ദോഹ: 'ഡിറ്റ്വ' ചുഴലിക്കാറ്റിനെയും തുടർന്നുണ്ടായ കനത്ത പ്രളയത്തെയും തുടർന്ന് ദുരിതത്തിലായ ശ്രീലങ്കൻ ജനതയ്ക്ക് സഹായഹസ്തവുമായി ഖത്തർ ചാരിറ്റി. പുത്തളം ജില്ലയിലെ നാല് അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലായി പ്രളയം കവർന്ന 560 കുടുംബങ്ങൾക്കാണ് പാചകോപകരണങ്ങളും മറ്റ് അടിയന്തര ഗാർഹിക വസ്തുക്കളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. ......
ദോഹ:സ്ഥാപനങ്ങളുടെ സുസ്ഥിര വളർച്ചയും നേതൃത്വപരമായ തുടർച്ചയും ലക്ഷ്യമിട്ട് ഖത്തർ ലീഡർഷിപ്പ് സെന്റർ (QLC) സംഘടിപ്പിക്കുന്ന മൂന്നാമത് 'ലീഡർഷിപ്പ് ഇന്നൊവേഷൻ ഫോറം 2026' ഒക്ടോബർ 28-ന് നടക്കും. ബോർഡ് ചെയർപേഴ്സൺ ഹെർ എക്സലൻസി ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നേതൃമാറ്റങ്ങൾക്ക് ശേഷവും സ്ഥാപനങ്ങൾക്ക് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്ന തന്ത്രപരമായ ആസൂത്രണം, പുതിയ തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കൽ, തന്ത്രപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ചർച്ച നയിക്കും. ......
ദോഹ: കുട്ടികളിലെ പ്രമേഹവും എൻഡോക്രൈൻ അനുബന്ധ രോഗങ്ങളും തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അത്യാധുനിക രീതികൾ ചർച്ച ചെയ്യുന്നതിനായി 'ഖത്തർ പീഡിയാട്രിക് എൻഡോക്രൈൻ ആൻഡ് ഡയബറ്റിസ് കോണ്‍ഫറന്‍സ് 2026' (QPED 2026) സംഘടിപ്പിക്കാൻ ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്ര മെഡിസിൻ ഒരുങ്ങുന്നു. നവംബർ 27, 28 തീയതികളിലാണ് ഈ അന്താരാഷ്ട്ര സമ്മേളനം നടക്കുക.
കുട്ടികളിലെ ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹം, ചെറുപ്പക്കാരിലെ അമിതവണ്ണം, വളർച്ചാ തകരാറുകൾ, അപൂർവ എൻഡോക്രൈൻ വൈകല്യങ്ങൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ......
ഭരണഘടനാ സ്ഥാപനങ്ങള്‍ നിഷ്പക്ഷതയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ സൗന്ദര്യാത്മകമാകുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച സ്നേഹ ചത്വരം പരിപാടി അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, സാമൂഹ്യനീതി, മതനിരപേക്ഷത, പൗരാവകാശങ്ങള്‍ തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ സംശയത്തിന്റെ നിഴലിലാകുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദോഹ: മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ 2027–2028 കാലഘട്ടത്തിലേക്കുള്ള 27 അംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. എ.വി. ......
ദോഹ: ഖത്തറിലെ വാനനിരീക്ഷകരെയും പ്രകൃതിസ്നേഹികളെയുംഇന്ന് (ഒക്ടോബർ 14 ബുധനാഴ്ച)
തേടിയെത്തുന്നത് മനോഹരമായൊരു ആകാശക്കാഴ്ചയാണ്.
ജുമാദ അൽ-അവ്വൽ മാസപ്പിറവിയോടനുബന്ധിച്ച് നേർത്ത ചന്ദ്രക്കലയ്ക്ക് സമീപമായി 'അന്റാരസ്' എന്ന ചുവന്ന സൂപ്പർജയന്റ് നക്ഷത്രം തിളങ്ങിനിൽക്കും. നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഈ അപൂർവ സംഗമം ഒരേസമയം കാണാൻ കഴിയുമെന്ന് 'ഖത്തർ കലണ്ടർ ഹൗസ്' അറിയിച്ചു.
വൃശ്ചികം രാശിയുടെ തിലകക്കുറിയായ അന്റാരസിന്റെ പ്രത്യേക ചുവപ്പ് നിറം ചെറിയ ബൈനോക്കുലറിലൂടെയോടെലിസ്കോപ്പിലൂടെയോ നോക്കിയാൽ കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ സാധിക്കും. ......
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്നു മാസം നീണ്ടു നിൽക്കുന്ന രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിന് ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടക്കമാകും. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡൊണേഷൻ യൂണിറ്റിലാണ് ഉദ്ഘാടന ക്യാമ്പെയിൻ നടക്കുന്നത്.
മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ജീവകാരുണ്യ സംരംഭത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിനുകൾ സംഘടിപ്പിക്കും. ......
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ വനിതാ വിംഗിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഒക്ടോബർ 1-ന് ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചാലിയാർ ദോഹ വനിതാ വിംഗ് കമ്മിറ്റി രൂപീകരണ യോഗത്തിൽ ചാലിയാർ ദോഹയുടെ പഞ്ചായത്തുകളിൽ നിന്നായി നോമിനേറ്റ് ചെയ്യപ്പെട്ട വനിതാ പ്രതിനിധികൾ പങ്കെടുത്തു.
ഷാന നസ്രി വാഴക്കാട് പ്രസിഡന്റായും ഷബാന തസ്നീം കൊടിയത്തൂർ ജനറൽ സെക്രട്ടറിയായും ഷെർഹാന നിയാസ് ബേപ്പൂർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ഡോ. അഷീഖ പി.പി. ......
ദോഹ: ഖത്തറിലെ ബു ഹെസ്സയ്യ (Bu Hesayya) മരുഭൂമി പ്രദേശത്ത് നിയമവിരുദ്ധമായി തള്ളിയ നിർമ്മാണ അവശിഷ്ടങ്ങൾ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നീക്കം ചെയ്തു.
ഇവിടെഅവശിഷ്ടങ്ങൾ തള്ളിയതായി പരാതി ലഭിച്ചതിനെ തുടർന്ന്, വന്യജീവി സംരക്ഷണ വകുപ്പിലെ സവിശേഷ സംഘം സ്ഥലത്തെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
നിർമ്മാണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം തള്ളണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും അനാവശ്യമായി മാലിന്യങ്ങൾ തള്ളുന്നത് പ്രകൃതിദത്ത പരിസ്ഥിതിക്കും സസ്യജാലങ്ങൾക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മരുഭൂമി പ്രദേശങ്ങൾ ശുചിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും പരിസ്ഥിതി നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ......