ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിഅനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി)2025-2026 കാലയളവിലേക്കുള്ള
പുതിയ ഭരണ സമിതി സ്ഥാനമേറ്റു.ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ കൗൺസിലറും ഐസിസി ചീഫ് കോർഡിനേറ്ററുമായ ഡോ. വൈഭവ് എ. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC),'ജീവിതത്തിന്റെ സമ്മാനം നൽകുക'എന്ന പ്രമേയത്തിൽ രക്തദാനത്തിനും അവയവദാനത്തിനുമായി 12-ാമത് റമദാൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചു.രക്തദാനം ചെയ്യേണ്ടതിന്റെയും മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധനം പൊതുജനങ്ങളിൽ നൽകുകയെന്ന ലക്ഷ്യ ത്തോടെ തുടക്കം കുറിച്ചറമദാൻ ഫീൽഡ് കാമ്പയിൻഖത്തറിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലും നിരവധി രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന സംരംഭമാണ്.റമദാനിലുടനീളം പ്രവർത്തിക്കുന്ന ഏഴ് പ്രധാന ഷോപ്പിംഗ് മാളുകളിൽ ഖത്തർ അവയവദാന കേന്ദ്രം ബോധവൽക്കരണ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എച്ച്എംസിയുടെ ഖത്തർ അവയവദാന കേന്ദ്രം (എച്ച്ഐബിഎ) ഡയറക്ടർ ഡോ. റിയാദ് ഫാദിൽ പറഞ്ഞു.ഖത്തറിലെ അവയവ ദാതാക്കളുടെ രജിസ്റ്റർ ചെയ്ത എണ്ണം 580,000 കവിഞ്ഞിട്ടുണ്ടെന്നും ഇത് രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ ഏകദേശം 28% ആണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.2024 ൽ നടത്തിയ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം ഡോ. ......
ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ ഇഫ്താർ മീറ്റ് ദോഹ അരോമ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, ഖത്തറിന്റെ നാനാ ഭാഗങ്ങളിലായി താമസിക്കുന്ന 1967 നും 2025 ഉം ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യത്യസ്ത തലമുറയിൽ പെട്ട നിരവധി പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കുടുംബ സമേതം പരിപാടിയിൽ സംഗമിച്ചു. 25 വർഷങ്ങൾക്ക് മുമ്പ് 2000 ഇൽ ആണ് ഖത്തറിൽ താമസിക്കുന്ന സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ’സ്കോസ’ രൂപീകരിച്ചത്. ......
ദോഹ: 'ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം' എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി 'ലഹരി മഹാ വിപത്ത്' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. 2025 മാർച്ച് 14 വെള്ളിയാഴ്ച രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിലാണ് പരിപാടി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. ......
ദോഹ: അരനൂറ്റാണ്ടു കാലത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന കെ വി അബ്ദുല്ലക്കുട്ടിഹാജി നാട്ടില്‍ നിര്യാതനായി. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രഥമ പ്രസിഡന്റും കെ എം സി സി നേതാവുമായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഖത്തറിലുണ്ടായിരുന്ന കാലത്ത് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ......
ദോഹ: ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച പ്രവാസി തീർത്ഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മാസങ്ങൾക്ക് മുമ്പ് സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന പ്രവാസികളുടെ ആവശ്യം കേന്ദ്ര സർക്കാറിൽ സമ്മർദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ നേതാക്കൾ ഇ. ടി. ......

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കുടുബങ്ങളുടെ കൂട്ടായ്മയായ സ്നേഹതീരം, മിഡ്മാക്കിലുളള ഡൈനാമിക്ക് ഹാളിൽ കഴിഞ്ഞ ദിവസം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തു.
മഗ്രിബ് നമസ്കാരശേഷം നടന്ന ഇഫ്താർ ചടങ്ങിൽ ICC പ്രസിഡന്റ് മണികണ്ഠൻ, ICBF പ്രസിഡണ്ട് ഷാനവാസ് ബാവ, ISC പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, IBPC പ്രസിഡന്റ് ത്വാഹ മുഹമ്മദ്, ICBF MC മെമ്പർ ജാഫർ തയ്യിൽ, ICBF MC മെമ്പർ റെഷീദ് അഹമ്മദ്, ISC MC മെമ്പർ ബഷീർ തൂവാരിക്കൽ, പ്രവാസി വെൽഫയർ അസോസിയേഷൻ അംഗം റഹൂഫ് കൊണ്ടോട്ടി, മുൻ ICC, ICBF പ്രസിഡന്റ് ബാബുരാജ്, സീനിയർ കമ്മ്യൂണിറ്റി ലീഡർ K K ഉസ്മാൻ, റേഡിയോ മലയാളം ഡപ്യൂട്ടി മാനേജർ നൗഫൽ അബ്ദുറഹ്മാൻ, ICBF മുൻ ജനറൽ സെക്രട്ടറി സാബിത് സഹീർ, നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാൻ നഹാസ് എടോടി, ഡോക്ടർ ഹർഷ ഷിബിൻ, സ്നേഹതീരം മുഖ്യ രക്ഷാധികാരി മുസ്തഫ എംവി, രക്ഷാധികാരി സെലീം BTK, സ്നേഹതീരം വനിതാ വിംഗ് പ്രസിഡന്റ് റെസിൻ ഷെമീം, ജനറൽ സെക്രട്ടറി റെസീന സെലിം തുടങ്ങിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
സ്നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷിയാസ് അൻവർ സ്വാഗതവും, ട്രഷറർ ജെസീൽ യൂസുഫ് നന്ദിയും പ്രകാശിപ്പിച്ചു. ......