ഖത്തർ കായിക ദിനത്തോട് അനുബന്ധിച്ച് ക്യൂ മലയാളം ഖത്തർ ഒരുക്കുന്ന സ്പോർട്ട്സ് ഡേ, ഈ വരുന്ന ഫെബ്രുവരി 28, വെള്ളി രാവിലെ 9 മണി മുതൽ അബൂ ഹമൂറിലെ കാബ്രിഡ്ജ് സ്കൂളിൽ വെച്ച് നടത്തുന്നു. ദിലീഷ് കൺവീനറും അജാസ് അലി മൻസൂർ മൊയ്ദീൻ എന്നിവർ ജോയിന്റ് കൺവീനറും അടങ്ങിയ കമ്മറ്റി പരിപാടികൾ ആസൂത്രണം ചെയ്യും . ......
ദോഹ. ഖത്തറിലെ ആയൂർവേദ ചികിത്സാ മസാജ് സെന്റർ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.......

തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ 32 ആമത് രക്തദാന ക്യാമ്പ് 31-01-2025 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ വൈകീട്ട് 4 വരെ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടന്നു.
സൗഹൃദവേദി അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് പുറമെ ദേശ ഭാഷാ വ്യത്യാസമില്ലാതെ സൗഹൃദവേദിയോട് ചേർന്ന് നിൽക്കുന്ന നിരവധി പേർ കൂടി ചേർന്നപ്പോൾ 550 ഓളം പേർ രക്തദാതാക്കളായി. ഹമദ് ബ്ലഡ് ഡോണർ യൂണിറ്റിലെ ഏറ്റവും കൂടുതൽ രക്തദാതാക്കളെ നൽകുന്ന സംഘടന എന്ന സൗഹൃദവേദിയുടെ പേരിലുള്ള റെക്കോർഡ് തന്നെ ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടു.
മികച്ച സംഘടനാ പാടവത്തോടൊപ്പം ഒത്തു ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെയും മികച്ച പങ്കാളിത്തതിലൂടെയുമാണ് സൗഹൃദവേദി ഇത്തവണയും അതിന്റെ സാമൂഹിക പ്രതിബന്ധത നിറവേറ്റിയത്.
രാവിലെ 09.30 നു നടന്ന രക്തദാനക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന ചടങ്ങ്, ലോക സമാധാനത്തിനായുള്ള മൗന പ്രാർത്ഥനക്കു ശേഷം വേദി സെക്രട്ടറി അബ്ദുൾ റസാഖിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു.
തുടർന്ന് വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് യോഗത്തിന് സ്വാഗതം ആശംസിച്ചു.
യോഗത്തിൽ വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ടും രക്തദാന ക്യാമ്പ് മുഖ്യ കോർഡിനേറ്ററുമായ ഷറഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ......
ഖത്തറിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തർ പൂരം സംഘടിപ്പിക്കുന്നു. ഖത്തർ മലയാളീസ് പ്രവർത്തകരും 974-Events പ്രതിനിധികളും, റേഡിയോ പാർട്ണർ റേഡിയോ സുനോ പ്രതിനിധികൾ, കൂടാതെ പ്രധാന പ്രായോജകരും പങ്കെടുത്ത പത്രസമ്മേളനത്തിൽ ഖത്തറിലെ മലയാളികളുടെ ഉത്സവമായ ഖത്തർ പൂരം 2025-ൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
2025 ഫെബ്രുവരി 14 വെള്ളിയാഴ്ച അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ചാണ് ഖത്തർ പൂരം സംഘടിപ്പിക്കുന്നത്. ......
ദോഹ: കായിക ഉത്സാഹത്തിൻറെ നിറവിൽ, റവാബി മാനേജുമെന്റിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവാബി സ്പോർട്സ് ലീഗ് (RSL) – സീസൺ 2 ഔപചാരികമായി കിക്കോഫ് ചെയ്തു. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് ജീവനക്കാരുടെയും കായികപ്രേമികളുടെയും അത്യുഗ്രൻ ആവേശത്തോടെ നിറഞ്ഞിരുന്നു.
ഇവന്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ......
റിയാദ്: കെഎംസിസി നേതാവ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ. സൗദി അറേബ്യയിലെ റിയാദിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവർത്തകനുമായ ശമീർ അലിയാരാണ് മരിച്ചത്. ......
അബുദാബി: നൂറാം തവണയെടുത്ത ടിക്കറ്റിൽ മലയാളി യുവാവിന് ലഭിച്ചത് 59.29 കോടി രൂപ. കോഴിക്കോട് സ്വദേശി ആഷിഖ് പടിഞ്ഞാറത്തിനാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ ഭാഗ്യം കൈവന്നത്. ......
ഖത്തറിലെ ഇന്ത്യക്കാരായ സ്കൂൾ കുട്ടികൾക്ക് വേണ്ടി, അവരുടെ ആത്മവിശ്വാസത്തിന് മറ്റൊരു തലം നല്കി ഇൻകാസ് കരുതല്‍ അലപ്പുഴയുടെ “Edu Ignite” Doha - "Edu Ignite" എന്ന കരിയര്‍ കേന്ദ്രീകൃതമായ ഇവന്റ് ജന പങ്കാളിത്തവും, അവതരണത്തിലൂടെയും ദോഹയ്ക്കും മറ്റൊരു വേറിട്ട അനുഭവമായി മാറി.
IAS Academy-യുടെ സോഷിയോളോജി ലെക്ചറര്‍ ജ്യോതി രാധികാ വിജയകുമാറിന്റെ ടോൾക് ഷോ സദസ്സിനു വളരെയേറെ ഗുണപ്രദമായ ഒന്നായിരുന്നു. സിവിൽ സർവീസ് മേഖല കുട്ടികൾ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ ആണെന്നും, ചിട്ടയായ പരിശ്രമത്തിലൂടെ എങ്ങനെ സിവിൽ സർവീസിൽ അംഗമാവാം എന്നതിനെ പറ്റി വളരെ മനോഹരമായി കുട്ടികളും രക്ഷിതാക്കളുമായിട്ടും സംവദിക്കാനുള്ള വേദിയായി കരുതൽ ആലപ്പുഴ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ സാധിച്ചു.
മുഹമ്മദ് അഷ്റഫ് ബ്രില്ലിയന്ട്ട്-ന്റെ ഡയറക്ടര്‍, കുട്ടികളുടെ കരിയറിന്റെ അടുത്ത ചുവടുകള്‍ സംബന്ധിച്ചൊരു സെഷന് സംഘടിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ നിരവധി നേതാക്കൾ സന്നിതരായിരുന്നു. ......
ദോഹ: മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി നൂതനവും ആകര്‍ഷകവുമാണെന്നും ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ബാക്കര്‍ ടില്ലി ഖത്തര്‍ സിഇഒയുമായ രാജേഷ് മേനോന് അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ബിസിനസിനും നെറ്റ് വര്‍ക്ക് പ്രധാനമാണ്. ......