ദോഹ:ലൈസൻസില്ലാതെ വൈദ്യചികിത്സയും സൗന്ദര്യവർദ്ധക (കോസ്മെറ്റിക്) സേവനങ്ങളും നൽകിവന്ന മൂന്ന് യൂറോപ്യൻ പൗരന്മാരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും പൊതുജനാരോഗ്യ മന്ത്രാലയവും (MOPH) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
അനധികൃതമായി ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു അധികൃതരുടെ പരിശോധന. ......
ദോഹ: എണ്ണമറ്റ മരുപ്പച്ചകളിൽ കായ്ച്ചുപഴുത്ത നാടൻ ഈന്തപ്പഴങ്ങൾ
കാർഷിക കാര്യ വകുപ്പിന്റെ
കൈകളിലേക്ക്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ അധ്വാനത്തിന് കരുത്തുപകരാൻ മുൻസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് നടപ്പിലാക്കുന്ന 2026-ലെ പ്രാദേശിക ഈന്തപ്പഴ സംഭരണ സീസണിന് വർണ്ണാഭമായ തുടക്കമായി. ......
ദോഹ: 2026 ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിയുടെ ഏറ്റവും ആഡംബര വിഭാഗമായ എഫ് 1 പാഡോക്ക് ക്ലബ് ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. നവംബർ 27 മുതൽ 29 വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന എഫ് 1 ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ട മത്സരങ്ങൾക്ക് മുന്നോടിയായി വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പാഡോക്ക് ക്ലബ് ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ, മറ്റ് വിഭാഗങ്ങളിലെ ടിക്കറ്റുകൾ വേഗത്തിൽ സ്വന്തമാക്കാൻ കാണികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.എല്ലാത്തരം ടിക്കറ്റുകൾക്കുമൊപ്പം ഫാൻസോൺ, ഫുഡ് കോർട്ട്, മത്സരശേഷമുള്ള സംഗീത പരിപാടികൾ, സൗജന്യ പാർക്കിംഗ്, ഷട്ടിൽ സർവീസ് എന്നിവയിലേക്കുള്ള പ്രവേശനം ലഭിക്കും. ......
ബിഷ്കെക്:പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാധാനം വീണ്ടെടുക്കാൻ ചർച്ചകളും നയതന്ത്ര മാർഗ്ഗങ്ങളും മാത്രമാണ് പോംവഴിയെന്ന് ചൂണ്ടിക്കാട്ടി. സമുദ്രമാർഗ്ഗമുള്ള സ്വതന്ത്ര ഗതാഗതവും വ്യാപാരവും സംരക്ഷിക്കപ്പെടണം. ......
ദോഹ: ഖത്തർ കെ.എം.സി.സി ഓഫിസ് ഫണ്ടുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നിലപാടുകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെചോദ്യമുയർത്തുകയും ചെയ്ത രണ്ട് സജീവ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പയ്യോളി മുനിസിപ്പാലിറ്റി കമ്മിറ്റി അംഗം ഗഫൂർ പാറക്കണ്ടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റി അംഗം നാസിഫ് മില്ലത്ത് എന്നിവർക്കെതിരെയാണ് നടപടി.
ഇരുവരെയും മുസ്ലിം ലീഗിന്റെയും കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംസ്ഥാന മുസ്ലിം ലീഗ് ഓഫീസാണ് അറിയിച്ചത്.
ഒരു വർഷം മുമ്പ് ഖത്തർ കെ.എം.സി.സിയുടെ സാമ്പത്തിക സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാനോ സമഗ്രമായ അന്വേഷണം നടത്താനോ നേതൃത്വം തയ്യാറായിരുന്നില്ല. ......
അമ്മാൻ/ടെഹ്റാൻ: തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച 8 മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ജോർദാനിയൻ സായുധ സേന അറിയിച്ചു. പൗരന്മാർക്കോ സ്വത്തുക്കൾക്കോ ഭീഷണിയാകുന്നതിന് മുൻപ് തന്നെ മിസൈലുകൾ പൂർണ്ണമായും നശിപ്പിച്ചതായി സൈനിക വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
ലാറക് (Larak) ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ജോർദാന്റെ പ്രസ്താവന വന്നത്.ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ സംയുക്ത ആക്രമണത്തിൽ കിംഗ് ഹുസൈൻ, അൽ അസ്രഖ് എന്നീ യുഎസ് സൈനിക താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ......
ദോഹ: ഉയർന്ന ചൂടും അന്തരീക്ഷ ഈർപ്പവും ഏസി യൂണിറ്റുകളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നത് തടയാനും വൈദ്യുതി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്ന നിർദേശങ്ങളുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റമ). ദേശീയ ഊർജ്ജ സംരക്ഷണ വിഭാഗമായ 'തർഷീദ്' (Tarsheed) വഴിയാണ് മന്ത്രാലയം ഈ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള സമയങ്ങളിൽ മുറിക്കുള്ളിലെ താപനില ക്രമീകരിക്കാൻ ഏസികൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരും. ......
ദോഹ: പുതിയ അധ്യയന വർഷത്തിൽ (2026-2027) പ്രൈമറി സ്കൂളുകളിലെത്തുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി 'ഫസ്റ്റ് സ്റ്റെപ്പ്' (First Step) പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. പ്രമുഖ ഡെലിവറി സർവീസ് കമ്പനിയായ 'റഫീഖു'മായി (Rafeeq) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
അൽ-റഷാദ് മോഡൽ ബോയ്സ് സ്കൂൾ, അൽ-ബയാൻ ഫസ്റ്റ് പ്രൈമറി ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ......
ദോഹ: അസ്പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ 'റൺ ദി ഡോം' (Run the Dome) ഓട്ടമത്സരം അസ്പയർ ഡോമിൽ പ്രൗഢമായി സമാപിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ പ്രായക്കാരും രാജ്യക്കാരുമായ നിരവധി കായികപ്രേമികൾ പങ്കെടുത്തു.
തുറന്ന വനിതാ വിഭാഗം, തുറന്ന പുരുഷ വിഭാഗം, ഖത്തറി വനിതാ വിഭാഗം, ഖത്തറി പുരുഷ വിഭാഗം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
അസ്പയർ ഡോമിനുള്ളിൽ തയാറാക്കിയ 4.8 കിലോമീറ്റർ ദൂരമുള്ള (5 ലാപ്പുകൾ) ട്രാക്കിലായിരുന്നു മത്സരം. ......
ദോഹ: 2026-2027 അക്കാദമിക വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഖത്തറിലെ സ്കൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. രാജ്യത്തുടനീളമുള്ള 649 പൊതു, സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 4,19,373 വിദ്യാർത്ഥികളാണ് പുതിയ അധ്യയന വർഷത്തെ വരവേറ്റത്.
ആദ്യ ദിനത്തിൽ സ്കൂളുകളിൽ 70 ശതമാനത്തിലധികം ഹാജർ നില രേഖപ്പെടുത്തിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു. ......