ദോഹ: രാജ്യത്തെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർകെറ്റിൽ *African Week Promotion* കൾക്ക് തുടക്കമായി. വ്യത്യസ്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത പഴങ്ങൾ, പച്ചക്കറികൾ, പല വ്യഞ്ജനങ്ങൾ, ആരോഗ്യ സ്വന്ദര്യ വർധക വസ്തുക്കൾ, തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിദ്യാർഥി വിഭാഗമായ ക്വിസ്ക് (ഖത്തർ ഇന്ത്യൻ സ്റ്റുഡൻസ് ക്ലബ്) കെ.ജി തലം മുതൽ എഴാം ക്ലാസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച "നജ്മ് 2025" സർഗോത്സവത്തിൽ ഹിലാൽ മേഖല ജേതാക്കളായി. അഞ്ച് മേഖലകളിലായി സംഘടിപ്പിച്ച ഫൈനൽ മത്സരങ്ങളിൽ മദീന ഖലീഫ, അബൂ ഹമൂർ മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ......
ക്യൂ മലയാളം, ഖത്തറിൽ കലാ സാഹിത്യ സാംസ്കാരിക രംഗത്ത് പതിനഞ്ചിലധികം വർഷമായി സജീവമായി രംഗത്തുള്ള ക്യൂ മലയാളം അതിന്റെ 2025 ലെ ആദ്യ പരിപാടി 'യൂണിപ്പാർട്-ക്യൂ മലയാളം വഹീ ആസ്മാൻ വഹീ സമീൻ' - ഗസൽ ഖവാലി നൈറ്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിൽ കൺവീനർ ഇഖ്ബാൽ, യൂണിപ്പാർട് Trading പ്രതിനിധികളായ നിതീഷ് , നിലേഷ് , Canopus star പ്രതിനിധികളായ മനോജ്, അതുല്യ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു . ......
ദോഹ: വ്യോമയാന സഹകരണം വർദ്ധിപ്പിക്കാൻ ഖത്തർ, ഹോണ്ടുറാസ് ധാരണപത്രത്തിൽ ഒപ്പുവച്ചു.ഇരു രാജ്യങ്ങളും സിവിൽ ഏവിയേഷനിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവമെച്ചപ്പെടുത്തുന്നതിനുള്ളവഴികളെക്കുറിച്ചുമുള്ള ചർച്ചയ്ക്ക്ശേ ഷമാണ്ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഖത്തറും ഹോണ്ടുറാസും പ്രാഥമിക ഓപ്പൺ സ്കൈസ് എയർ സർവീസസ് കരാറിലും യാത്രാ, ചരക്ക് വിമാന സർവീസുകളെക്കുറിച്ചും ഒപ്പുവച്ച ധാരണാപത്രം ഇരു രാജ്യങ്ങളുടെയും വ്യോമയാന പങ്കാളിത്തത്തെ ശക്തിപ്പെടുത്തും. ......
പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ഊന്നൽ നൽകുന്ന പ്രവാസി മലയാളി ഓർഗനൈസേഷൻ (PMO) നടത്തിയ ക്ഷേമനിധി, ICBF- ഇൻഷുറൻസ് ക്യാമ്പ് വളരെ പ്രയോജനപ്രദമായി. ദോഹ അൽ അറബി സ്റ്റേഡിയത്തിനടുത്തുള്ള മോഡേൺ ആർട്സ് സെന്ററിൽ വെള്ളിയാഴ്ച്ച നടന്ന ക്യാമ്പിൽ ധാരാളം പേർ വിവിധ പദ്ധതികളിൽ റജിസ്ട്രേഷൻനടത്തി. ......
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരി ഹൈപ്പർമാർക്കറ്റിൻ്റെ ഏറ്റവും പുതിയ ഔട്ലെറ്റ് ബിർക്കത്ത് അൽ അവമിർ ശാഖയുടെ ഉദഘാടനത്തിനോടനുബന്ധിച്ചു സഫാരി അവതരിപ്പിച്ച വിൻ 100,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് സമ്മാന പദ്ധതിയുടെ വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറി. ജനുവരി 9 ന് വൈകീട്ട് സഫാരി ഹൈപ്പർമാർക്കറ്റ് ബിർക്കത്ത് അൽ അവമിർ ഔട്ട്ലറ്റ്ലെറ്റിൽ വച്ച് നടന്ന ചടങ്ങിൽ സഫാരി മാനേജ്മെൻ്റ് പ്രതിനിധികളാണ് വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറിയത്. ......
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (കെ പി എ ക്യു) സംഘടിപ്പിച്ച വിൻ്റർ ക്യാമ്പ് വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനകരമായി. കഴിഞ്ഞ ദിവസം സിമേസ്മ ബീച്ച് റിസോർട്ടിൽ ഉച്ചഭക്ഷണത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.പങ്കെടുത്ത അംഗങ്ങളെ നാല് ടീമുകളായി തിരിച്ചാണ് ആവേശകരമായ ഔട്ഡോർ ഗെയ്മുകൾ നടത്തിയത്. ......
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പരിപാടിയായ *"ഹെർ ഔറ"* സംഘടിപ്പിച്ചു കൊണ്ടാണ് ശിങ്കാരി ബ്യൂട്ടി സെൻ്റർ 14-ാം വാർഷികം ആഘോഷിച്ചത്. ആരോഗ്യം, ക്ഷേമം, സ്വയം പരിചരണം എന്നിവയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പ്രചോദനാത്മകവും പരിവർത്തനാത്മകവുമായ ഒരു ഇവൻ്റോടെ ശിങ്കാരി ബ്യൂട്ടി സെൻ്റർ അതിൻ്റെ 14-ാം വാർഷികം അഭിമാനത്തോടെ ആഘോഷിച്ചു. ......
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ പത്താം വാർഷിക ദിനം ആചരിച്ചു. ചാലിയാറിന് ഇരുതീരങ്ങളിലുമുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകളിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ചാലിയാർ ദോഹ 2015 ലാണ് രൂപീകരിച്ചത്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹിലാൽ, വക്റ, അബൂ ഹമൂർ മേഖല ദഅവ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അടുത്ത കാലത്തായി തൽപരകക്ഷികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും സമാധാന ജീവിതത്തിൽ ഭയം വിതയ്ക്കുന്ന വികലമായ വിശ്വാസങ്ങളിൽ നിന്നും മുസ്ലിം കുടുംബങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. ......