ദോഹ, ഖത്തർ: ഖത്തറിലെ റീട്ടെയിൽ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിപണന ശൈലികൊണ്ടും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെയും സമാനതകളില്ലാത്ത പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടിയ സഫാരി ഗ്രൂപ്പിൻ്റെ എട്ടാമത് ഔട്ട്ലെറ്റായ സഫാരി ഷോപ്പിംഗ് സെന്റർ – ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.!
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, ദോഹ ബാങ്ക് ആക്ടിങ് ചീഫ് ഓഫ് ഹോൾസെയിൽ ബാങ്കിങ് ഫാദി ഫദൽ, ജി.ഡബ്ല്യു.സി ചീഫ് കൊമേർഷ്യൽ ഓഫീസർ സയിദ് മാസ്, ജി.ഡബ്ല്യു.സി ചീഫ് ഫിനാൻസ് ഓഫീസർ ഹിചാമ് നെഡ്ജാരി,സഫാരി മാനേജ്മന്റ് പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളായി രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ചടങ്ങിൽ എം.എൽ.എ പാറക്കൽ അബ്ദുള്ള, ഐ.യു.എം.എൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് -അബ്ദുൾ കരീം ചേലേരി, ജില്ലാ വൈസ് പ്രസിഡന്റ് -അഡ്വ. ......
ദോഹ: ഫിഫ വേൾഡ് കപ്പ് 2026-ന്റെ ആവേശം ആഘോഷമാക്കി സംസ്കൃതി ഖത്തർ സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
മത്സരത്തിൽ ഒന്നാം സമ്മാനം ദിലീഷ് ടി.ആർ. കരസ്ഥമാക്കിയപ്പോൾ, രണ്ടാം സമ്മാനം വരുൺ ദാസ്, മുഹമ്മദ് നൗഫൽ എന്നിവർ നേടി.
മത്സരത്തിൽ ആവേശപൂർവം പങ്കെടുത്ത എല്ലാ കായികപ്രേമികൾക്കും സംസ്കൃതി ഖത്തർ സ്പോർട്സ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ......
ദോഹ: എഫ്.സി.സി സംഘടിപ്പിച്ച “ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ…” എന്ന പേരിലുള്ള കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി. കവിതയുടെ സൗന്ദര്യവും ഭാവനയും കാലിക പ്രസക്തിയും പങ്കുവെച്ച ഈ സാഹിത്യസായാഹ്നം ദോഹയിലെ കവിതാസ്നേഹികൾക്ക് ഹൃദയസ്പർശിയായ അനുഭവമായി.
എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ......
ഐ.സി.ബി.എഫ് (ICBF) ആദ്യ സൗജന്യ ദന്തചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായുള്ള സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) വീനസ് ഡെന്റൽ ക്ലിനിക്കുമായി സഹകരിച്ച് തങ്ങളുടെ ആദ്യത്തെ സൗജന്യ ദന്തചികിത്സാ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ......
ദോഹ: ഖത്തറിലെ റിപ്പബ്ലിക് ഓഫ് മാൾട്ടയുടെ പുതിയ അംബാസഡറായി നിയമിതയായ മരിയ കാമില്ലേരി കാലെജ (Maria Camilleri Calleja) തൻ്റെ നയതന്ത്ര പത്രങ്ങളുടെ പകർപ്പ് (Copies of Credentials) ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിക്ക് കൈമാറി. ......
ദോഹ: ഖത്തറിലെ ശിക്ഷാ-തിരുത്തൽ കേന്ദ്രങ്ങളിൽ (Penal and Correctional Institutions) കഴിയുന്ന തടവുകാർക്കായി പബ്ലിക് പ്രൊസിക്യൂഷൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പുതിയ സ്വയംസേവന (Self-service) പ്ലാറ്റ്ഫോം ആരംഭിച്ചു. പബ്ലിക് പ്രൊസിക്യൂഷനുമായി നേരിട്ടും സുരക്ഷിതമായും ആശയവിനിമയം നടത്താൻ തടവുകാരെ പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി.
തിരുത്തൽ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ വഴിയാണ് തടവുകാർക്ക് അപേക്ഷകളും അഭ്യർത്ഥനകളും സമർപ്പിക്കാൻ സാധിക്കുന്നത്. ......
ദോഹ: അടിസ്ഥാന സൗകര്യങ്ങളോ സ്വന്തമായി വാഹനങ്ങളോ ഇല്ലാതെ തന്നെ ഖത്തറിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (SME) ഉയർന്ന നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയp മാതൃക അവതരിപ്പിച്ച് സാങ്കേതികവിദ്യാധിഷ്ഠിത ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ 'വേർവൺ' (WareOne). കുറഞ്ഞ ചിലവിൽ ബിസിനസ് വിപുലീകരിക്കാൻ ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതാണ് ഈ 'ഷെയർഡ്-സർവീസ്' (shared-service) രീതി.
ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കുകയാണ് വേർവണിന്റെ ലക്ഷ്യമെന്ന് കമ്പനി സഹസ്ഥാപകനും സി.ഇ.ഓയുമായ ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഥാനി പ്രസ്താവനയിൽ വ്യക്തമാക്കി.
"സാധാരണയായി വലിയ തുകയുടെ ദീർഘകാല കരാറുകളോ മുഴുവൻ വെയർഹൗസുകളോ ആണ് ലോജിസ്റ്റിക്സ് രംഗത്ത് ലഭ്യമാകാറുള്ളത്. ......
ദോഹ: ഖത്തറിന്റെ തീരങ്ങളിൽ അപൂർവയിനം ഹൗക്സ്ബിൽ കടലാമകളുടെ (Hawksbill sea turtle) പ്രജനനകാലം വിജയകരമായി പൂർത്തിയായതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് ഒന്നു വരെ നീണ്ടുനിന്ന സീസണിൽ വിരിഞ്ഞിറങ്ങിയ ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങളെ സുരക്ഷിതമായി അവയുടെ സ്വാഭാവിക സമുദ്രവാസകേന്ദ്രത്തിലേക്ക് തിരികെ അയച്ചു.
രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ നിലനിർത്തുന്നതിനും മന്ത്രാലയം നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയത്.
സീസണിലുടനീളം ആമകൾക്ക് തടസ്സമില്ലാതെ മുട്ടയിടാനും അവ സംരക്ഷിക്കാനുമായി പ്രത്യേക ഫീൽഡ് പ്രോഗ്രാമുകളും രാത്രികാല തീരദേശ പട്രോളിംഗും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. ......