ദോഹ: റമദാൻ മാസത്തിൽ ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്ര കോർപ്പറേഷൻ (PHCC) ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രണ്ട് ഷിഫ്റ്റ് സംവിധാനത്തിലായിരിക്കും (രാവിലെയും വൈകുന്നേരവും) പ്രവർത്തിക്കുക. ......
ദോഹ:പരിസ്ഥിതികാലാവസ്ഥാ വ്യതിയാന മന്ത്രാലയംഅന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) യുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.പരിശോധനകൾ, റേഡിയേഷൻ സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റാബേസിനായി സംയോജിത ഇലക്ട്രോണിക് സിസ്റ്റം വികസിപ്പിക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ധാരണയായി. ഖത്തറിലെ റേഡിയേഷൻ സാങ്കേതികവിദ്യകളുടെ സുരക്ഷിതവും സുസ്ഥിരവും സമാധാനപരവുമായ ഉപയോഗം ഉറപ്പാക്കുന്നതിനും നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ഇരുപക്ഷവും ചർച്ച ചെയ്തു. ......
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി ഹമദ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡ് അമേരിക്കൻ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്ത ദാതാക്കളായി പങ്കെടുത്തു.
അമേരിക്കൻ ഹോസ്പിറ്റൽ മാനേജർ ഇഖ്ബാൽ, ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ സോഷ്യൽ വെൽഫെയർ മാനേജർ അമീനു റഹ്മാൻ, ഡോ. ......
ഖത്തർ: അറുകൊലകളിലെത്തിയ ലഹരിഭീകര താണ്ഡവങ്ങൾക്ക് ശക്തമായ ശിക്ഷനൽകാൻ പഴുതടച്ച നിയമനിർമാണം വേണമെന്ന് ഖത്തർ ഐൻ ഖാലിദിൽ നടന്ന പന്താവൂർ ഇർശാദ് സ്നേഹസംഗമം അഭിപ്രായപ്പെട്ടു.മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനത്തിൽ സർക്കാർ മൃദുസമീപനം വെടിയണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാടിന്റെ ആധ്യക്ഷ്യത്തിൽ അൽ സുവൈദ് ഗ്രൂപ്പ് എം ഡി ഡോ. ഹംസ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഹാർമോണിക് ഹെവൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമ പിന്നണിഗായകൻ സുദീപ് കുമാർ പാടിയ പുതിയ മ്യൂസിക് ആൽബത്തിന്റെ പോസ്റ്റർ ഖത്തറിൽ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി. ......
ദോഹ: കത്താറ കൾച്ചറൽ വില്ലേജും ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയും(യുഡിഎസ്ടി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുവാക്കളെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള സംയുക്ത പരിപാടികളും സംരംഭങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചത്. ......
മനസ്സിൽ ഭയ ഭക്തിയും ജീവിതത്തിൽ ചിട്ടയും സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിൻടെയും മാസ മായ റമദാൻ ഖത്തറിലും മറ്റ് രാജ്യങ്ങളിലും വന്നെത്തിയതോടെ വിശ്വാസികൾ ആത്മീയ നിർവൃതി നിറഞ്ഞ ഒരു മാസ ത്തിന്റെ തുടക്കത്തിലാണ്.നോമ്പുമായി ബന്ധപ്പെട്ട വിവിധങ്ങളായ പരിപാടികളോടെയാണ് ഈ വർഷത്തെ റമദാനിനെ ഖത്തർ വരവേൽക്കുന്നത്
സമൂഹ നോമ്പ്തുറയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഫ്താർ ടെന്റുകൾ സജ്ജമായികഴിഞ്ഞു. വിവിധ പ്രദേശങ്ങളിലെ പ്രമുഖരായ സ്വദേശി വീടുകൾ കേന്ദ്രീകരിച്ചും തൊഴിലാളികൾക്കായി നോമ്പുകാല ഭക്ഷണവിതരണവും നടക്കും.വിവിധ ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനകളും സമൂഹ നോബ്തുറയും അത്താഴവിരുന്നുകളും സംഘടിപ്പിക്കും.റമദാൻ വ്രതം ആരംഭിക്കുന്ന മാർച്ച് ഒന്നുമുതൽ
രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലെ തൊഴിൽ സമയം ആറ് മണികൂറായി തൊഴിൽ മന്ത്രാലയംപ്രഖ്യാപിച്ചിട്ടുണ്ട്. ......
ദോഹ. സാമ്പത്തിക മേഖല പരിഗണിക്കാതെ കായിക മേഖലയും എല്ലാവര്ക്കും പ്രാപ്യമാകണമെന്ന് ഇന്റര്‍നാഷണല്‍ പ്ളയറും ഖത്തറിലെ എന്‍വിബിഎസ് സ്ഥാപകനുമായ മനോജ് സാഹിബ് ജാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ ദേശീയ കോച്ച് ഗോപിചന്ദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, വിദ്യാഭ്യാസം പോലെ തന്നെ കായിക മേഖലയും എല്ലാവര്ക്കും പ്രാപ്യമാകണം. കഴിവ്, കഠിനാധ്വാനം, പ്രതിബദ്ധത, ദൃഢനിശ്ചയം എന്നിവയാണ് വിജയം നിശ്ചയിക്കുന്നത്. ......
ദോഹ: കേരളത്തിലെ മധ്യവേനലവധി ആരംഭിക്കുന്നതോടെ നിരവധി കുടുംബങ്ങൾ ഖത്തറിലേക്ക് വരുന്ന സന്ദർഭം കണക്കിലെടുത്ത് കോഴിക്കോട് എയർപോർട്ടിൽ നിന്നും അഡീഷണൽ ഫ്ലൈറ്റുകൾസർവീസ് നടത്താൻ ആവശ്യമായ ഇടപടലുകൾ അഭ്യർത്ഥിച്ച് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ( ഗപാഖ്) കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എന്നിവർക്ക് നിവേദനം അയക്കുകയും പ്രസ്തുത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ട്രാൻസ്പോർട്ട് (ഏവിയേഷൻ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചതായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സംഘടനക്ക് അറിയിപ്പു ലഭിക്കുകയും ചെയ്തു.
ഗപാഖ് യോഗത്തിൽ, പ്രസിഡൻ്റ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗസൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ സാദത്ത് ടി. ......