
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ,അടയാളം ഖത്തറുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ അൻസാർ അരിമ്പ്രയുടെ ഇംഗ്ലീഷ് കവിതകൾ 'ഹെയിൽസ്റ്റോൺ' , ഷംന ആസ്മിയുടെ 'പരദേശിയുടെ മേൽവിലാസം' എന്നീ കവിതാ സമാഹരങ്ങളുടെ പ്രകാശനം ഖത്തറിൽ നടന്നു ചടങ്ങിൽ ദോഹ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ നിരവധി പ്രഗത്ഭർ സന്നിഹിതരായിരുന്നു.
വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലെ പാരസ്പര്യം ശക്തിപ്പെടുത്തുവാനും രാജ്യങ്ങൾ തമ്മിൽ സാംസ്കാരിക വിനിമയത്തിനുള്ള പാലം പണിയാനും സാഹിത്യ പ്രവർത്തനത്തെക്കാൾ മികച്ച മാധ്യമമില്ലെന്ന് ഇറ്റലിയിലെ റോം കേന്ദ്രമായി പ്രവർത്തിക്കുന്ന തവാസുൽ ഇൻ്റർ നേഷണൽ സെൻ്റർ ഫോർ പബ്ലിഷിംഗ്, റിസർച്ച് ആൻൻ്റ് ഡയലോഗ്' ഡയറക്ടർ ഡോ. സെബ്രീന ലീ പറഞ്ഞു.അൻസാർ അരിമ്പ്രയുടെ 'ഹെയിൽസ്റ്റോൺ' പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇൻകാസ് ഖത്തർ അഡ്വൈസറി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കുറ്റ് പുസ്തകം ഏറ്റുവാങ്ങി.
ആദ്യ പ്രതി ദോഹയിലെ സാംസ്കാരിക പ്രവർത്തകനും ഏബിൾ ഗ്രൂപ്പ് ഡയറക്ടറുമായ ഖാലിദ് കമ്പളവനിൽ നിന്നും അടയാളം ഖത്തർ പ്രവർത്തകനായ പ്രദോഷ് സ്വീകരിച്ചു.
ഷംന ആസ്മിയുടെ കവിതാ സമാഹാരം 'പരദേശിയുടെ മേൽവിലാസം' മലയാള നാട് എഡിറ്ററും അൽഷായ ഗ്രൂപ്പ് കൺട്രി മാനേജറും എഴുത്തുകാരനുമായ മേതിലാജ് എം എ പ്രകാശനം ചെയ്തു. ......
ദോഹ : ഖത്തറിലെ കലാസാംസ്കാരിക വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവും നോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ്ചെയർമാനും അലി ഇന്റർനാഷണൽ ട്രേഡിങ്ങ് ജനറൽ മാനേജരും ആയിരുന്ന കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനയോഗo നടത്തി. നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി കെ പി ബഷീർ,
ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്,വൈസ് ചെയർമാൻ അഡ്വ. ......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഒൻപതാമത് ഔട്ട്ലെറ്റ് ഗ്രാൻഡ് എക്സ്പ്രസ്സ് അൽ അതിയയിൽ പ്രവർത്തനം ആരംഭിച്ചു. നിറപ്പകിട്ടാർന്ന ആഘോഷങ്ങളോടെ, ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, സീഷോർ എംഡി എ പി ആസാദ്, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, ബിൻ യൂസഫ് ഗ്രൂപ്പ് സിഇഒ ഡേവിഡ്, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, മറ്റു മാനേജ്മെന്റങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആദ്യ വില്പന കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ......
ദോഹ: നോബിൾ ഇന്ത്യൻ കിൻഡർഗാർട്ടനിലെ പതിനെട്ടാമത് ബിരുദ ദാനo നോബിൾ ഇന്റർനാഷണൽ സ്കൂളിൽ സാഘോഷം നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങ് സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു ഉദ്ഘാടനം ചെയ്തു. ......
ദോഹ: നാടന്‍പാട്ട് മേഖലയില്‍ കനല് ഖത്തര്‍ നല്‍കിവരുന്ന 'കനല് ഖത്തര്‍ പ്രതിഭ പുരസ്കാരം 2024' കനല് ഖത്തറിന്റെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചു. കണ്ണൂര്‍ സ്വദേശി റംഷി പട്ടുവമാണ് ഇത്തവണ പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഖത്തറിലെ വിവിധ കൂട്ടായ്മകളിലെയും ആഘോഷവേദികളിലും വൈവിധ്യങ്ങളായ കലാസാംസ്കാരിക ഇടങ്ങളിലും നാടിന്റെ നന്മകളും പൈതൃകവും വിളിച്ചോതുന്ന നാടന്‍പാട്ടുകളുടെയും നാടന്‍കലാരൂപങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയാണ് കനല് ഖത്തര്‍ നാടന്‍പാട്ട് സംഘം. ......
ദോഹ: ഓസ്കാറിന്റെ ഗൾഫ് മേഖലാ മീറ്റ് സംഘടിപ്പിച്ചു 2009 ഇൽ പ്രവർത്തനം ആരംഭിച്ച ഓസ്ക്കാർ എല്ലാ വീട്ടിലും താങ്ങാവുന്ന നിലയിൽ ഗുണ നിലവാരമുള്ള ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ ലഭ്യ മാക്കണമെന്ന കാഴ്ച്ച പാടോടെ യാണ് പ്രവർത്തിക്കുന്നത്.
