൻ ഊർജ്ജിതമാക്കി
മൈന പക്ഷികളുടെ ഒത്തുചേരലുകളോ കൂടുകൂട്ടുന്ന സ്ഥലങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.മൈന പക്ഷികൾക്ക് ഭക്ഷണ ങ്ങൾ നൽകരുതെന്നുംമന്ത്രാലയം നിർദ്ദേശിച്ചു.വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം, തുറസ്സായ സ്ഥലങ്ങളിൽ അവശേഷിക്കുന്ന ഭക്ഷണം നീക്കം ചെയ്യണം. ഭക്ഷണ മാലിന്യങ്ങളിൽ മൈനകൾ ആകർഷിക്കപ്പെടുന്നത് തടയാൻ മാലിന്യക്കൂമ്പാരങ്ങൾ മൂടിവയ്ക്കണം.
ചുവരുകളിലും മേൽക്കൂരകളിലും ദ്വാരങ്ങൾ അടച്ചുകൊണ്ട് സാധ്യതയുള്ള കൂടുകെട്ടൽ സ്ഥലങ്ങൾ കുറയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്യുന്നു. ......
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വക്ര സോണിനെ പരാജയപ്പെടുത്തിയാണ് തുമാമ ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നിലനിർത്തിയത്.
ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ മികച്ച ബാറ്റ്സ്മാനായി തൻവീർ (തുമാമ)നെയും മികച്ച ബൗളർ ആയി മുഹമ്മദ് ഷാദ് (വക്ര) നെയും തെരഞ്ഞെടുത്തു. ......
ദോഹ. ഖത്തറിലെ പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഖത്തറിലെ വേദികളില്‍ നിറസാന്നിധ്യമായ ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ് ഒന്ന് ദോഹ മോഡേണ്‍ ആര്‍ട്ട് സെന്റര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് സംഗീതാസ്വാദനത്തിന്റെ അവിസ്മരണീയമായ രാവ് സമ്മാനിച്ചു. ബിന്ദുചന്ദ്രന്‍ , നൗഷാദ് ഇടപ്പള്ളി, ജാഫര്‍ ജബ്ബാര്‍, യൂനുസ് അലിയാര് , സന്തോഷ് , ശരീഫ് വയലത്തൂര്‍ , സുരേഷ് കുമാര്‍ , സുരേഷ് കുന്നംകുളം, രജീസ് സുഭാഷ് കമ്മാടന് എന്നിവരവതരിപ്പിച്ച തെരഞ്ഞെടുത്ത പാട്ടുകള്‍ ഓരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു. ......