ദോഹ: കാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച കലാ, കായിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നകെ. മുഹമ്മദ് ഈസ യെന്ന ഇസക്കയുടെ ഓർമ്മകൾ ഉണർത്തുന്ന സ്മരണിക പുറത്തിറക്കുമെന്ന് കെ എം സി സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറീയിച്ചു.ഈസക്കയുടെ കുടുംബത്തിന്റെ സഹകരണത്തോടെ ബാല്യവും കൗമാരവുമുൾപ്പെടെയുള്ള ജീവിതകാലം അയവിറക്കുന്നസ്മരണിക വരും തലമുറയ്ക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തോടെയാണ് പ്രസിദ്ധീകരിക്കുക. ......
നാദാപുരം: മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരിയുടെ 'ലോകം ഖത്തറിൽ ചുറ്റിയ കാലം' എന്ന പുസ്തകം തൂണേരി ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയം നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കുഞ്ഞാമിന ആലിക്കുട്ടിക്ക് നല്കി പ്രകാശിപ്പിച്ചു. ഡോ. ......
ദോഹ:പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍. മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച പരമ്പര റേഡിയോ മലയാളം പ്രഭാത പരിപാടിയിലൂടേയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും ആയിരക്കണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്. ......

ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു.
2025 ജനുവരി 4 നു തുടങ്ങി മാർച്ച് 22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദിഖ്, ബിഡിഎം നദീം പാഷ, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 10 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരാൾക്ക് Jetour X 50 കാറും ആണ് സമ്മാനമായി നൽകുന്നത്.
അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23 നു നടക്കും. ......
ദോഹ: വരുമാനത്തിനും സാമ്പത്തിക ബാധ്യതകൾക്കും അനുസൃതമായി പണം ചെലവഴിക്കുന്നതും സാമ്പത്തിക വ്യവഹാരങ്ങൾ രേഖപ്പെടുത്തി വെക്കുന്നതുമാണ് കുടുംബത്തിൻറെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനമെന്ന് പ്രമുഖ എഴുത്തുകാരനും ഫാമിലി ട്രെയിനറുമായ താജ് ആലുവ പറഞ്ഞു. ഫോക്കസ് ഇൻറർനാഷണൽ ഖത്തറിൻറെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി ബഡ്ജറ്റിങ് ശരിയാ നിക്ഷേപ ബോധവൽക്കരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ :വര്‍ഷങ്ങളായി ഖത്തറിന്റെ കായിക ഭൂപടത്തിൽ അനിഷേധ്യ സാന്നിദ്ധ്യമായ വാരിയേഴ്സ് എഫ്സി സീസൺ 02 ഇൻ്റേണൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു . CNAQ ഗ്രൗണ്ടിൽ നടന്ന ടൂര്ണമെന്റിലിന്റെ ഫൈനൽ മത്സരത്തിൽ ബ്രാവോ എഫ് സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാജിങ് ടൂർസ് വിജയികളായത് .
കുടുംബസംഗമവും ജനപങ്കാളിത്തം നിറഞ്ഞ ഈ ടൂർണമെന്റും വലിയ പ്രശംസ നേടി.അൽ റയ്യാൻ ഡേറ്റ്സ്, ക്ലാസിക് ലോൺഡ്രി, ഡാറ്റപ്ലസ് നെറ്റ്വർക്ക് സൊള്യൂഷൻസ്, യൂനിവേഴ്സൽ സ്പോർട്സ് സെൻറർ, ബ്രാവോ ഫിറ്റ്നസ്, മാജിക് ടൂർസ് തുടങ്ങിയ സ്പോൺസർമാരുടെ പേരിൽ ആയിരുന്നു ടീമുകൾ മത്സരിച്ചത്
റേഡിയോ പങ്കാളിയായി റേഡിയോ സുനോയും കോസ്പോൺസർമാരായി വൈറ്റ്ബോർഡ് ആഡ്വർട്ടൈസിങ്ങും, ഫ്രൈഡി റെസ്റ്റോറൻ്റും ടൂർണമെന്റിന് പിന്തുണ നൽകി.കുട്ടികൾക്കായി നടത്തിയ പരിപാടികൾ നിരവധി കുടുംബങ്ങളെ ആകർഷിച്ചു.ജെ എം ഷൗക്കത്ത് അദ്ധ്യക്ഷനായ നടന്ന സമാപന ചടങ്ങിൽ അനൂപ് സ്വാഗതം പറഞ്ഞു. ......
ദോഹ: കെ. മുഹമ്മദ് ഈസ്സയുടെ വിയോഗം അപൂർവമായ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക മുൻ ചീഫ് എഡിറ്ററുമായ സിപി സൈതലവി.ഈസക്ക ചെയ്ത നന്മകളും സേവനങ്ങളും ഓർമ്മകളിൽ എന്നും നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ......
ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി.
ബർവ കോമേഴ്സിയൽ അവന്യു വൈബ്രന്റ് ഹാളിൽ നടന്ന പരിപാടിയിൽ 150 മലയാളം മിഷൻ പഠിതാക്കാളായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
കോഴിക്കോട് യെൻ ഐ ടി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഗവേഷകൻ അനൂപ് എം വി ക്ലാസ്സ് നയിച്ചു. ഇന്ത്യയിലെ ശാസ്ത്ര സംസ്കാരം രൂപപ്പെടുത്തിയ പ്രശസ്ത ശാസ്ത്രജ്ഞരെ കുറിച്ച് കുട്ടികൾ അവതരണം നടത്തി.
തുടർന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനർഹരായവർക്ക് സംസ്കൃതി സെക്രട്ടറി ഷംസീർ അരിക്കുളം സർട്ടിഫിക്കറ്റുകൾ നൽകി.ചാപ്റ്റർ പ്രസിഡന്റ് ഡോ. ......
ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭമായ ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുമാമ മാളില്‍ ഉദ്ഘാടനം ചെയ്തു. ......