ദോഹ: പ്രമുഖ ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഗൾഫ് വെയർഹൗസിംഗ് കമ്പനി സഫാരി ഷോപ്പിംഗ് സെന്ററുമായി 15 വർഷത്തെ ദീർഘകാല കരാറിൽ ഒപ്പുവെച്ചു. ലോജിസ്റ്റിക്സ് വില്ലേജ് ഖത്തറിൽ (LVQ) പുതിയ കമേഴ്സ്യൽ റീട്ടെയിൽ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കരാർ.
ജി.ഡബ്ല്യു.സി ഗ്രൂപ്പ് ചീഫ് കമേഴ്സ്യൽ ഓഫീസർ സയ്യിദ് മാസ്, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുലാബിദീൻ കാവുളത്തിൽ എന്നിവർ കരാറിൽ ഒപ്പുവെച്ചു.
3,613 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള റീട്ടെയിൽ കേന്ദ്രവും 5,000 ചതുരശ്ര മീറ്റർ പാർക്കിംഗ് സൗകര്യവുമാണ് പദ്ധതിയിലുള്ളത്. ......
ദോഹ: ഖത്തറിന്റെ സുസ്ഥിര വികസനത്തിൽ ഖത്തരി വനിതകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള സമഗ്ര പഠനഗ്രന്ഥം പുറത്തിറങ്ങി. 'ഖത്തരി വുമൺ ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്: ആൻ അനാലിസിസ് ഓഫ് റോൾസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്സ്' എന്ന പേരിൽ ഡോ. ......
ദോഹ: ഓഗസ്റ്റ് മാസം അർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി, രക്തത്തെ ബാധിക്കുന്ന വിവിധതരം അർബുദങ്ങളെക്കുറിച്ച് (Blood Cancer) ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിക്ക് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) തുടക്കമിട്ടു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും രാജ്യത്ത് ലഭ്യമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: ഖത്തർ ടോയ് ഫെസ്റ്റിവൽ കേവലം കളിപ്പാട്ടങ്ങളുടെ പ്രദർശനത്തിൽ ഒതുങ്ങാതെ, മേഖലയിലെ തന്നെ ഏറ്റവും വലിയ കുടുംബ വിനോദ കേന്ദ്രമായി മാറുകയാണെന്ന് സംഘാടകർ വ്യക്തമാക്കുന്നു. വിസിറ്റ് ഖത്തറും സ്പേസ്റ്റൂണും (Spacetoon) ചേർന്നൊരുക്കുന്ന മേളയുടെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ പതിപ്പാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്നത്.
ആഗോള ബ്രാൻഡുകൾ, തത്സമയ കലാപ്രകടനങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇന്ററാക്ടീവ് വിനോദങ്ങൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ......
ദോഹ: സമുദ്ര പരിസ്ഥിതിയിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും വിവരശേഖരണത്തിനുമായി 'സ്മാർട്ട് ഒബ്സർവർ' (Smart Observer) പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച, റിമോട്ട് കൺട്രോൾ വഴി പ്രവർത്തിക്കുന്ന പ്രത്യേക ബോട്ടുകളാണ് പദ്ധതിക്കായി സമുദ്രമേഖലകളിൽ വിന്യസിക്കുന്നത്.
പാരിസ്ഥിതിക നിരീക്ഷണം ശക്തമാക്കുന്നതിന്റെയും വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ......
ഒന്നര മാസത്തോളം ഫുട്ബോൾ ലോകകപ്പിന്റെ ആവേശം പങ്കുവെച്ച് സംഘടിപ്പിച്ച KPAQ FIFA World Cup Prediction Contest 2026 വിജയകരമായി സമാപിച്ചു. കായിക മനോഭാവത്തോടെയും ആവേശത്തോടെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ഫുട്ബോൾ പ്രേമികൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
മത്സരത്തിൽ കൃഷ്ണദാസ് & അബ്ദുൽ റഹീം വേങ്ങേരി എന്നിവർ സംയുക്തമായി ഒന്നാം സമ്മാനം നേടി. ......
2026 ഫുട്ബോൾ ലോക കപ്പിനോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഫൈനൽ സ്കോർ" പ്രവചന മത്സരത്തിന്റെ വിജയിക്ക് സമ്മാനം കൈമാറി. നേരത്തെ ആറന്മുള എം.എൽ എ അബിൻ വർക്കിയാണ് നിരവധി പേർ പങ്കെടുത്ത മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ......
ദോഹ: ഖത്തറിൽ മാർക്ക് & സേവിന്റെ വിജയകരമായ 500 ദിവസങ്ങൾ പൂർത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളുമായി 'ഷോപ്പ് & വിൻ' (Shop & Win) മെഗാ പ്രൊമോഷന് തുടക്കം. 2026 ആഗസ്റ്റ് 1 മുതൽ 2027 ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ ഖത്തറിലെ വിവിധ മാർക്ക് & സേവ് ഔട്ട്ലെറ്റുകളിലൂടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാമെന്ന് മാനേജ് മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഖത്തറിലെ മാർക്ക് & സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മാർക്ക് & സേവിന്റെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 ഖത്തരി റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് ഷോപ്പ് & വിൻ' പ്രമോഷന്റെ ഭാഗമാകാം. ......
ദോഹ: പ്രശസ്ത ഓസ്ട്രിയൻ കലാകാരൻ ഇർവിൻ വുർമിന്റെ (Erwin Wurm) ശ്രദ്ധേയമായ ശില്പകലാരൂപം ‘പിങ്ക് കൺവേർട്ടബിൾ ബിഗ്’ (Pink Convertible Big) ഖത്തർ മ്യൂസിയംസ് ലുസെയ്ലിലെ പ്ലേസ് വെൻഡോമിൽ (Place Vendôme) അനാച്ഛാദനം ചെയ്തു. തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ഈ കൂറ്റൻ കാർ ശില്പം കണ്ട മാത്രയിൽത്തന്നെ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഇർവിൻ വുർമിന്റെ ലോകപ്രശസ്തമായ 'ഫാറ്റ് കാർ' (Fat Car) പരമ്പരയുടെ ഭാഗമാണ് ഈ കലാസൃഷ്ടി. ......