പങ്കാളിത്തത്തിന്റെയും മികവിന്റെയും മഹത്തായ ആഘോഷമായിരുന്നു ഓസ്കാർ മീറ്റ് - 2025. നൂതനാശയങ്ങൾ, വളർച്ച, ശക്തമായ സഹകരണങ്ങൾ എന്നിവയോടുള്ള ഓസ്കാറിന്റെ പ്രതിബദ്ധത ഈ പരിപാടി ശക്തിപ്പെടുത്തി, മികച്ച പ്രകടനം കാഴ്ചവച്ച പങ്കാളികളുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, അതിന്റെ അവിശ്വസനീയമായ യാത്രയെക്കുറിച്ച് പ്രതിഫലിപ്പിച്ചു.
ഓസ്കാറിന്റെ കഥ 2009-ൽ ആരംഭിച്ചു, എല്ലാ വീട്ടിലും ഗുണനിലവാരവും താങ്ങാനാവുന്ന വിലയും കൊണ്ടുവരിക എന്ന ദർശനത്തോടെ. ......

ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (യുഡിഎസ്ടി) കാമ്പസിൽ ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത കായികമേള, വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും വേദിയായി മാറി.
ഇൻകാസ് യൂത്ത് വിങ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷറഫുദ്ദീൻ NMK യുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു.
NVBS സ്ഥാപകരായ മനോജ് സാഹിബ് ജാൻ, ബേനസീർ മനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രസിഡന്റ് ഷാനവാസ് ബാവ കാസർകോട് ഡിസിസി വൈസ്-പ്രസിഡണ്ട് BP പ്രതീപ്കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ISC MC മെമ്പർമാരായ ബഷീർ തുവാരിക്കൽ, ഹംസ യൂസഫ്, കവിത മഹേന്ദ്രൻ,ICC MC മെമ്പർ പ്രതീപ് പിള്ള, ICBF MC മെമ്പർ ദീപക് ഷെട്ടി, ISC മുൻ സെക്രട്ടറി നിഹാദ് അലി, ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് VS അബ്ദുൾ റഹ്മാൻ, ട്രഷറർ ഈപ്പൻ തോമസ്, ഭാരവാഹികളായ ഷിബു സുകുമാരൻ, അഷ്റഫ് നന്നമ്മുക്ക്,മുനീർ പള്ളിക്കൽ, യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ദീപക് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇൻകാസ് മലപ്പുറം ജില്ല പ്രസിഡന്റ് സന്ദീപ്, ജനറൽ സെക്രട്ടറി ആഷിക് തിരൂർ, ട്രഷറർ സിദ്ദീഖ് ചെറുവല്ലൂർ, IYC ഖത്തർ വൈസ്- ചെയർമാൻ ഷിഹാബ് നരണിപ്പുഴ എന്നിവർ വിജയിച്ച സ്കൂളുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വർണ്ണാഭമായ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകിയ ഇന്ത്യൻ ജൂനിയർ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം റിയ കുര്യനും, ഖത്തർ ജൂനിയർ മാരത്തൺ ജേതാവ് ഇഫ്ര സഫ്രീനും ദീപശിഖ ഇൻകാസ് ഖത്തർ യൂത്ത് വിംങ് പ്രസിഡന്റ് ഷറഫുദ്ദീൻ nmk, ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർക്ക് കൈമാറി.
യൂത്ത് വിങ് ട്രഷറർ ഹാദി മലപ്പുറം, മീഡിയ വിങ് ഷംസീർ കാളാച്ചാൽ,റിയാസ് വാഴക്കാട്, സലിം എരമംഗലം, സുബൈർ കട്ടുപ്പാറ, അഷ്റഫ് വകയിൽ, സലാം, ഹനീഫ മങ്കട, നബീൽ കാളികാവ്, റിഷാദ്, നിയാസ്, ഗോകുൽ, ഷഹീർ, മുസമ്മിൽ പൊന്നാനി,ജോജി, ജസീം തുടങ്ങിയവർ വിവിധയിനം കായികമത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സരാർത്ഥികളുടെ രജിസ്ട്രേഷനും ഫലപ്രഖ്യാപനവും ഇൻകാസ് വനിത വിങ് ട്രഷറർ അനുജ റോബിൻ, മോൾസി ടീച്ചർ, Dr ആര്യ കൃഷ്ണൻ, റിഷാദ് മൊയ്ദീൻ, മുഹമ്മദ് നബീൽ എന്നിവർ നിർവഹിച്ചു.
മത്സരത്തിൽ ഒലീവ് ഇന്റർ നാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ലോയോള ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. . ......
ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച പ്രവാസി തീർത്ഥാടകർ ക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് കാലേകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും ഇന്ത്യൻ അംബാസഡർക്കും കെഎംസിസി ഖത്തർ നിവേദനം നൽകി . വിദേശത്ത് നിന്ന് ഹജ്ജ് യാത്രക്കൊരുങ്ങുന്നവർ കാലങ്ങളായി നേരിടുന്ന പ്രധാന പ്രശ്നത്തെ ഗൗരവമായി കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഒൻപതാമത് ഔട്ട്ലെറ്റ് ഫെബ്രുവരി 23 ന് ഞായറാഴ്ച അൽ അതിയയിൽ തുറന്ന് പ്രവർത്തിക്കും. രാവിലെ 9.30 നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് രംഗത്തെ പ്രമുഖരും വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്യുണിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റീജൻസി ഗ്രൂപ്പ് എം ഡി ഡോ. അൻവർ അമീൻ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ഓരോ പര്‍ച്ചേസിനും സ്പെഷൽ ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയർ , ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ......